Current Date

Search
Close this search box.
Search
Close this search box.

അല്‍ജാമിഅ റെക്ടര്‍ തുര്‍ക്കി വിദ്യാഭ്യാസ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

അങ്കാറ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് തുര്‍ക്കി വിദ്യാഭ്യാസ സഹമന്ത്രി ഇര്‍ഹാന്‍ എര്‍ദിമുമായി അങ്കാറയില്‍ കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ രംഗത്ത് അല്‍ജാമിഅ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങളെ ശ്ലാഘിച്ച മന്ത്രി ലോകത്തെങ്ങും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് എര്‍ദോഗാന്‍ ഗവണ്‍മെന്റിന്റേതെന്നും പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുമെന്നും ഭാവിയില്‍ കൂടുതല്‍ സഹകരണത്തിനുള്ള വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്താന്‍ അവസരം നല്‍കണമെന്ന അല്‍ജാമിഅ റെക്ടറുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി ഡെപ്പ്യൂട്ടി ചെയര്‍മാന്‍ അഫീഫ് ദെമിര്‍കിറാന്‍, പാര്‍ട്ടി എം.പി. ഡോ. അഹ്മദ് ഒസ്ദമിര്‍, റിലീജിയസ് അഫേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അക്രം കിലീഷ് തുടങ്ങിയവരുമായും ഡോ. അബ്ദുസ്സലാം അഹ്മദ് കൂടിക്കാഴ്ച നടത്തി.

Related Articles