Current Date

Search
Close this search box.
Search
Close this search box.

മാതൃത്വം തിരിച്ചുപിടിക്കുക

വാത്സല്യപാൽക്കഞ്ഞി / വച്ചൂ വിളമ്പുന്ന / വറ്റാത്ത സ്നേഹമാണമ്മ /
വാരുറ്റ നന്മ തൻ പൂക്കൂട/നീർത്തുന്ന /
വാസന്ത പൂന്തോപ്പാണമ്മ /
നെറ്റിയിൽ / ആദ്യമായ്/സ്നേഹമുത്തം തന്ന്/പൊത്തിപ്പിടിച്ചതും അമ്മ/
മുറ്റത്തിറക്കി/ വിരൽ തുമ്പ് തന്നിട്ട് /
പിച്ചവെപ്പിച്ചതും / അമ്മ /
(സിതാരയുടെ “അമ്മപ്പാട്ടി”ൽ നിന്ന്)

The Song of Desert എന്ന അൾജീരിയൻ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിലെ മാതാവിൻ്റെ ത്യാഗം കൊണ്ടായിരുന്നു. കത്തുന്ന മരുഭൂമിയിൽ ദാഹജലം ലഭിക്കാതെ അലയേണ്ടി വന്ന കുടുംബത്തിലെ മാതാവ് ഹൃദയം തകർന്ന് മണ്ണിലേക്ക് വീഴുമ്പോഴും ഭർത്താവിനോട് പറയുന്നത് “നമ്മുടെ മക്കൾ!” എന്നായിരുന്നു!

മാധവിക്കുട്ടിയുടെ (സുറയ്യ) നെയ്പായസത്തിലെ അമ്മയെയും വൈക്കം മുഹമ്മദു ബശീറിൻ്റെ കാണാതായ മകനു വേണ്ടി ദിവസവും ഭക്ഷണം ഒരുക്കി കാത്തിരുന്ന ഉമ്മയെയും മലയാളികൾ മറക്കില്ല!

(പക്ഷെ ഇതേ മലയാളി ഇന്ന് അമ്മയെ / ഉമ്മയെ കൊല്ലന്നു! മർദ്ദിക്കുന്നു!വീട്ടിൽ നിന്ന് നിർദ്ദയം പുറന്തള്ളുന്നു!! )

അന്ത്യപ്രവാചകൻ മുഹമ്മദ് (സ) യുടെ സന്നിധിയിൽ വന്ന് ഒരാൾ ചോദിക്കുന്നുണ്ട്:
“ദൈവ ദൂതരേ, ആരോടാണ് ഞാൻ ഏറ്റവും കടപ്പെട്ടത്? ”
പ്രവാചകൻ പറഞ്ഞു: “നിൻ്റെ മാതാവിനോട് ”
ആഗതൻ ചോദ്യം ആവർത്തിച്ചു. പ്രവാചകൻ ഉത്തരവും ആവർത്തിച്ചു. (ചോദ്യകർത്താവിന് അറിയേണ്ടത് മാതാവിനു ശേഷം ആര്?എന്നതായിരുന്നു) പ്രവാചകൻ പക്ഷെ മൂന്നു വട്ടവും മാതാവ് എന്ന് മാത്രമാണ് മറുപടി നൽകിയത്! നാലാമത് പിതാവ് എന്നും!

“സ്വർഗം മാതാവിൻ്റെ കാൽപ്പാദങ്ങൾക്ക് ചുവട്ടിലാണെ”ന്ന പ്രവാചക വചനം വിശ്രുതമാണ്. ധർമ്മയുദ്ധത്തിനു വന്ന ഒരാളെ വീട്ടിൽ വ്യദ്ധയായ മാതാവുണ്ട് എന്നറിഞ്ഞ പ്രവാചകൻ താങ്കളുടെ ധർമയുദ്ധം വീട്ടിൽ പോയി മാതാവിനെ ശുശ്രൂഷിക്കലാണെന്നു ബോധ്യപ്പെടുത്തി തിരിച്ചയക്കുകയുണ്ടായി!

പുതുതലമുറക്ക് പക്ഷെ ഗർഭധാരണവും പ്രസവവും മുലയൂട്ടല്യമെല്ലാം ഒരു തരം “ഭാര”വും “ശല്യ”വും ആയിത്തീർന്നിട്ടില്ലേ..? മക്കൾക്ക് കുടുംബത്തിൽ തന്നെ യഥാർത്ഥ സ്നേഹവും സംരക്ഷണവും നൽകാൻ അവർക്ക് താത്പര്യമുണ്ടോ..? താത്പര്യമുണ്ടെങ്കിൽ തന്നെ അതിനുള്ള സമയമുണ്ടോ..?

പുറംജോലികൾക്കും ഇതര പണിത്തിര ക്കുകൾക്കുമിടയിൽ മാതൃത്വം യാന്ത്രികമായി മാറുന്ന ദുര്യോഗം!

വിഖ്യാത ചിന്തകൻ റൂസ്സോവിൻ്റെ ഈ വാക്കുക ശ്രദ്ധിക്കുക: “എല്ലാവരെയും അവരുടെ യഥാർത്ഥ ജോലികളിലേക്ക് തിരിച്ചയക്കാൻ നിങ്ങളുദ്ദേശിക്കുന്നുവെങ്കിൽ അത് മാതാവിൽ നിന്ന് തുടങ്ങുക. അതുണ്ടാക്കുന്ന മാറ്റം നിങ്ങളെ ആശ്ചര്യഭരിതരാക്കും! ഈ പ്രഥമ വ്യതിചലനത്തിൽ നിന്നാണ് എല്ലാ നാശങ്ങളുമുണ്ടാവുന്നത് “

Related Articles