Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം യുവാക്കൾ ആശയകുഴപ്പത്തിലാകുന്നതിനുള്ള കാരണങ്ങൾ

കാരണം 4:-മുസ്‌ലിം യുവാക്കൾ ആശയക്കുഴപ്പത്തിലാകുന്നത് എന്തുകൊണ്ട് ?സ്ഥാപന ആദർശങ്ങളുടെ ഇരട്ട വ്യാഖ്യാനം.

സ്ഥാപനവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ സ്ഥാപനങ്ങൾക്കിടയിൽ ആദർശപരമായ ഐക്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ സ്വഭാവവും ഉദ്ദേശ്യവും കണക്കിലെടുക്കാതെ എല്ലാ സ്ഥാപനങ്ങളും വിജയം കൈവരിക്കുന്നതിനായി ഐക്യകണ്ഠന പരിപൂരങ്ങളായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ വീക്ഷണങ്ങൾക്കും ദൌത്യങ്ങൾക്കും അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. ആത്യന്തിക കാഴ്ചപാടുകളുടേയും ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഐക്യമാണ് പരമപ്രധാനം.

എന്നാൽ മിക്ക മുസ്‌ലിം രാജ്യങ്ങളിലും അപ്രകാരമല്ല കാര്യങ്ങൾ. പല സ്ഥാപനങ്ങളും സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാനായി അവരവരുടേതായ രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്ന് മാത്രമല്ല, അവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും പരസ്പര വിരുദ്ധമാണ്. ഒരുമിച്ച് വലിയ മുന്നേറ്റങ്ങൾ നടത്തിന്നതിന് പകരം, അതിന്റെ സത്തയിൽ നിന്നും അന്യോനവും വ്യത്യസ്ത ദിശകളിലേക്ക് അകലുകയാണ് ചെയ്യുന്നത്.

അതിന്റെ സത്ത എന്നത്, ഇസ്‌ലാമിക തൗഹീദി ജീവിതമാതൃകയും ജീവിതത്തേയും ചിന്തയേയും കുറിച്ച അതിന്റെ നിർണയാതീതമായ സൂചനകളും, അതുപോലെ പ്രവൃത്തികളിലും വാക്കുകളിലും ചിന്തകളിലും തൗഹീദിനെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം വ്യക്തിത്വവുമാണ്. മുസ്‌ലിം പശ്ചാത്തലത്തിലുള്ള എല്ലാ സ്ഥാപനങ്ങളും അവരുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ച് ഇസ്‌ലാമിനെ സമ്പൂർണ ജീവിത നിയമാവലിയായി നടപ്പാക്കുന്നതിന് പരിശ്രമിക്കേണ്ടതുണ്ട്.

കാരണം 3:-യഥാർത്ഥ ആദർശമാതൃകകളുടെ അഭാവം.

ഓരോ സ്ഥാപനവും ഏകീകൃത താത്പര്യത്തിനായി തന്റെ പങ്ക് സംഭാവന ചെയ്യുകയും അതുവഴി ഇസ്‌ലാമിക ഏകദൈവ സന്ദേശത്തിന്റെ ചരടുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ആശയങ്ങളുടെയും സമീപനങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും നിലപാടുകളുടെയും വർണ്ണാഭമായ സ്ഫടികം സൃഷ്ടിക്കേണ്ടതുമാകുന്നു  അത് സ്ഥാപനത്തിന്റെ ഔചിത്വത്തിന്റെയും പ്രസക്തിയുടെയും അടയാളമാണ്. അതേ സമയം അതിന്റെ നേർവിപരീതം അവരുടെ അനുചിതത്വത്തെയും നിസ്സാരതയെയും സൂചിപ്പിക്കുന്നു.

മേൽ പറഞ്ഞ മാതൃകയുടെ കേന്ദ്ര ലക്ഷ്യം മുസ്‌ലിങ്ങളായതിനാൽ അത് കൃത്യമായും തൃപ്തികരമായും പ്രവർത്തിക്കുമ്പോൾ അതിന്റെ നേട്ടം ആദ്യം കൊയ്യുന്നത് അവരായിരിക്കും. എന്നാൽ ഈ മാതൃക നിശ്ചലമാവുകയും ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്‌താൽ അതുവഴി ഏറ്റവും ആദ്യം കഷ്ടപെടുന്നതും മുസ്‌ലിംകൾ തന്നെയാണ്.

വാസ്തവത്തിൽ, സ്ഥാപന ആദർശങ്ങളുടെ രണ്ട്‌ രീതിയിലുള്ള വിവരണമാണ് മുസ്‌ലിം യുവാക്കളുടെ ആത്മീയവും ധാർമികവും ബൗദ്ധികവുമായ വികാസത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്‌ലിം യുവാക്കളെയാണ്. യുവാക്കൾ ആഗ്രഹിക്കുന്നതോ അവർക്ക് ആവശ്യമായതോ ആയ കാര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളുടെ പാതകളിലേക്ക് അവരെ ആകര്ഷിപ്പിക്കുന്നതിൽ മത്സരിക്കുകയാണ് സ്ഥാപനങ്ങൾ.

