Youth

ചിന്തിക്കുന്നവരാകുക

ചിന്തയേയും, പഠനത്തേയും പ്രോൽസാഹിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. ഏതാണ്ട് എണ്ണൂറോളം സ്ഥലങ്ങളിൽ വിജ്ഞാനത്തെ കുറിച്ചും ഇരുനൂറോളം സ്ഥലങ്ങളിൽ ബുദ്ധികൊണ്ട് ചിന്തിക്കേണ്ടതിനെ കുറിച്ചും ഉത്ബോധിപ്പിച്ചുകൊണ്ട് മനുഷ്യന്റെ ചിന്തകളെ ഖുർആൻ നിരന്തരം തട്ടിയുണർത്തുന്നു. ഖുർആനിൻെറ അവതരണം തന്നെ വായിക്കാനും ചിന്തിക്കാനും പറഞുകൊണ്ടാണ്.

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. (Sura 96 : Aya 1)
خَلَقَ الْإِنسَانَ مِنْ عَلَقٍ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. (Sura 96 : Aya 2)

اقْرَأْ وَرَبُّكَ الْأَكْرَمُ വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. (Sura 96 : Aya 3)

الَّذِي عَلَّمَ بِالْقَلَمِ പേനകൊണ്ടു പഠിപ്പിച്ചവന്‍. (Sura 96 : Aya 4)
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു. (Sura 96 : Aya 5)

പ്രാപഞ്ചിക പ്രതിഭാസങളിലേക്കും, സൃഷ്ടി വൈവിധ്യ ങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു ഖുർആൻ أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്? (Sura 88 : Aya 17)
وَإِلَى السَّمَاءِ كَيْفَ رُفِعَتْ ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്? (Sura 88 : Aya 18)
وَإِلَى الْجِبَالِ كَيْفَ نُصِبَتْ പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്? (Sura 88 : Aya 19)

وَإِلَى الْأَرْضِ كَيْفَ سُطِحَتْ ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്? (Sura 88 : Aya 20)

وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ഭൂമിയില്‍ അടുത്തടുത്തുള്ള ഭാഗങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റുചിലതിന്റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 13 : Aya 4)

وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്. (Sura 16 : Aya 66)

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (Sura 21 : Aya 30)

وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُونَ ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൗകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍. (Sura 21 : Aya 31)
وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا ۖ وَهُمْ عَنْ آيَاتِهَا مُعْرِضُونَ മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്. (Sura 21 : Aya 32)

وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. (Sura 21 : Aya 33)

ഈ കാലഘട്ടത്തിലെ ഏതൊരു മനുഷ്യനും അവൻ ഏത് രാജ്യക്കാരനോ ഏത് മതവിഭാഗങ്ങളിൽ പെട്ടവനോ ആയിക്കൊളളട്ടെ, അതല്ലെങ്കിൽ എത്ര വലിയ നിരീശ്വരവാദിയായിക്കൊളളട്ടെ മുകളിൽ ഉദ്ധരിച്ചിട്ടുളള ഖുർആൻ ആയത്തിനെ കുറിച്ച് ചിന്തിക്കുക. ശാസ്ത്രം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് കണ്ടെത്തിയ ഈ ശാസ്ത്ര സത്യങ്ങൾ എങിനെയാണ് ആയിരത്തി നാന്നൂറ് വർഷങ്ങൾക്കു മുമ്പ് ശാസ്ത്ര ബോധം തൊട്ടു തീണ്ടുകപോലും ചെയ്യാത്ത ഇരുണ്ട കാലഘട്ടത്തിൽ അറബി ഭാഷയിൽ വിരചിതമായ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടുവെന്ന്. അതിൽ നിന്നു തന്നെ, ആ ഗ്രന്ഥം മനുഷ്യ നിർമ്മിതമല്ലെന്നും അത് ദൈവീക ഗ്രന്ഥം തന്നെയാണെന്നും നമുക്ക് തെളിവിന്റെ അടിസ്ഥാനത്തിൽ തന്നെ ബോധ്യപ്പെടും. എങ്കിൽ ആ ഗ്രന്ഥം പറയുന്ന മറ്റുകാര്യങ്ങൾക്കെല്ലാം തന്നെ അടിസ്ഥാനമുണ്ടാവുമെന്നും അതിലൂടെ ദൈവം നൽകുന്ന മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും, അത് ലോകാവസാനത്തെ കുറിച്ചുളളതാകട്ടെ പരലോകമാകട്ടെ രക്ഷാശിക്ഷകളുടെ വിചാരണയാകട്ടെ സ്വർഗ്ഗ നരകങ്ങളുടെ വർണ്ണനകളാകട്ടെ അതെല്ലാം തന്നെ ഒരുനാൾ സത്യസന്ധമായി തന്നെ പുലരുമെന്ന് നമ്മുടെ യുക്തിയും നമ്മുടെ ബുദ്ധിയും നമ്മെ ബോധ്യപ്പെടുത്തുന്നു. നിരീശ്വരവാദമെന്നത് തന്നെ സ്വന്തം സൃഷ്ടിക്ക് പിന്നിലെ സൃഷ്ടാവിനെ മനസ്സിലാക്കാൻ പോലും കഴിയാത്ത യുക്തി രഹിതമായ ഒരു വാദമാണ്. അറിവിനേയും ചിന്തകളേയും ഉപയോഗപ്പെടുത്താത്തവരെ നാൽക്കാലികളേക്കാൾ മോശമാണെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്.

