Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ ശാക്തീകരണത്തിലെ പ്രവാചക മാതൃക

അറബികളും അനറബികളും, സ്ത്രീകളും പുരുഷന്മാരും, വലിയവരും ചെറിയവരുമടങ്ങുന്ന സമൂഹത്തിലെ മൊത്തം മനുഷ്യരെയും ഉൾകൊള്ളുന്ന സമഗ്രതയെന്ന പ്രത്യേകതയാണ് പ്രവാചക ശിക്ഷണ രീതിയുടെ സ്വഭാവം. അത്തരമൊരു സ്വഭാവത്തിന്റെ അടിസ്ഥനമെന്നത് വിശുദ്ധ ഖുർആനിലെ വചനമാണ്. ‘ലോകർക്ക് കാരുണ്യമായികൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.’ (അൽഅമ്പിയാഅ്: 107) ഹിജാസും അതിന്റെ അതിവിശാലമായ മരുഭൂമിയും താണ്ടി ലോകത്തിന്റെ നെറുകയിലേക്ക് വന്നെത്തുകയായിരുന്നു ഈ ശിക്ഷണ രീതി. അത് കാരുണ്യത്തിന്റെ സന്ദേശം മനുഷ്യർക്ക് മുഴുവനായും, ദുർബലരും അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രത്യേകമായും അവതരിപ്പിക്കുകയായിരുന്നു. ശിക്ഷണത്തിലെ പ്രവാചക ശൈലി നമുക്ക് സ്ത്രീ ശാക്തീകരണത്തിലെ മാതൃക വ്യക്തമാക്കിത്തരുന്നു. ആ സമഗ്രമായ രീതിശാസ്ത്രം മനുഷ്യോർജത്തെ പുറത്തെടുക്കുകയും, തനതും ഗുണാത്മകവുമായ പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുകയും, നന്മയുടെ അടിസ്ഥാനത്തിൽ ലോകത്തെ പുനർനിർമിക്കുകയും ചെയ്യുകയെന്നതാണ്.

അൽഅമീർ അബ്ദുൽഖാദർ സർവകലാശാലയിലെ ഹ്യൂമൻ സയൻസ് പ്രൊഫസർ ഡോ. റഹീമ ബിൻ ഹമോയുടെ പഠനത്തിൽ, ജാഹിലിയ്യ സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും, ദുരിതമനുഭവിക്കുകയും, ദുർബല സൃഷ്ടിയായ കണക്കാക്കുകയും ചെയ്ത സ്ത്രീകളെ മദീനയിലെ പുതിയ ഇസ് ലാമിക സമൂഹത്തിന്റെ നിർമാണത്തിൽ ശക്തവും കർമോത്സുകവുമായ  സാന്നിധ്യമായി ഉയർത്തികൊണ്ടിവരുന്നതിന് സ്ത്രീ ശേഷിയെ ഉപയോഗപ്പെടുത്തുകയും, പരിവർത്തിപ്പിക്കുകയും ചെയ്ത പ്രവാചക രീതിശാസ്ത്രത്തിന്റെ ചില പ്രത്യേകതകൾ നമുക്ക് കാണാവുന്നതാണ്. മഹത്തായ ഈ ശിക്ഷണ രീതിയാണ് ഇവിടെ എടുത്തുപറയുന്നത്. ഇത് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനും, ശിക്ഷണം നൽകുന്നവർക്ക് നിർദേശങ്ങൾ നൽകുന്നതിനും, യുക്തിരാഹിത്യത്തോടെ സ്ത്രീകൾക്കെതിരെ വിവേചനപരവും വർഗീയപരവുമായി തിരിയുന്നവരിൽ നിന്നും, സ്ത്രീ അവകാശങ്ങളെന്ന് പറഞ്ഞ് വാദിക്കുന്നവരിൽ നിന്നും വിമോചിപ്പിക്കുന്നതിനും, ശരിയായതും പ്രവാചക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീ വിഷയത്തെ കൃത്യമായി മനസ്സിലാക്കുന്നതിനും സഹായകരമാണ്.

