Kerala VoiceNews

ഇസ്ലാമോഫോബിയ പുസ്തക പ്രകാശനം ഇന്ന്

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് സംസ്ഥാനകമ്മിറ്റി പുറത്തിറക്കുന്ന ‘ഇസ്ലാമോഫോബിയ പ്രതിവിചാരങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന്. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വൈകുന്നേരം 4.30ന് നടക്കുന്ന പരിപാടിയില്‍ ഒ. അബ്ദുര്‍റഹ്മാന്‍, കെ.കെ. കൊച്ച്, എന്‍.പി. ചെക്കുട്ടി, ഡോ. ടി.വി. മധു, ഡോ. കെ.എസ് മാധവന്‍, ഡോ. ഷംസാദ് ഹുസൈന്‍, അനൂപ് വി.ആര്‍, സി. ദാവൂദ്, ഡോ. എം.ബി മനോജ്, കെ.ടി ഹുസൈന്‍, പി.കെ ശരീഫ് ഹുദവി, ഡോ. വി ഹിക്മത്തുല്ല, ഇ.എം അംജദ് അലി, സമദ് കുന്നക്കാവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് സംസ്ഥാന കമ്മിറ്റി നടത്തിയ കേരള സാഹചര്യത്തില്‍ ഇസ്ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പേപ്പറുകളാണ് പ്രധാനമായും പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡോ. വി. ഹിക്മത്തുല്ലയാണ് പുസ്തകം എഡിറ്റ് ചെയ്യുന്നത്. വിതരണം ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്.

Facebook Comments
Related Articles
Show More
Close
Close