Youth

മാറേണ്ടതുണ്ട് ഈ അവസ്ഥ

കാലഘട്ടത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്‌നം, മുമ്പ് സാമ്രാജ്യത്വ പടയോട്ട കാലത്ത് ഓരോ നാട്ടുകാരും നേരിട്ട അതേ പ്രശ്‌നം തന്നെയാണ്. അന്താരാഷ്ട്ര സയണിസ്റ്റ് സാമ്രാജ്യത്വ കൊളോണിയല്‍ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ കാലത്തും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ചതായി നമുക്ക് കാണാം.
ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗമായിരുന്നു ‘ശിങ്കിടികളെ സൃഷ്ടിക്കുക’ അഥവാ തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഓരോ നാട്ടിലെയും തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന, ഒരു കൂട്ടം പാദസേവകരെ രൂപപ്പെടുത്തിയെടുക്കുക, തങ്ങളുടെ ലക്ഷ്യങ്ങള്‍ അവരിലൂടെ നേടുക എന്നത്. ഇത് പക്ഷെ വളരെ ഗൗരവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അറബ് ലോകത്താണ് എന്നത് വളരെ സങ്കടകരമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഒരു സമുദായത്തിന്റെ എല്ലാകാലഘട്ടത്തിലെയും ഉത്തരവാദിത്വം രണ്ട് കേന്ദ്ര ബിന്ദുക്കളില്‍ നില്‍ക്കുന്നു, ഒന്ന്, സ്വയം പ്രകാശിക്കുക, രണ്ട്, മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുക, അവരെ പ്രകാശിപ്പിക്കുക.

എന്നാല്‍ മുസ്‌ലിം നേതാക്കന്മാര്‍ ഇന്ന് എതിര്‍ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈജിപ്തില്‍ അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ലിബിയയില്‍ ഖലീഫ ഹഫ്തര്‍, സുഡാനില്‍ പുതിയ മിലിറ്ററി മേധാവി തുടങ്ങിയവരാണ് ഈ രംഗത്തെ പുതിയ താരങ്ങള്‍.
ഇതിന്റെ അനന്തര ഫലങ്ങള്‍ നിരവധിയാണ്. ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട യുവാക്കള്‍ കൂട്ടത്തോടെ ജീവനും, അഭിമാനത്തിനും, സ്വതന്ത്ര ചിന്തകളുടെ രൂപീകരണത്തിനും വേണ്ടി മറ്റ് നാടുകളിലേക്ക് കുടിയേറിപ്പാര്‍ത്തുകൊണ്ടിരിക്കുന്നു. കാരണം ലോകമൊട്ടുക്കും നടന്നുകൊണ്ടിരിക്കുന്ന പുരോഗമന ചലനങ്ങളെയും, അവരുടെ പ്രായത്തിലുള്ള യുവാക്കള്‍ തങ്ങളുടെ നാടുകള്‍ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെയും കുറിച്ച് ശരിയായ ധാരണയുള്ള ആളുകള്‍ക്ക് എങ്ങിനെയാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ ഒരു ഭരണാധികാരിയെ പുറത്താക്കി അധികാരത്തില്‍ വന്ന മിലിറ്ററി മേധാവി കാലാ കാലം ഭരണം തന്റെയും തന്റെ മക്കളുടെയും പേരിലാക്കാനുള്ള കഠിന പരിശ്രമവും അത്തരത്തിലുള്ള ആളുകള്‍ക്കുള്ള മൂല്യങ്ങളുടെ അപോസ്തല•ാരായി വിലസുന്ന പടിഞ്ഞാറിന്റെ സപ്പോര്‍ട്ടും കാണാന്‍ കഴിയുക?

ഒരു സമൂഹത്തിന്റെ അധപതനത്തിന് ഇതിലപ്പുറം എന്ത് വേണം! യൂറോപ്യന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിരവധി അറബ് ബുദ്ധിജീവികളെ നിങ്ങള്‍ക്ക് കാണാം. അവരുടെ ബുദ്ധിയും സേവനങ്ങളും അവര്‍ അവിടെ നല്‍കിക്കൊണ്ടിരിക്കുന്നു. ഇത് ചില അറബ് എഴുത്തുകാരും ബുദ്ധിജീവികളും പറയുന്നപോലെ ഒരു പാശ്ചാത്യ ഗൂഢാലോചനയാണോ ? അല്ലെങ്കില്‍ പിന്നെ എന്താണ് ? അതോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ‘നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുക്കളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്’ എന്ന വീക്ഷണമോ ?

Facebook Comments
Related Articles
Close
Close