വിവേചനത്തിൽ നിന്നുള്ള വിമോചനവും സ്ത്രീ ശാക്തീകരണവും

ബഹൈദുവാരാധനയിൽ നിന്ന് വിട്ട് ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതിലൂടെ അല്ലാവിന്റെ ദൂതൻ മൊത്തം മനുഷ്യരെ-  സ്ത്രീകളെയും കുട്ടികളെയും പ്രത്യോകിച്ചും ആദരിക്കാനും, അടിമത്തത്തിന്റെയും, അക്രമത്തിന്റെയും, അടിച്ചമർത്തലിന്റെയും പിടുത്തത്തിൽ നിന്ന് വിമോചിപ്പിക്കാനും തീരുമാനിച്ചു. അതിനായി പ്രവാചകൻ(സ) വ്യത്യസ്തമാർന്ന ശിക്ഷണ രീതിശാസ്ത്രം സ്വീകരിച്ചു. സ്ത്രീകളെ ഇസ് ലാമിലേക്ക് ക്ഷണിക്കുകയും, ഇസ് ലാമിലെ വ്യത്യസ്തങ്ങളായ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കുകൊള്ളിക്കുകയും ചെയ്തു. ഈയൊരു രീതിയിലൂടെ ചിന്താപരവും വൈജ്ഞാനികപരവുമായ അടിമത്തത്തിൽ നിന്നും, വിവേചനത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിച്ച് സ്ത്രീ വിമോചനം സാധ്യമാക്കി. സ്ത്രീ വിമോചനം എങ്ങനെ സാധ്യമാക്കിയെന്നതാണ് താഴെ വിശദീകരിക്കുന്നത്.

Also read: സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

ഒന്ന്: എല്ലാവരും ഒന്നാണെന്ന് അടിസ്ഥാനത്തെ സ്ഥാപിച്ചു. പ്രവാചകൻ(സ) കൊണ്ടുവന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനമാണിത്. പ്രപഞ്ചത്തിലെ ഒരേയൊരു ദൈവിക പദ്ധതിയാണെന്ന തലത്തിൽ എല്ലാവരോടും ഒരേ നിലയിൽ പ്രവാചകൻ(സ) പ്രവർത്തിച്ചു. ചെറിയവരും വലിയവരും, സ്ത്രീകളും പുരുഷുന്മാരും, അടുത്തുള്ളവരും അകന്നുള്ളവരും, പ്രമാണിമാരും അടിമകളും ഉൾകൊള്ളുന്ന മുഴുവൻ മനുഷ്യരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രബോധന ശൈലിയായിരുന്നു പ്രവാചന്റേത്. ഈ അടിസ്ഥാനം കൊണ്ട് തന്നെ പ്രവാചകന്റെ അനുയായികളിൽ അധികവും ദുർബലരായിരുന്നു. ഒന്നാം തലമുറയിലെ പ്രവാചക അനുചരന്മാർ ഈ യാഥാർഥ്യം മനസ്സിലാക്കിയാവരായിരുന്നു. ശ്രേഷ്ഠരായ സ്വഹാബി വനിതകൾ പ്രവാചക പ്രബോധനം സ്വീകരിക്കുന്നതിനും, അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുന്നതിനും തിടുക്കം കാണിക്കുന്നവരായിരുന്നു. എല്ലാവരും ഒന്നാണെന്ന വിശേഷണത്തിലൂടെ മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ടുള്ള ശർഈയായ അഭിസംബോധനക്ക് മുമ്പിൽ അവർ സമത്വം അനുഭവിക്കുകയായിരുന്നു. ഈയൊരു അർഥം ഉമ്മുസലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന പ്രസിദ്ധമായ സംഭവത്തിൽ കാണാവുന്നതാണ്. ഉമ്മുസലമ(റ) പറയുന്നു: ‘ആളുകൾ ഹൗളിനെ (സ്വർഗത്തിലെ ഹൗള്- വെള്ളം നിറഞ്ഞ സ്ഥലം) കുറിച്ച് സംസാരിക്കുന്നത് ഞാൻ കേൾക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂലിൽ നിന്ന് ഞാനത് കേട്ടിരുന്നില്ല. ആ ദിവസമായപ്പോൾ, പരിചാരിക എന്റെ മുടി ഒതുക്കുകയായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‘അല്ലയോ ജനങ്ങളേ’ എന്ന് പറയുന്നത് ഞാൻ കേട്ടു. ഞാൻ പരിചാരികയോട് മതിയാക്കാൻ (മുടികെട്ടുന്നത്) പറഞ്ഞു. പരിചാരിക പറഞ്ഞു: തീർച്ചയായും പ്രവാചകൻ വിളിച്ചത് പുരുഷന്മാരെയാണ്, സ്ത്രീകളെയല്ല. ഞാൻ പറഞ്ഞു: ഞാനും ജനങ്ങളിൽപ്പെടുന്നു.’ (മുസ് ലിം) അവർക്കടിയൽ ഉറച്ചുപോയ ധാരണയുടെ അടിസ്ഥാനത്തിൽ, ആരോടും പ്രത്യേകമല്ലാതെ എല്ലാ വിശ്വാസികൾക്കുമുള്ള അഭിസംബോധനയായിരുന്നുവെന്നാണ് ഉമ്മുസലമ(റ) മനസ്സിലാക്കിയത്. അതിനാൽ തന്നെ അതിനെ ആരും മോശമായി കണ്ടില്ല.

