News

അന്താരാഷ്ട്ര സഖ്യം റഖയിലെ സിവിലിയന്‍മാരെ പരിഗണിക്കുന്നില്ല: ആംനസ്റ്റി

ദമസ്‌കസ്: സിറിയയിലെ റഖയിലെ ഐ.എസിനെതിരെ അന്താരാഷ്ട്ര സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ സിവിലിയന്‍മാരെ പരിഗണിക്കുന്നില്ലെന്ന് ആംനസറ്റി ഇന്റര്‍നാഷണലിലെ മുതിര്‍ന്ന അന്വേഷക ഡോണാറ്റെല്ലാ റൊവേര. നഗരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ടുള്ള സംഘടനയുടെ റിപോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വളരെ സൂക്ഷ്തമയുള്ള ആയുധങ്ങളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന അമേരിക്കന്‍ സൈന്യത്തിന്റെ വാദത്തെയും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഖണ്ഡിച്ചു. റഖയില്‍ ഉപരോധിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സിവിലിയന്‍മാര്‍ എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും വിധേയരാക്കപ്പെടുന്നുണ്ടെന്ന് വ്യാഴാഴ്ച്ച പുറത്തുവിട്ട ആംനസ്റ്റി റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. റഖയില്‍ അകപ്പെട്ട സിവിലിയന്‍മാര്‍ നേരിടുന്ന അപകടാവസ്ഥയെ കുറിച്ച് റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close