Current Date

Search
Close this search box.
Search
Close this search box.

തേന്‍ എന്ന ദിവ്യ ഔഷധം

honey.jpg

തേന്‍ പ്രകൃതിയിലെ നിസ്തുലമായ ഔഷധവീര്യമുള്ള പോഷകാഹാരമാണ്. അഞ്ച് ശതമാനത്തോളം തരംതിരിക്കാന്‍ കഴിയാത്ത രാസഘടകങ്ങള്‍ ചേര്‍ന്ന തേന്‍ മുലപ്പാല്‍ പോലെ പ്രകൃതിയിലെ വിസ്മയ പാനീയമത്രെ. തേനീച്ചകളുടെ ആവാസകേന്ദ്രവും അവ വളരുന്ന ഭൂപ്രദേശവുമനുസരിച്ച് തേനിന്റെ ഗുണനിലവാരവും വ്യത്യസ്തമായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. തേനിനെകുറിച്ചും അത് ശേഖരിക്കുന്നതിലെ വിസ്മയങ്ങളെകുറിച്ചും പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പ്രകൃതിശാസ്ത്ര ഗവേഷകരുടെ ശ്രദ്ധക്ഷണിക്കുന്നു.

‘നോക്കുക: നിങ്ങളുടെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്‌യ് നല്‍കി. എന്തെന്നാല്‍, ഭപര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത് വലിച്ചെടുക്കുക. നിന്റെ റബ്ബ് ഒരുക്കിത്തന്ന വഴികളില്‍ ചരിക്കുക. ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന് വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.’ (അന്നഹ്ല്‍: 68-69)

തേന്‍ ദേഹത്തിലെ മുറിവുകളിലും പൊള്ളലേറ്റഭാഗങ്ങളിലും പുരട്ടിയാല്‍  അസുഖം ഭേദമാകാറുണ്ടെന്ന് പണ്ടുമുതല്‍ക്കേ അറിയപ്പെട്ടതാണ്. പൊള്ളിയ പാടുകള്‍ വരെ പാക്കാന്‍ കലര്‍പ്പില്ലാത്ത തേനിന് കഴിവുണ്ട്. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് മുറിവുണങ്ങാന്‍ തേന്‍ സഹായിക്കുന്നു. ചര്‍മ്മകോശങ്ങളെ തേന്‍ ഉത്തേജിപ്പിക്കുന്നതിനാല്‍ പൊള്ളലേറ്റ ഭാഗത്ത് പുതിയ തോല്‍ പെട്ടെന്ന് കിളിര്‍ത്തുവരാന്‍ തേനിലെ രാസഘടകങ്ങള്‍ സഹായകമാകുന്നുവെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. തേന്‍ പുതിയ സൂക്ഷ്മ രക്തനാഡീ തന്തുക്കളെ വളര്‍ത്തുകയും ചര്‍മത്തിന്റെ ആന്തരിക ഭാഗത്തെ പുനര്‍നിര്‍മിക്കുകയും ചെയ്യുന്നു. രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ തേനിന്നുള്ള കഴിവ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തേനിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര സൂക്ഷ്മ രോഗാണുക്കളെ പ്രതിരോധിക്കുന്നു. തേനില്‍ അടങ്ങിയ ഉയര്‍ന്ന അമ്ലത ബാക്ടീരിയയുടെ പ്രത്യുല്‍പാദനത്തിനാവശ്യമായ നൈട്രജനെ സ്വയം ആഗിരണം ചെയ്‌തെടുക്കുന്നു. ഈ വിശിഷ്ടഗുണം കാരണമാണ് ശുദ്ധ തേന്‍ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കാന്‍ സാധിക്കുന്നത്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മഹോദരത്തിനും അള്‍സറിനും തേന്‍ പ്രതിവിധിയാണ്. ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തേന്‍ വെള്ളം ചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചലിനും ഉദരവേദനക്കും സിദ്ധൗഷമാണ്. ആമാശയത്തിലെ അമിത അമ്ലസ്രവത്തെ തേന്‍ പ്രതിരോധിക്കുന്നു. നാടന്‍ വൈദ്യത്തിലും പ്രചാരത്തിലുള്ള പല ഔഷധ ഉല്‍പന്നങ്ങളിലും തേന്‍ ഇന്നും ഒരു മുഖ്യ ഘടകമാണ്. ശിശുക്കളുടെ പല അസുഖങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന തേന്‍ പല കുടുംബങ്ങളിലും പ്രാഥമിക ചികില്‍സക്കുള്ള ഔഷധമായി ഇന്നും സൂക്ഷിച്ചുവരുന്നുണ്ട്.

ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഒരു നബി വചനം: ”പ്രവാചകനെ സമീപിച്ച് ഒരാള്‍ പറഞ്ഞു ‘ എന്റെ സഹോദരന് ഉദരസംബന്ധമായ ചില പ്രശ്‌നങ്ങളുണ്ട്.’ പ്രവാചകന്‍ ഉപദേശിച്ചു ‘അവന്ന് തേന്‍ നല്‍കുക’ പിന്നീട് മടങ്ങിവന്ന അയാള്‍ വീണ്ടും പറഞ്ഞു.:’അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ അവന്ന് തേന്‍ നല്‍കി. പക്ഷെ അവന്റെ ഉദരവേദന കൂടുകയാണുണ്ടായത്.’ അപ്പോള്‍ പ്രവാചകന്‍’ പറഞ്ഞു ‘ഇനിയും തേന്‍ തന്നെ കൊടുക്കുക.’ അേദ്ദഹം തിരിച്ചുപോയി തേന്‍ നല്‍കി വീണ്ടും വന്നു പറഞ്ഞു.’അത് അവന്റെ വേദനകൂട്ടുകയല്ലാതെ ഒരു ഗുണവുമുണ്ടായില്ല.’ പ്രവാചകന്‍ പ്രതികരിച്ചു ‘അല്ലാഹു പറഞ്ഞത് സത്യം തന്നെയാണ്. പക്ഷെ താങ്കളുടെ സഹോദരന്റെ ഉദരം ഒരു കളവുകാട്ടി. അതിനാല്‍ ഇനിയും തേന്‍ തന്നെ നല്‍കണം’. അദ്ദേഹം വീണ്ടും തേന്‍ നല്‍കുകയും രോഗം ഭേദമാവുകയും ചെയ്തു.”

Related Articles