ജീവിതത്തിന്റെ അവസാന നിമിഷമാണെങ്കിലും ഒരു ചെടി നടാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക.
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ لاَ تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا
(ഒരാളുടെ കയ്യില്‍ ഒരു തൈ ഉണ്ടായിരിക്കെ അന്ത്യദിനം ആസന്നമാവുകയാണെങ്കില്‍, അന്ത്യദിനം സംഭവിക്കുന്നതിന് മുമ്പ് അത് നടാന്‍ സാധിക്കുമെങ്കില്‍ അതവന്‍ നടട്ടെ.)
മരങ്ങള്‍ നടുന്നത് വറ്റാത്ത നന്മയുടെ സ്രോതസ്സ്
عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ ”
(ഒരു മുസ്‌ലിമും ഒരു ചെടി നടുകയോ വിത്ത് പാകുകയോ ചെയ്യുന്നില്ല, അതില്‍ നിന്ന് പക്ഷികളും മനുഷ്യരും മൃഗങ്ങളും ഭക്ഷിക്കുന്നത് അവന് സ്വദഖയായിട്ടല്ലാതെ. (അതവന് സ്വദഖയുടെ പ്രതിഫലം നല്‍കും))
ആരാധനാ കര്‍മങ്ങള്‍ക്കാണെങ്കില്‍ പോലും വിഭവങ്ങളുടെ ഉപയോഗത്തില്‍ സൂക്ഷമത പാലിക്കുക
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ ” مَا هَذَا السَّرَفُ ” . فَقَالَ أَفِي الْوُضُوءِ إِسْرَافٌ قَالَ ” نَعَمْ وَإِنْ كُنْتَ عَلَى نَهَرٍ جَارٍ ”
(വുദു എടുക്കുകയായിരുന്ന സഅ്ദ്(റ) അടുത്തുകൂടെ പോയ നബി(സ) പറഞ്ഞു: ‘എന്തു ധൂര്‍ത്താണിത്’ സഅദ്(റ) ചോദിച്ചു: ‘വുദുവിലും ധൂര്‍ത്തോ?’ നബി(സ) പറഞ്ഞു: ‘അതെ, നീ (വുദുവെടുക്കുന്നത്) ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും.’)
പരിസ്ഥിതി വൃത്തിയില്‍ സൂക്ഷിക്കുന്നതിനുള്ള പ്രാധാന്യം
عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ
(മൂന്ന് ശാപഹേതുക്കളെ നിങ്ങള്‍ കരുതിയിരിക്കുക. ജലസ്രോതസ്സിലും വഴിയോരത്തും തണലിലും വിസര്‍ജനം നടത്തലാണത്.)
قَالَ رَسُولُ اللَّهِ صلى الله عليه وسلم إِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ
(വഴിയിലെ ഉപദ്രവം നീക്കുന്നത് പുണ്യകര്‍മമാണ് (സദഖ))
അമിത ഉപഭോഗം പാടില്ല, പുനരുപയോഗത്തിന് സാധ്യമായത് പുനരുപയോഗിക്കുക
سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ
(അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല)
പ്രവാചകന്‍(സ) വീട്ടില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാറുള്ളതെന്ന് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് അദ്ദേഹം തന്റെ ചെരിപ്പുകള്‍ നന്നാക്കുകയും വസ്ത്രങ്ങള്‍ തുന്നുകയും എല്ലാ മനുഷ്യരെയും പോലെ വീട്ടുജോലികളെല്ലാം ചെയ്യാറുണ്ടെന്നാണ്.
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” مَا مِنْ إِنْسَانٍ قَتَلَ عُصْفُورًا فَمَا فَوْقَهَا بِغَيْرِ حَقِّهَا إِلاَّ سَأَلَهُ اللَّهُ عَزَّ وَجَلَّ عَنْهَا ” . قِيلَ يَا رَسُولَ اللَّهِ وَمَا حَقُّهَا قَالَ ” يَذْبَحُهَا فَيَأْكُلُهَا وَلاَ يَقْطَعُ رَأْسَهَا يَرْمِي بِهَا
(ആരെങ്കിലും ഒരു കുരുവിയെയോ അതിനേക്കാള്‍ വലുതിനെയോ അന്യായമായി കൊന്നാല്‍ അതിനെ കുറിച്ച് അല്ലാഹു അവനെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ദൂതരേ, അതിലെ ന്യായമെന്താണ് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. പ്രവാചകന്‍(സ) പറഞ്ഞു: അവയെ അറുത്താല്‍ ഭക്ഷിക്കണം, വലിച്ചെറിയാനായി അതിന്റെ തലയറുക്കരുത്.)
മൃഗങ്ങള്‍ക്കും പരിചരണം
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ ثُمَّ خَرَجَ فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي . فَنَزَلَ الْبِئْرَ فَمَلأَ خُفَّهُ مَاءً ثُمَّ أَمْسَكَهُ بِفِيهِ حَتَّى رَقِيَ فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ ” . قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي هَذِهِ الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ
(പ്രവാചകന്‍(സ) പറഞ്ഞു: ഒരു വഴിക്ക് സഞ്ചരിക്കുന്ന ഒരാള്‍ക്ക് ദാഹം ശക്തമായി. ഒരു കിണര്‍ കണ്ടപ്പോള്‍ അയാള്‍ അതിലിറങ്ങി വെള്ളം കുടിച്ചു. അതില്‍ നിന്ന് പുറത്തു കടന്നപ്പോള്‍ ദാഹത്താല്‍ മണ്ണു കപ്പുന്ന ഒരു നായയെ അവിടെ കണ്ടു. അയാള്‍ പറഞ്ഞു: എന്നെ ഇവിടെ എത്തിച്ചതു പോലെ ദാഹമാണ് നായയെ ഇവിടെ എത്തിച്ചിരിക്കുന്നത്. അയാള്‍ കിണറ്റില്‍ ഇറങ്ങി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളം നിറച്ച് കടിച്ചു പിടിച്ച് നായയുടെ ദാഹം മാറുവോളം അതിനെ കുടിപ്പിച്ചു. അല്ലാഹു അയാളോ നന്ദി കാണിച്ചു അയാളുടെ പാപങ്ങള്‍ പൊറുത്തു കൊടുത്തു. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: ഇത്തരം മൃഗങ്ങളിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? അദ്ദേഹം പറഞ്ഞു: പച്ചക്കരളുള്ള എല്ലാറ്റിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.)
رَسُولِ اللَّهِ صلى الله عليه وسلم ـ قَالَ : “ دَخَلَتِ امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا فَلاَ هِيَ أَطْعَمَتْهَا وَلاَ هِيَ أَرْسَلَتْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ حَتَّى مَاتَتْ
(പ്രവാചകന്‍(സ) പറഞ്ഞു: ഒരു പൂച്ച കാരണം ഒരു സ്ത്രീ നരകത്തില്‍ പ്രവേശിക്കപ്പെട്ടു. അവള്‍ അതിന് ഭക്ഷണം കൊടുക്കുകയോ, ഭൂമിയിലെ പ്രാണികളെ പിടിച്ചു ഭക്ഷിക്കാന്‍ അഴിച്ചു വിടുകയോ ചെയ്യാതെ ചാവുന്നത് വരെ കെട്ടിയിട്ടു.)