രണ്ട്: നിയമനിർമാണ തലത്തിൽ സമത്വ കാഴ്ചപ്പാട് രുപപ്പെടുത്തി. ഇസ് ലാമിക മൂല്യങ്ങളുടെ പൊതുവായ ഘടനയിലെ സുപ്രധാനമായ അടിസ്ഥാനമാണ് നീതിയെന്നതിൽ സംശയമില്ല. അല്ലാഹുവിനല്ലാതെ ആരാധന നടത്തുന്നതിൽ നിന്നും തടയുകയും, ഇരുട്ടിൽ മൂടിയ മനുഷ്യകുലത്തെ പുറത്തുകൊണ്ടുവരികയും, ഇസ് ലാമിക സമൂഹത്തിന്റെ വിപ്ലവം സാധ്യമാക്കുകയും ചെയ്തതിൽ പ്രധാന പങ്കുവഹിച്ച കാരണങ്ങളിലൊന്നാണ് നീതി. സ്ത്രീയെ രണ്ടാംകിട പൗരയായി കണ്ട് മനുഷ്യവകാശങ്ങളെ റദ്ദുചെയ്യുന്ന നിയമനിർമാണങ്ങളെ തള്ളിക്കളയുകെന്നതാണ് സ്ത്രീവിമോചനത്തിലെ സുപ്രധാനമായ കാര്യമെന്ന് പറയുന്നത്. ഇത് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ‘ഏതൊരു പുരുഷനോ സ്ത്രീയോ സത്യവിശ്വാസിയായിക്കൊണ്ട് സത്കർമം പ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നൽകുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുളള പ്രതിഫലം തീർച്ചയായും നാം അവർക്ക് നൽകുകയും ചെയ്യും.’ (അന്നഹൽ: 97)

മൂന്ന്: ദൈവത്തിനും സമൂഹത്തിനും മുന്നിലെ ഉത്തരവാദിത്തവും ബാധ്യതയും സ്ഥിരപ്പെടുത്തി. മതപരമായ അഭിസംബോധനയിലെ സമത്വവും, അത് സമൂഹത്തിത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന അടിസ്ഥാനത്തിലൂടെ പ്രവാചക രീതിശാസ്ത്രം സ്ഥാപിക്കപ്പെടുകയാണ്. സ്ത്രീ പുരുഷനോടൊപ്പം ഒരേരീതിയിൽ ഒത്തുചേരുന്നു. കാരണം, അല്ലാഹു എല്ലാവരെയും ഇത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവർ എന്ന വിശേഷണത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. അത് വ്യക്തിപരമായ, പൊതുവായ ഉത്തരവാദിത്തങ്ങളിൽ പ്രകടമാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല.’ (അൽബഖറ: 286)