സമൂഹത്തിന്റെ ഭാവിയും നട്ടെല്ലും യുവാക്കൾ ആയതിനാൽ എല്ലാ സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും യുവാക്കളിലൂടെ സ്വന്തം ഭാവി സുരക്ഷിതമാക്കാനുള്ള പണിപ്പാടിലാണ്. എന്നാൽ മുസ്‌ലിം യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ സ്ഥാപനങ്ങൾ ഉപമാർഗ്ഗമല്ലാതെ മറ്റൊന്നും നിർമിക്കുന്നില്ല. ആശയകുഴപ്പത്തിലാണ്ട യുവാക്കൾ എന്തു ചെയ്യണമെന്നറിയാതെ അതിന്റെ നടുവിൽ നിൽക്കുകയാണ്. എവിടേക്ക് പോകണമെന്നും ഏതൊക്കെ മൂല്യങ്ങളുമായി യോജിക്കണമെന്നും ഏതെല്ലാം വിയോജിക്കണമെന്നും അവർക്കറിയില്ല. അങ്ങനെ ചെയ്യുന്നതിനുള്ള  മാനദണ്ഡവും അവരുടെ പക്കലില്ല. സംശയത്തിലായ അവർ, അവരുടെ യൗവനയോചിതവും ശൂന്യവും ദുർബലവുമായ മനസ്സിനേയും ആത്മാവിനേയും പിൻപറ്റി കൊണ്ട് സ്വയം വിധേയരാവുന്നു.

കാരണം 2:-ഇസ്‌ലാമിനെ പഠിപ്പിക്കുന്നതിലുള്ള തെറ്റായ രീതികൾ.

ഖുർആനാണ് മാനദണ്ഡമെന്നത് സ്വയമേ ഉറപ്പിച്ചു പറയുന്നു. അത് ഉപയോഗിച്ചേ നന്മയെ തിന്മയിൽ നിന്ന് തിരിച്ചറിയാനും വെളിച്ചത്തെ ഇരുട്ടിൽ നിന്ന് വേർതിരിച്ചെടുക്കാനും സാധിക്കൂ. എന്നാൽ പല സമൂഹങ്ങളും വളരെ മുൻപു തന്നെ ഖുർആനെ ഉപേക്ഷിച്ചതിനാൽ തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ ഖുർആൻ പരാജയപ്പെടുന്നു. അതിനാൽ തങ്ങളുടെ ജന്മസിദ്ധമായ പ്രവണതകൾക്കും നിപുണതകൾക്കുമായി മത്സരിക്കുന്ന എതിർ സബ്ര ദായങ്ങളുടെയും പ്രത്യയ ശാസ്ത്രങ്ങളുടെയും ശക്തമായ പ്രവാഹങ്ങളുടെ കാരുണ്യ വിധേയരായി മാറുകയാണ് മുസ്‌ലിം യുവാക്കൾ.

ഉദാഹരണത്തിന്, വീട്ടിലും പള്ളിയിലും ഒരു കാര്യവും സ്കൂളുകളിലും മറ്റിടങ്ങളിലും വേറൊന്നുമാണ് മുസ്‌ലിം യുവാക്കളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. ഒരു പ്രത്യേക ലോകവീക്ഷണത്തെ പിൻപറ്റുവാനും ചില മൂല്യങ്ങൾ പാലിക്കാനും വീടുകളിലും പള്ളികളിലും അവരോട് ആവശ്യപ്പെടുമ്പോൾ അതേ ലോകവീക്ഷണവും മൂല്യങ്ങളും പിന്തള്ളപ്പെടുകയാണ്. പലപ്പോഴും അവ മാധ്യമങ്ങളുടെയും വിനോദ വ്യവസായങ്ങളുടെയും പരസ്യമായ വിമർശനത്തിന് പാത്രമാകുന്നുണ്ട്.

ജീവിതത്തിൽ ഏതെല്ലാം പെരുമാറ്റ രീതികളും നിലവാരങ്ങളും പിന്തുടരാനാണോ വീട്ടിലും പള്ളിയിലും മുസ്‌ലിം യുവാക്കളോട് ആവശ്യപ്പെടുന്നത്, അവ രാഷ്ട്രീയക്കാരുടെയും ബിസിനസ്സ്  നേതാക്കളുടെയും അധ്യാപകരുടെയും മാധ്യമ പ്രവർത്തകരുടെയും കലാകാരന്മാരുടെയും പെരുമാറ്റരീതികൾക്കും നിലവാരത്തിനും തികച്ചും വിപരീതമാണ്.