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍. (Sura 7 : Aya 179)

അല്ലാഹു തന്ന യുക്തിയെ അവൻ ശരിയാംവണ്ണം ഉപയോഗിക്കുന്നില്ല.അത് ഉപയോഗിച്ച് സൃഷ്ടാവിനെ കണ്ടെത്തുകയാണ് വേണ്ടത്.

ചിന്തയെ ഉണർത്തുന്ന ചില ചോദ്യങൾ

1.أَفَرَأَيْتُم مَّا تُمْنُونَ “അപ്പോൾ നിങ്ങൾ സ്രവിക്കുന്ന ബീജത്തെ പറ്റി നിങ്ങൾ ചിന്തിചു നോകിയിട്ടുണ്ടോ?
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ നിങ്ങളാണോ അത്‌ സൃഷ്ടിചുണ്ടാക്കുന്നത്‌ ,അതല്ല നാമാണോ ? ” ( 56: 59)

2)أَفَرَأَيْتُم مَّا تَحْرُثُونَ “ എന്നാൽ നിങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്നതിനെ കുറിച്‌ നിങ്ങൾ ചിന്തിചു നോകിയിട്ടുണ്ടോ ?
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ നിങ്ങളാണോ അത്‌ മുളപ്പിക്കുന്നത്‌ , അതല്ല നാമാണോ അത്‌ മുളപ്പിചു വളർത്തുന്നവൻ ?” ( 56: 63,64)

3.أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ “ ഇനി നിങ്ങൾ കുടിക്കുന്ന വെള്ളത്തെപറ്റി നിങ്ങൾ ചിന്തിചിട്ടുണ്ടോ ;
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ നിങ്ങളാണോ അത്‌ മേഘത്തിൽ നിന്ന് ഇറക്കിയത്‌ അതോ നാമാണോ ഇറക്കിയവൻ ? ” ( 56: 69, 70)

4.أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ നിങ്ങൾ ഉരസിക്കത്തിക്കുന്ന തീയ്യിനെപറ്റി നിങ്ങൾ ചിന്തിച്‌ നോകിയിട്ടുണ്ടോ ;
أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ നിങ്ങളാണോ അതിന്റെ മരം സൃഷ്ടിചത്‌ അതോ നാമാണോ സൃഷ്ടിചുണ്ടാക്കിയവൻ ? (56:71,72)

മറ്റൊരു സ്ഥലത്ത് ഖുർആൻ പറയുന്നത് കാണുക:

إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാണ്. (Sura 8 : Aya 22) അതേപോലെ തന്നെ അറിവിലൂടെയുളള വിശ്വാസത്തെ മാത്രമേ പിൻപറ്റാൻ പാടുള്ളൂ എന്നും ഖുർആൻ നമുക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ. (Sura 17 : Aya 36) ഖുർആനിനു നേരെ കണ്ണും കാതും തുറന്നു വെക്കുക സൃഷ്ടിച്ച നാഥനെ കുറിച്ച് ചിന്തിക്കുക.

وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്. (Sura 51 : Aya 20)
وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ? (Sura 51 : Aya 21)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker