Current Date

Search
Close this search box.
Search
Close this search box.

ഉപരോധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സേവനം ഖത്തര്‍ തുടരുന്നു

ദോഹ: ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ ഖത്തറില്‍ നിന്ന് ചികിത്സ സ്വീകരിക്കു്‌നത് തടഞ്ഞിട്ടുണ്ടെങ്കിലും പ്രസ്തുത രാജ്യങ്ങളില്‍ (സൗദി, യു.എ.ഇ, ബഹ്‌റൈന്‍) നിന്നുള്ള നിരവധി ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ ഖത്തര്‍ തുടരുന്നു. ഉപരോധ രാഷ്ട്രങ്ങളില്‍ ചികിത്സ തേടിയിരുന്ന നിരവധി ഖത്തര്‍ പൗരന്‍മാര്‍ 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാനുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരാന്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരുന്നു.
പൗരത്വം പരിഗണിക്കാതെ യാതൊരു വിവേചനവും കാണിക്കാതെ എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയും സഹായവും ലഭ്യമാക്കുന്നത് തുടരുമെന്നാണ് ഈയവസരത്തില്‍ ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഖത്തറിലെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സയെയും അതിന് ആവശ്യമായി വരുന്ന ഭാരിച്ച ചെലവുകളെയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് സൊസൈറ്റിയുടെ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ജബര്‍ ആല്‍ഥാനി പറഞ്ഞു. 2016ല്‍ നാനൂറിലേറെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ ചെലവുകള്‍ സൗസൈറ്റി വഹിച്ചിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ ഉപരോധ രാഷ്ട്രങ്ങളില്‍ നിന്നുള്ള രോഗികളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles