Current Date

Search
Close this search box.
Search
Close this search box.

റസൂൽ (സ) യെ കരയിച്ച ആയത്ത്

വര്‍ണനകള്‍ക്ക് വഴങ്ങാത്ത വിസ്മയമാണ് ഖുർആൻ . പാരായണത്തെ മനസ്സുകൊണ്ട് പിന്തുടരുന്നവന് അത് അനിര്‍വചനീയമായ അനുഭൂതി പകരും ചില പുസ്തകങ്ങള്‍ അങ്ങനെയാണല്ലോ .. അതിലെ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേകമായൊരു ആനന്ദം മനസ്സില്‍ നിറയും. അതിന്റെ രചയിതാവിനോട് വല്ലാത്തൊരു ബഹുമാനം തോന്നിപ്പോകും. മനുഷ്യന്‍ അവന്റെ എല്ലാവിധ ദൗര്‍ബല്യങ്ങളോടെയും എഴുതിവെച്ച വാക്കുകള്‍ മനസ്സില്‍ അത്രത്തോളം സ്വാധീനമുണ്ടാക്കുന്നുവെങ്കിൽ അവനെയും അവന്റെ വാക്കുകളെയും പടച്ച അക്ഷരങ്ങളുടെ ഉടയ തമ്പുരാന്റെ വാക്കുകള്‍ക്ക് മുന്നില്‍ എത്ര വിനയാന്വിതരാകണം നമ്മള്‍.
മനോഹരമായൊരു ഖുർആൻ പാരായണം മനസാന്നിധ്യത്തോടെ ഒന്ന് ശ്രവിച്ച് നോക്കൂ.മറ്റൊരു സംഗീതത്തിനും പകർന്ന് തരാനാകാത്തൊരു അനുഭൂതി മനസിൽ നിറയുന്നത് കാണാം.

ഈ മാസത്തിന്റെ മുഴുവന്‍ പുണ്യത്തിനും കാരണമായ ആ വചനങ്ങളോടൊപ്പം ഇടക്കിടക്കൊന്ന് കൂട്ടിരിക്കണം . എന്റെ നാഥന്‍ എന്നോട് സംസാരിക്കുകയാണെന്ന ബോധ്യത്തോടെ ആ വരികളിലൂടെ കടന്നു പോകണം .

Also read: വിശ്വാസിയുടെ പ്രാർത്ഥന എങ്ങനെയായിരിക്കണം?

ചില വരികളുടെ അര്‍ഥവും ആശയവും മനസിൽ പതിയണം . അന്നേരം ഇബ്‌നു മസ്ഊദി(റ)ന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടിരിക്കുന്ന റസൂൽ(സ) ‘ഓരോ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ കൊണ്ടുവരുമ്പോള്‍ എന്തായിരിക്കുമപ്പോഴത്തെ അവസ്ഥ’ (സൂറ അന്നിസാഅ് 41) എന്ന ആയത്ത് കേള്‍ക്കുമ്പോള്‍ പാരായണം നിര്‍ത്താന്‍ പറഞ്ഞ് കണ്ണുനീരൊഴുക്കുന്ന കാഴ്ച ഓര്‍മയില്‍ വന്നു നില്‍ക്കും. ഞാന്‍ അഭിമുഖീകരിക്കേണ്ട യാഥാര്‍ഥ്യങ്ങളെ കുറിച്ച എത്രയെത്ര സൂക്തങ്ങളിലൂടെ കടന്നുപോയിട്ടും പിടക്കാത്ത മനസ്സും പൊഴിക്കാത്ത മിഴികളുമോര്‍ത്തൊരു നെടുവീര്‍പ്പ് നെഞ്ചിൽ നിന്നുയരും.

ആ നെടുവീർപ്പുകൾ ചില ഉറച്ച തീരുമാനങ്ങളിലേക്കെത്തിക്കണം എന്നെ പടച്ച, എന്നെ പരിപാലിച്ചുകൊണ്ടിരിക്കുന്ന എൻ്റെ പ്രിയപ്പെട്ട റബ്ബ് .. അവന് എന്നോട് പറയാനുള്ള വർത്തമാനങ്ങൾ എന്താണെന്ന് മനസിലാക്കാനായില്ലെങ്കിൽ അതിലും വലിയ നഷ്ടമെന്താണ്. ജീവിതത്തിൽ വെളിച്ചമായി പ്രതിസന്ധികളിൽ കരുത്തായി പരീക്ഷണങ്ങളിൽ താങ്ങായി ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമായി നീതിയുടേയും നന്മയുടേയും കരുതലായി ദൈവിക വചനങ്ങൾ കൂട്ടിനില്ലെങ്കിൽ മറ്റെന്തും ഉണ്ടായിട്ടെന്ത് .. മറ്റു പലതുമറിയാനായി ഉറക്കമൊഴിച്ച രാവുകൾക്കിടയിൽ അറിയാതെ പോകുന്ന പ്രിയപ്പെട്ടവൻ്റെ വാക്കുകളുടെ പൊരുളറിയാൻ ഇനിയെത്ര നോമ്പ് കാലം വന്നു പോകണം നമുക്ക്.

وتلاوة مجلوة بخشوعها وتدبر تهمي به العبرات

هذا الكمال إذا أريد بلوغه هذي النجاة إذا أريد نجاة

“ഹൃദയ സാന്നിദ്ധ്യത്താൽ തെളിഞ്ഞ് നിൽക്കുന്ന എത്രയത്ര പാരായണങ്ങളുണ്ട്..
കണ്ണുനീർ പൊഴിക്കുന്ന എത്രയെത്ര വിചിന്തനങ്ങളുണ്ട് ..
പൂർണതയിലെത്തണമെന്നാശിക്കുന്നെങ്കിൽ ഇതാണ് പൂർണത
വിജയത്തിലെത്താനാഗ്രഹിപ്പുവെങ്കിൽ ഇത് തന്നെയാണാ വിജയം” .

Related Articles