Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിയുണ്ട്: മഫാസ് യൂസുഫ്

കോഴിക്കോട്: ഇന്ത്യയില്‍ ഇനിയും ഫലസ്തീന്‍ ജനതക്ക് പ്രതീക്ഷയുണ്ടെന്നും കേരളത്തില്‍ നടക്കുന്ന ഗസ്സ ഐക്യദാര്‍ഢ്യ പരിപാടികള്‍ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും മഫാസ് യൂസൂഫ് സാലിഹ്. കോഴിക്കോട് ഹിറാസെന്ററില്‍ ജി.ഐ.ഒ പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിലവിലെ ഖുദ്‌സ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ ഫലസ്തീന്‍ ജനതയുടെ ആശങ്കകള്‍ അവര്‍ പങ്കുവെച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കുകയും ചെയ്യുന്നതിലൂടെ ഖുദ്‌സ് പ്രശ്‌നത്തെ മതവത്കരിക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് അല്‍ജസീറ കോളമിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ മഫാസ് ആരോപിച്ചു. അറിവാണ് ശക്തയായ സ്ത്രീയെ നിര്‍മ്മിക്കുന്നതെന്നും വിദ്യാഭ്യാസത്തെ പ്രാധാന്യപൂര്‍വ്വം കാണണമെന്നും അവര്‍ പ്രവര്‍ത്തകരെ ഉണര്‍ത്തി. ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അഫീദ അഹമ്മദ് സമാപനം നടത്തി.

Related Articles