Youth

സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം – റാശിദുൽ ഗന്നൂശി എഴുതുന്നു

“ഇസ് ലാമിക വിപ്ളവ ദൗത്യത്തിൻ്റെ ജനനം മുതൽ എല്ലാ ഘട്ടങ്ങളിലും കാൽവെപ്പുകളി ലും സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രബോധന പ്രവർത്തനങ്ങളിലും പോരാട്ടങ്ങ ളിലും സ്ത്രീ സജീവ സാന്നിധ്യമറിയിച്ചിരുന്നു. ആദ്യം ഇസ് ലാം സ്വീകരിച്ചതു മാത്രമല്ല, ആദ്യം രക്തസാക്ഷിയായതും ഒരു സ്ത്രീയാണ്. എത്യോപ്യയിലേക്കുള്ള ആദ്യ പലായനത്തിൽ സ്ത്രീ ഉണ്ടായിരുന്നു.മദീനയിലേക്ക് പലായനം ചെയ്യാനും അവിടെ ഇസ് ലാമിക ഭരണ സംവിധാനം സ്ഥാപിക്കാനും തീരുമാമായ രണ്ടാം അഖബാ ഉടമ്പടിക്കും സ്ത്രീ സാക്ഷിയായി!

സാധാരണ ഗതിയിൽ സ്ത്രീ മുറുകെ പിടിക്കുന്ന ദാമ്പത്യം, വീട്, സന്താനങ്ങൾ, സ്വത്ത് ഇവയെല്ലാം ഈ ആദർശത്തിൻ്റെ സാക്ഷാത്കാരത്തിനു വേണ്ടി സ്ത്രീ ത്യജിച്ചു! ഇസ് ലാമിലെ മഹത്തായ ചരിത്ര സംഭവങ്ങൾക്കെല്ലാം സ്ത്രീ ഉണ്ടായിരുന്നു! ഹുദൈബിയാ സന്ധി ദിനത്തിൽ നേതാവും അണികളും തമ്മിലുള്ള ബന്ധം ഉലയുമെന്ന് തോന്നിച്ച ഘട്ടത്തിൽ സ്വന്തം പത്നി ഉമ്മുസലമയുടെ അഭിപ്രായം സ്വീകരിച്ചാണ് പ്രവാചകൻ പ്രശ്നത്തിന് പരിഹാരം കണ്ടത്!

നബിയുടെ വീട്ടിലെ സ്ത്രീയായിരുന്നു ഇസ് ലാമിക വിജ്ഞാനങ്ങൾ സ്വായത്തമാക്കി അവ സമൂഹത്തിന് പകർന്നു കൊടുത്തത്. അവർ ദഅവത്തും ജിഹാദും ഹിജ്റയും നടത്തി. നന്മ പ്രചരിപ്പിക്കുകയും തിന്മ തടയുകയും ചെയ്തു. ഒരു പ്രദേശത്തിൻ്റെ നീതിന്യായ മുൾപ്പെടെ ഉയർന്ന ഭരണപരമായ ഉത്തരവാദിത്വങ്ങൾ (ഖദാഉൽ ഹിസ്ബ) വരെ സ്ത്രീയെ ഏൽപ്പിച്ചു കൊടുത്തു.ഖലീഫമാരെ നിശ്ചയിക്കുമ്പോൾ സ്ത്രീയുമായി കൂടി ആലോചിച്ചു.

Also read: വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി

ഹസ്രത്ത് ആഇശ(റ) ഭരണാധികാരിക്കെതി രെ – അതും ഖുലഫാഉർറാശിദ: യിൽ പെട്ട ഒരു ഖലീഫക്കെതിരെ – സായുധ പ്രതിപക്ഷ ത്തെ ഉയർത്തിക്കൊണ്ടുവന്നു.അതുവഴി രാഷ്ടീയത്തിൽ തനിക്കും കാര്യമുണ്ടെന്ന് വ്യക്തമാക്കി. സ്വർഗം നൽകപ്പെട്ട സ്വഹാബികൾ ഉൾപ്പെടെ 3000 സൈനികർ ഉണ്ടായിരുന്നു ഈ പ്രതിപക്ഷ നിരയിൽ! അബൂബക്റ പറഞ്ഞത് “ആഇശയാണ് നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്, അവരാണ് പ്രസംഗിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നത് ” എന്നാണ്.

രാഷ്ട്രീയത്തിൽ കീർത്തി നേടിയ വേറെയും വനിതാ രത്നങ്ങൾ ഉണ്ട് ഇസ് ലാമിക ചരിത്രത്തിൽ. ഹി: ആറാം നൂറ്റാണ്ടിൽ യമൻ മേഖലയിൽ 40 ൽ അധികം വർഷം ഭരണം നടത്തിയിട്ടുണ്ട് അൽ ഹുർറ സ്വലീഹിയ്യ എന്ന വനിത.

സ്ത്രീ-പുരുഷ സമത്വമാണ് ഇസ് ലാം ഊന്നിപ്പറയുന്നത്. സമഭാവനയെന്ന ഈ പൊതു തത്വത്തെ നിഷേധിക്കുന്ന ഒരടിസ്ഥാനമായി വികസിപ്പിക്കാവുന്നതല്ല നേരത്തേ ഉദ്ധരിച്ച പ്രവാചക വചനം. (തങ്ങളുടെ കാര്യം സ്ത്രീയെ ഏൽപ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല എന്ന വചനം) ഒരു പ്രത്യേക സന്ദർഭത്തിലാണ് നബി അത് പറഞ്ഞത്. പേർഷ്യയിലെ കിസ് റാ രാജാവ് മരണപ്പെടുകയും അവിടത്തുകാർ ഭരണാധികാരിയായി അദ്ദേഹത്തിൻ്റെ പുത്രിയെ നിശ്ചയിക്കുകയും ചെയ്ത വിവരം കിട്ടിയപ്പോഴാണ് നബി അങ്ങനെ പറഞ്ഞത്. താൻ പേർഷ്യയിലേക്ക് പറഞ്ഞയച്ച തൻ്റെ ദൂതനെ അവർ കൊലപ്പെടുത്തിയതിലുള്ള രോഷമാണ് ഈ വാക്കുകളിൽ കാണാനാവു ക. അതിനാൽ ഈ സംഭവത്തിനപ്പുറം ഒരു സാമാന്യവത്കരണത്തിന് യോജിച്ചതല്ല ഈ ഹദീസ്.അതിനെ ഭരണഘടനാ നിയമാവലിയി ൽ അടിസ്ഥാനമായി സ്വീകരിക്കാവുന്നതുമല്ല”

(സ്ത്രീ ഖുർആനിലും മുസ് ലിം ജീവിതത്തി ലും എന്ന കൃതിയിലെ സ്ത്രീയുടെ രാഷ്ടീയ പങ്കാളിത്തം അനിവാര്യം എന്ന അധ്യായത്തി ൻ്റെ സംക്ഷിപ്തം. വിവർത്തകൻ: അശ്റഫ് കീഴുപറമ്പ്. ഐ.പി.എച്ച്)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker