Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ ജീവിതത്തില്‍നിന്ന് നമുക്ക് ലഭ്യമാകുന്നത്

പ്രവാചകന്റെ ജീവിതം -നുബുവ്വത്തിന് മുമ്പ് 40 വര്‍ഷം ,ശേഷം 23 വര്‍ഷം
ഹിജ്‌റക്ക് മുമ്പ് 13 വര്‍ഷം ,ശേഷം 10വര്‍ഷം
നുബുവ്വത്തിന് ശേഷമുള്ള 23 വര്‍ഷം ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
ചരിത്രത്തെ സ്വാധീനിച്ച നൂറാളുകളില്‍ ഒന്നാമത്തെ വ്യക്തിയായി അദ്ദേഹം വിലയിരുത്തപ്പെട്ടു.
രാജാക്കന്‍മാരും ഭരണാധികാരികളും ബാക്കിവെച്ചതല്ല മുഹമ്മദ് നബി (സ) ബാക്കി വെച്ചത്.
ആ അനന്തര സ്വത്തിനെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്.
അതാണ് പ്രവാചക സ്‌നേഹത്തിന്റെ അടയാളം
1. ഖുര്‍ആനും അതിന്റെ വിശദീകരണമായ സുന്നത്തും
ഖുര്‍ആന്‍ നബി(സ)ക്ക് നല്‍കിയ معجزة
മറ്റ് പ്രവാചകന്‍മാര്‍ക്ക് ആ കാലഘട്ടത്തില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന  معجزة.  കളാണ് നല്‍കിയത്.
എന്നാല്‍ ഖുര്‍ആന്‍ കാലഹരണപ്പെടുന്നില്ല.ബുദ്ധിപരവും സാഹത്യപരവുമാണ് ഖുര്‍ആന്‍
സാഹിത്യത്തില്‍ ഉയര്‍ന്ന ജനതയിലാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.അവരെ വെല്ലുവിളിക്കുന്നു

قل لئن اجتمعت الإنس و الجن على ان يأتوا بمثل هذا القرآن لايأتون بمثله ولو كان بعضهم لبعض ظهيرا (الإسراء:88)

സൂറത്തുല്‍ കൗസര്‍ കഅ്ബയില്‍ കെട്ടിത്തൂക്കിയപ്പോള്‍ ഖുറൈശികള്‍ അവസാനത്തില്‍ എഴുതി  

    ماهذا من قول البشر    
ഇതിന്റെ  اعجاز    കൂടുതല്‍ വെളിപ്പെട്ട് വരികയാണ് ചെയ്യുന്നത്
  علمي, اصلاحي, تشريعي, രംഗങ്ങളില്‍
ഖുര്‍ആന്‍ അടിസ്ഥാനമാണ് , സുന്നത്തും സീറയും അതിന്റെ വശദീകരണവും.-
പൊതു അടിത്തറകള്‍, ഇസ്‌ലാമിക സന്ദേശത്തിന്റെ നെടുംതൂണുകള്‍ എന്നിവ ഖുര്‍ആനില്‍ കാണാം.
അതിന്റെ ദാര്‍ശനികവും പ്രായോഗികവുമായ വശദീകരണം സുന്നത്തിലും

وأنزلنا إليك الذكر لتبين للناس ما نزل اليهم و لعلهم يتفكرون ( النحل:44)

നബി(സ)യെക്കുറിച്ച് ആയിശ(റ) പറഞ്ഞു

كان خلقه القرآن

كان قرآنا يمشي على الارض

അതിനാല്‍ സുന്നത്ത് ഇസ്‌ലാമിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ്.
കര്‍മ്മ പരമായ പാഠശാലയാണത്

لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا (الأحزاب:21)

(القلم:4) وَإِنَّكَ لَعَلى خُلُقٍ عَظِيمٍ

മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും പ്രവാചകനില്‍ മാതൃകയുണ്ട്. യുവത്വം-ഭര്‍ത്താവ്-പിതാവ്-യോദ്ധാവ്- നായകന്‍-ഭരണകര്‍ത്താവ്…….
ഖുര്‍ആനിനെ അടിസ്ഥാനമാക്കി സുന്നത്തിനെ ജീവിതത്തില്‍ ജീവിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്
ഖുര്‍ആന്റെ വിശദീകരണമായിരുന്നു നബി(സ) സാധിച്ച മുഴുവന്‍ പരിവര്‍ത്തനങ്ങളും.
വ്യക്തി , കുടുംബം , സമൂഹം , രാഷ്ട്രം , തുടങ്ങിയ മുഴുവന്‍ രംഗത്തും നടത്തിയ പരിവര്‍ത്തനങ്ങള്‍
അതും ദൈവിക നിര്‍ദ്ദേശ പ്രകാരമാണ്. വഴി തെറ്റിയതോ അബദ്ധത്തിലോ യാതൃശ്ചികമായോ സംഭവിച്ചതല്ല.

مَا ضَلَّ صَاحِبُكُمْ وَمَا غَوَى وَمَا يَنطِقُ عَنِ الْهَوَى إِنْ هُوَ إِلَّا وَحْيٌ يُوحَى

അങ്ങനെയാണ് നാം സുന്നത്തിനെ ജീവിപ്പിക്കേണ്ടത് 

   الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالإِنْجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلاَلَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُواْ بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُواْ النُّورَ الَّذِيَ أُنزِلَ مَعَهُ أُوْلَـئِكَ هُمُ الْمُفْلِحُونَ

അടിവരയിട്ട ഭാഗത്ത് ആ ദൗത്യമാണ് നാം ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്നു.
പ്രവാചക സ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ടത് ആ ഉത്തരവാദിത്തം  നിര്‍വ്വഹച്ച് കൊണ്ടാണ്

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ الدِّينَ لَيَأْرِزُ إِلَى الْحِجَازِ كَمَا تَأْرِزُ الْحَيَّةُ إِلَى جُحْرِهَا وَلَيَعْقِلَنَّ الدِّينُ مِنْ الْحِجَازِ مَعْقِلَ الْأُرْوِيَّةِ مِنْ رَأْسِ الْجَبَلِ إِنَّ الدِّينَ بَدَأَ غَرِيبًا وَيَرْجِعُ غَرِيبًا فَطُوبَى لِلْغُرَبَاءِ الَّذِينَ يُصْلِحُونَ مَا أَفْسَدَ النَّاسُ مِنْ بَعْدِي مِنْ سُنَّتِي قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ

തയ്യാറാക്കിയത് : മലിക് ശഹബാസ്

Related Articles