Also read: വിശുദ്ധ ഖുർആൻ: ചിന്താ രീതിശാസ്ത്രത്തിന്റെ നിയമങ്ങൾ

നാല്: മനുഷ്യരുടെ മാന്യത കാത്തുസൂക്ഷിക്കുകയും, പ്രത്യേകതകൾ പരിഗണിക്കുകയും ചെയ്തു. പ്രവാചകൻ(സ) സ്ത്രീകളോട് നല്ല രീതിയിൽ വർത്തിക്കാൻ ആവശ്യപ്പെടുന്ന ധാരാളം ഹദീസുകൾ കാണാവുന്നതാണ്. വിശുദ്ധ ഖുർആൻ അതിലേക്ക് വെളിച്ചം വീശുന്നു. ‘അവരോട് നിങ്ങൾ മര്യാദയോട് സഹവർത്തിക്കുക.’ (അന്നിസാഅ്: 19) പ്രവാചകൻ(സ) പറയുന്നു: ‘ നിങ്ങളിൽ ഉത്തമൻ കുടുംബത്തോട് നന്മകാണിക്കുന്നവനാണ്. ഞാൻ എന്റെ കുടുംബത്തോട് നന്മയിൽ വർത്തിക്കുന്നു.’ (തുർമുദി) പ്രവാചകൻ(സ) സ്ത്രീകളെ ബഹുമാനിക്കുകയും, അവരുടെ പ്രത്യേകതകളെ പരിഗണിക്കുകയും, അവരെ പരിരക്ഷിക്കുന്നതിനും പരിചരിക്കുന്നതിനും അതിക്രമം കാണിക്കാതിരിക്കുന്നതിനും അനുചരന്മാരോട് ഉപദേശിക്കുകയും ചെയ്തിരുന്നു. പ്രവാചകൻ(സ) പറയുന്നു: ‘സ്ത്രീകളോട് നന്മയിൽ വർത്തിക്കുക. സ്ത്രീകൾ സൃഷ്ടക്കപ്പെട്ടിട്ടുള്ളത് വാരിയെല്ലിൽ നിന്നാണ്. വാരിയെല്ലിന്റെ ഏറ്റവും വളഞ്ഞ ഭാഗം അതിന്റെ ഉയർന്ന ഭാഗമാണ്. അത് നേരെയാക്കാ‍ൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾ അത് ഒടിക്കുന്നതാണ്. അത് അങ്ങനെ വിടുകയാണെങ്കിൽ, വളഞ്ഞുതന്നെ തുടരുന്നതാണ്.’ (മുസ് ലിം)

അഞ്ച്: പഠന-വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രവാചകൻ(സ) സമൂഹത്തിന്റെ മുഴുവൻ അധ്യാപകനാണ്. മതപരവും, നാഗരികവും, വിപ്ലവകരവുമായ രീതയിൽ വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പദ്ധതിക്ക് പ്രവാചകൻ(സ) പ്രാധാന്യം നൽകി. കാരണം, ഒരു തലമുറയെ അല്ല, ഈ ഭൂമിയെ പരിപാലിക്കുകയും, ദീനിനെ നിലനിർത്തികൊണ്ടുപോവുകയും ചെയ്യുന്ന സ്ത്രീയും പുരുഷനും അടങ്ങുന്ന തലമുറകളെ നിർമിച്ചെടുക്കേണ്ടതുണ്ട്. പഠനവും പുരോഗമനവും പരസ്പരം ചേർത്തുവെച്ച് മനസ്സിലാക്കേണ്ടതാണ്. നാഗരികമായ ആ രണ്ട് മൂല്യങ്ങൾ വേറിട്ട് നിൽക്കുന്നതല്ല.

