Current Date

Search
Close this search box.
Search
Close this search box.

1921 ലെ ക്രിസ്ത്യൻ ലഹള

1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്, 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്.

1920 ഓഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ചത്. വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന മഹാ സമ്മേളനമായിരുന്നു അത്. കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു.

1921 ഫെബ്രുവരി 16 ന് K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു. അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ ഫെബ്രുവരി 20 ന് തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല. ഫെബ്രുവരി 26 ന് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

തൊട്ടടുത്ത ദിവസമാണ്, 1921 ഫെബ്രുവരി 27 ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ ബ്രിട്ടിഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു, കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു. മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായി തുടർന്നതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി. മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി. തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി.

ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യക്കാരെ അക്രമിച്ച സംഘികളും വെള്ളക്കാരുടെ ചെരിപ്പു നക്കികളായ ക്രിസംഘികളും ഇന്നും സ്വാതന്ത്ര്യ സമര പോരാളികളോട് അസഹിഷ്ണുത കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്നും ഇന്നും അവർ അധികിരത്തിലിരിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരാണ്.

ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുന്ന കുബുദ്ധി ക്രിസംഘികളിൽ നിന്നാണ് സംഘികൾക്ക് കിട്ടിയത്.

(റഫറൻസ്: ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി ബുകസ് പ്രസിദ്ധീകരിച്ചത്)

Related Articles