NewsWorld Wide

അബ്ബാസുമായുള്ള കൂടിക്കാഴ്ച: റഷ്യയുടെ നിര്‍ദേശം നെതന്യാഹു നിരസിച്ചു

തെല്‍ അവീവ്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യ മുന്നോട്ടു വെച്ച നിര്‍ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരസിച്ചു. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  മോസ്‌കോയില്‍ വച്ചോ അല്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും അനുയോജ്യമായ ഒരു സ്ഥലത്തു വെച്ചോ ഉച്ചകോടി നടത്തണമെന്നായിരുന്നു റഷ്യ നിര്‍ദേശിച്ചിരുന്നത്.

തങ്ങള്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ച സമയത്ത് ഇസ്രായേല്‍ നിരുപാധികം ഇക്കാര്യം അംഗീകരിച്ചിരുന്നതായി റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍, അബ്ബാസ് ഇക്കാര്യം യാതൊരു ഉപാധിയും കൂടാതെ അംഗീകരിച്ചിരുന്നു.

അതേസമയം, റഷ്യയുടെ നിര്‍ദേശത്തില്‍ ഇപ്പോഴും തീരുമാനമായില്ലെന്ന് ഇസ്രായേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയിലെ ഇസ്രായേലി അംബാസിഡറുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായില്‍ ബോഗ്ദനോവ് പറഞ്ഞു.

 

Facebook Comments
Related Articles
Close
Close