NewsWorld Wide

ഐഎസിനെ പരാജയപ്പെടുത്തിയതിന് ശേഷം ഇറാഖ് വിഭജിക്കണമെന്ന് കുര്‍ദ് നേതാവ്

ബഗ്ദാദ്: ഐഎസിന്റെ പരാജയത്തിന് ശേഷം ഇറാഖിനെ സുന്നി, ശിയാ, കുര്‍ദ് എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിക്കണമെന്ന് പ്രമുഖ കുര്‍ദ് നേതാവ് മസ്‌റൂര്‍ അല്‍ബാര്‍സാനി. ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയുടെ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷനാണ് അദ്ദേഹം. ഇറാഖിലെ കക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര വിശ്വാസമില്ലായ്മ ഒരൊറ്റ മേല്‍ക്കൂരക്ക് താഴെ ഒരൊറ്റ രാഷ്ട്രമായി നിലകൊള്ളാന്‍ അനുവദിക്കാത്ത തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനം അവിടെ വിജയിക്കില്ലെന്നും അതുകൊണ്ട് കോണ്‍ഫെഡറല്‍ സംവിധാനം സ്വീകരിക്കുകയോ പൂര്‍ണാര്‍ഥത്തില്‍ വിഭജിക്കുകയോ ചെയ്യണമെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. ശിയാ നേതാക്കളാല്‍ തങ്ങള്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്നുവെന്ന സുന്നികളുടെ ധാരണ അവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഐഎസിന് ആധിപത്യം നേടാന്‍ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇറാഖിന്റെ വടക്കന്‍ ഭാഗത്താണ് കുര്‍ദുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പെഷ്മര്‍ഗ എന്നറിയപ്പെടുന്ന അവരുടെ സൈന്യം അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തോടൊപ്പം ഐഎസിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker