Current Date

Search
Close this search box.
Search
Close this search box.

റമദാന്റെ പുണ്യം ഓര്‍മപ്പെടുത്താന്‍ ഒരു വെബ്‌സൈറ്റ്

നിങ്ങളെപ്പോലെ എന്റെ ജീവിതവും വളരെ തിരക്കുള്ളതായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി എന്റെ ദൈനംദിന കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുകളുടെ സഹായം ഞാന്‍ തേടി. എന്റെ ഉറക്കവും ഉണരലും വരെ തീരുമാനിക്കുന്നത് ആപ്പുകളായി മാറി. എന്റെ നിത്യ ജീവിതത്തിലെ എല്ലാ മേഖലകളിലും മാറ്റം വരുത്താന്‍ സാങ്കേതിക വിദ്യക്കായി. ജീവിതത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിച്ചു. എന്റെ മതപരമായ പ്രവൃത്തിയില്‍ അത് ചെറിയ സ്വാധീനം ചെലുത്തിയിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ റമദാനിലെ അവസാനത്തെ 10 ദിവസങ്ങള്‍ക്കായി ഒരുങ്ങുകയായിരുന്നു. ആ സമയത്താണ് റമദാനിലെ ഈ അനുഗ്രഹീത രാത്രികള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചും സംഭാവനകളും സ്വദഖകളും നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും എന്റെ ഫോണ്‍ എന്നെ ഓര്‍മിപ്പിച്ചത്.

ഓരോ ദിവസവും എന്റെ ബാങ്ക് കാര്‍ഡ് വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യുന്നത് ഓര്‍മിപ്പിക്കുന്നതിന് പകരം എന്നെ സംഭാവനകള്‍ നല്‍കാന്‍ മൊബൈല്‍ ഓര്‍മിപ്പിച്ചു. എല്ലാത്തിനുമുപരി നമ്മള്‍ മനുഷ്യരാണ്. അറബിയില്‍ മനുഷ്യന്‍ എന്നതിന് ‘ഇന്‍സാന്‍’ എന്നാണ് പറയുക. ഇന്‍സാന്‍ എന്നത് നാസിയ എന്ന വാക്കില്‍ നിന്നും ഉരുതിരിഞ്ഞു വന്നതാണ്. ഇതിന്റെ അര്‍ത്ഥം മറക്കുന്നത് എന്നാണ്. മറവി എന്നത് മനുഷ്യ പ്രകൃതമാണ് എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.

അതു കൊണ്ടാണ് ഇതിന് പരിഹാരമായി ഒരു ആപ്പ് നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. my ten nights എന്ന വെബ്‌സൈറ്റിന്റെ ആദ്യത്തെ ട്രയല്‍ വേര്‍ഷന്‍ ആയിരുന്നു അത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ സകാത്തും സംഭാവനകളും ഓട്ടോമാറ്റികായി ഓര്‍മപ്പെടുത്താനുള്ള ഒരു സംവിധാനമായിരുന്നു അത്. എനിക്ക് സ്വയം തന്നെ ഈ ആപ്പ് ആവശ്യമായിരുന്നു. പിന്നീട് എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താമെന്ന് ഞാന്‍ കരുതി. അതേ വര്‍ഷം തന്നെ ഏകദേശം 2000നടുത്ത് ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചു. ആളുകളുടെ എണ്ണം കൂടിയതോടെ സെര്‍വര്‍ തകരാറിലാവുകയും പലരില്‍ നിന്നും പരാതികള്‍ ഉയരാന്‍ തുടങ്ങുകയും ചെയ്തു. താല്‍ക്കാലിക വെബ്‌സൈറ്റ് എന്ന രൂപത്തിലായിരുന്നു ഇത് ഉണ്ടാക്കിയത്.

അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് എനിക്ക് മാത്രമല്ല ആവശ്യമുള്ളത്. എന്നെപ്പോലെ നിരവധി പേര്‍ക്ക് ഇത് ആവശ്യമുണ്ടെന്ന്. എല്ലാവര്‍ക്കും ലൈലത്തുല്‍ ഖദര്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു വഴി തേടുകയായിരുന്നുവെന്ന്. അങ്ങിനെ രണ്ടു വര്‍ഷത്തിനു ശേഷം ഞങ്ങളുടെ my ten nights എന്ന ആപ്പ് വിപുലമാക്കി അവതരിപ്പിച്ചു. ഇത് ലോകത്താകമാനമുള്ള ആളുകള്‍ക്ക് റമദാനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതായി മാറി.

കഴിഞ്ഞ വര്‍ഷം വെറും പത്ത് ദിവസം കൊണ്ട് ഞങ്ങള്‍ 2 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇത് യു.കെയില്‍ നിന്നും മാത്രമാണ്. ഇപ്പോള്‍ അമേരിക്ക,കാനഡ,സൗത്ത് ആഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഈ സേവനം ലഭ്യമാണ്. നിരവധി സഹോദരി സഹോദരന്മാരാണ് ഈ സേവനം ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട ജീവകാരുണ്യ സംഘടനകളായ ഇസ്ലാമിക് റിലീഫ്,മുസ്ലിം എയിഡ്,ഹെല്‍പിങ് ഹാന്‍ഡ്,പെന്നി അപ്പീല്‍ തുടങ്ങി വിവിധ ചാരിറ്റി സംഘങ്ങള്‍ക്ക് ഈ ആപ്പ് മുഖേന പണമയക്കാം. എല്ലാ സംഭാവനകളും സകാത്തുകളും നൂറ് ശതമാനവും നേരിട്ട് ഇവര്‍ക്കാണ് ലഭിക്കുന്നത്. ഏത് സംഘത്തിന് നല്‍കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായി ഇത് മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് ഇതുമായി ബന്ധപ്പെട്ട് എന്നെ അഭിനന്ദിച്ചതും ഇതിന്റെ ഉപകാരത്തെക്കുറിച്ച് സംസാരിക്കാറുള്ളതും. ഇതെല്ലാമാണ് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ലൈലത്തുര്‍ ഖദ്ര്‍ സ്വന്തമാക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതാണ് എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്നത്.

MyTenNighst ഉപയോഗിക്കുന്ന ആളുകളുടെ മെട്രിക് കണക്കുകളാണ് ഞങ്ങളുടെ അടുത്തുള്ളത്. നിങ്ങളുടെ പരലോക ജീവിതത്തിന് മുതല്‍ക്കൂട്ടാവാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.

അവലംബം:muslimmatters.org
വിവ: സഹീര്‍ അഹ്മദ്

Related Articles