കാരണം 1:-എന്തുകൊണ്ടാണ് മുസ്‌ലിം യുവാക്കൾ ആശയകുഴപ്പത്തിലാകുന്നത് ?

പലതരം ശബ്ദങ്ങളുടെയും അധികാരികളുടെയും സ്വാധീനങ്ങളുടെയും ഇടയിൽ പെട്ട ജീർണിച്ച മുസ്‌ലിം യുവാക്കൾക്ക് ആരെ വിശ്വസിക്കാനും ആവേശത്തോടെ പിന്തുടരാനും കഴിയുകയെന്ന് ഉറപ്പില്ല. മാതാപിതാക്കൾ, മതനേതാക്കൾ, പണ്ഡിതന്മാർ, രാഷ്ട്രീയക്കാർ, കലാകാരന്മാർ തുടങ്ങിയവരെ പിന്തുടരാനോ അവരുമായി പൊരുത്തപ്പെടാനോ സാധിക്കുന്നില്ല. നിശ്ചലമായ ഔപചാരികത, ഉപരിപ്ലവത, അക്ഷരീയ പ്രതീകാത്മകത, വിശ്വാസവും ആരാധനയുമായി ബന്ധപ്പെട്ട വൈമുഖ്യത പോലുള്ള ഏറ്റവും ദോഷകരമായ ധാർമ്മിക -ആത്മീയ രോഗങ്ങളെ ഏത്‌ വളർത്തുന്നു.

മുസ്‌ലിം യുവാക്കൾ മാത്രമല്ല, മുസ്‌ലിംകൾ പൊതുവെ ഈ അസുഖങ്ങളാൽ വലയുന്നു. ഈ സാഹചര്യത്തിൽ, ആശയക്കുഴപ്പങ്ങൾ ചിന്തയുടെയും പ്രവർത്തനത്തിന്റേയും പ്രത്യക്ഷ സബ്രതായങ്ങളായി മാറുന്നു. ഈ സംഭവം കൈപറ്റുന്നവരായിരിക്കുക എന്നത് തീർച്ചയായും ഭയാനകമായ അനുഭവമാണ്. വിശുദ്ധ ഖുർആൻ പോലും ഒരു ഉപമയിലൂടെ അതിനേയും അതിന്റെ പ്രത്യാഘാതങ്ങളുടെ തീവ്രതയെക്കുറിച്ചും സൂചന നൽകുന്നു. ഖുർആൻ പറയുന്നു :”അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.”

പരസ്പര അഭിപ്രായഭിന്നതയുള്ള കലഹപ്രിയരായ നിരവധി യജമാനന്മാരുടെ ഉടമസ്ഥയിലുള്ള ദാസൻ എല്ലായ്‌പോഴും ആശയകുഴപ്പത്തിലായിരിക്കും. കാരണം, അവന്റെ യജമാനന്മാർ എപ്പോഴും പരസ്പരം വിയോജിക്കുകയും ചേർച്ചയില്ലാത്ത നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പരസ്പരം മറികടക്കാനായി അവർ അന്യോന്യം കൃതിമം കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ദാസന്റെ മേലുള്ള ആധിപത്യവും നിയന്ത്രണവും തനിക്കാവണമെന്ന ലക്ഷ്യത്തിലല്ലാതെ ഏത്‌ ചെന്നെത്തുകയില്ല.

അങ്ങനെ അനേകം യജമാനന്മാരുള്ള ആ പാവം ദാസന് അവരുടെ കലഹത്താൽ കഷ്ടപ്പെടേണ്ടി വരുന്നു. അത് അസാധ്യവും പ്രകൃതി വിരുദ്ധവുമായ അവസ്ഥയാണ്. അവന് അവർക്കിടയിലോ സ്വയമോ സമാധാനം അനുഭവിക്കുകയില്ല.  നേരെമറിച്ച്, മറ്റേ ദാസൻ ഒരു യജമാനനെ മാത്രം സേവിക്കുന്നുള്ളൂ. അവന്റെ യജമാനൻ നല്ലവനും അവന് വേണ്ടി തന്നാലാവുന്നത് ചെയ്യുന്നവനുമാണ്. അപ്പോൾ ദാസന് തന്റെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയും അവൻ സ്വയം സന്തുഷ്‌നാവുകയും ചെയ്യുന്നു. “അവരിൽ ആരാണ് സന്തുഷ്ടൻ, ആരാണ് കൂടുതൽ സ്വാഭാവിക സ്ഥാനത്ത് എന്ന കാര്യത്തിൽ സംശയമുണ്ടോ ?ഒരു മനുഷ്യനും രണ്ട് (അത്ര കുറഞ്ഞ എണ്ണം പോലും )യജമാന്മാരെ സേവിക്കുക സാധ്യമല്ല “(യൂസഫ് അലി ).

വിവ. മിസ്‌ന അബൂബക്കർ

Related Articles