പ്രവാചകൻ(സ) അനുചരന്മാർക്ക് നിർദേശങ്ങൾ നൽകുന്നതിൽ കാര്യമായി ശ്രദ്ധിച്ചിരുന്നു. അപ്രകാരം, ഭാവി തലമുറയെ പ്രതിനിധീകരിക്കേണ്ട സ്ത്രീ രത്നങ്ങൾക്ക് അറിവ് പകർന്നുനൽകുന്നതിന് പ്രത്യേകമായ ദിനങ്ങൾ നിശ്ചയിച്ചിരിരുന്നു. സ്വഹാബി വനിതകൾ പ്രത്യേകമായി പഠിക്കുന്നതിന്  പ്രവാചകനോട് പുരുഷന്മാർ പങ്കുകൊള്ളാത്ത പ്രത്യേകമായ സമയം ആവശ്യപ്പെട്ട സംഭവങ്ങൾ കാണാവുന്നതാണ്. അബുസഈദ് അൽഖുദ് രി(റ) വിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘സ്ത്രീകൾ പറഞ്ഞു: താങ്കളുടെ സാന്നിധ്യത്തിൽ പുരുഷന്മാർ അധികരിച്ചിരിക്കുന്നു. അതിനാൽ താങ്കൾ ഞങ്ങൾക്ക് മാത്രമായി ഒരു ദിനം നിശ്ചയിച്ച് തരിക. തുടർന്ന് അവർക്ക് മാത്രമായി ഒരു ദിനം പ്രവാചകൻ വാഗ്ദാനം ചെയ്തു. അങ്ങനെ പ്രവാചകൻ അവരെ ഉപദേശിക്കുകയും, അവരോട് കാര്യങ്ങൾ കൽപിക്കുകയും ചെയ്തു. അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ- നിങ്ങളിൽ ആർക്കെങ്കിലും മൂന്ന് കുട്ടികളുണ്ടാവുകയാണെങ്കിൽ, അത് നരകത്തിൽ നിന്ന് കവചമായികൊണ്ടല്ലാതായിരിക്കുകയില്ല- ഒരു സ്ത്രീ ചോദിച്ചു: രണ്ടോ? പ്രവാചൻ പറഞ്ഞു: രണ്ടും.’ അവരെ പ്രവാചക ചര്യയും, മാർഗനിർദേശവും പഠിപ്പിക്കുന്നതിന് പ്രവാചകൻ(സ) അവർക്കായി പ്രത്യേക ദിനം നീക്കവെച്ചതായി മറ്റു റിപ്പോർട്ടുകളും വന്നിട്ടുണ്ട്.

Also read: ഉമര്‍ ഖാലിദ് – ഇന്ന് നീ നാളെ ഞാന്‍

ആറ്: സ്ത്രീകളോടുള്ള സാമൂഹികമായ പരിഗണന. പ്രവാചകൻ(സ) മാർഗ നിർദേശം നൽകുമ്പോൾ സ്ത്രീകൾക്ക് പ്രാധാന്യം നൽകിയിരുന്നു. സാമൂഹികമായ നല്ല പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തിയിരുന്നു. പല സ്വഹാബി വനിതകളെയും സന്ദർശിക്കുകയും, പ്രതിസന്ധികളിൽ സ്വാന്തനിപ്പിക്കുകയും, വിവാഹങ്ങളിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുമായിരുന്നു. ളിഹാറുമായി ബന്ധപ്പെട്ട വിഷയത്തിലെ ഖൗല സംഭവം പോല കൂടിയാലോചന നടത്തുന്നതിന് പ്രവാചകൻ(സ) അവർക്കുമുന്നിൽ വാതിൽ തുറന്നവെച്ചു. മാത്രമല്ല, പൊതുവായ പല കാര്യങ്ങളും പ്രവാചകൻ(സ) തന്റെ പത്നിമാരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. ഉദാഹരണം: ഹുദൈബിയ സന്ധിയുമായി ബന്ധപ്പെട്ട് ഉമ്മുസലമ(റ) അഭിപ്രായം രേഖപ്പെടുത്തി, പ്രതിനിധി സംഘങ്ങളായി വരുന്നവരെ പാർപ്പിക്കാൻ പ്രവാചകൻ റംല ബിൻത്ത് ഹാരിസ്(റ)യുടെ വീട് സ്വീകരിച്ചു.

വിവ: അർശദ് കാരക്കാട്

Related Articles