അറബ് -യൂറോപ്പ്യൻ രാജ്യങ്ങളിലെല്ലാം നിരന്തരം ചർച്ചക്ക് വിധേയമാക്കപ്പെടുന്ന വിഷയമാണ് സ്ത്രീ വിഭാഗത്തിന്റെ തൊഴിൽ. സ്ത്രീ തൊഴിലിടങ്ങളെ കുറിച്ചും അതിന്റെ അതിരും പതിരും കോട്ടവും നേട്ടവും അങ്ങനെയങ്ങനെ നീണ്ടുപോകുന്ന ചർച്ചകൾക്ക് യാതൊരു പഞ്ഞവുമില്ല. സർവ്വ സ്ത്രീകളും പുരുഷന്മാരും പണ്ഡിതരും സാമൂഹികപ്രവർത്തകരും മറ്റും സമുദായത്തിന്റെ ആണിക്കല്ലായ സ്ത്രീ എല്ലാവരെയും പോലെ പരിഗണിക്കപ്പെടണമെന്നും തൊഴിലടങ്ങളിലും അവളുടേതായ ഇടം അവർക്ക് വകവച്ചു നൽകണമെന്നും ഘോരഘോരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാലം കൂടിയാണല്ലോ ഇത്.
എന്നാൽ, ആരോഗ്യപരമായി സ്ത്രീകളെ തങ്ങളുടെ തൊഴിൽ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിചുള്ള ചർച്ചകൾ അതിവിരളമാണ്. ഇവിടെ നമ്മൾ മുന്നോട്ട് കൊണ്ട് പോകുന്ന ചർച്ച സ്ത്രീ തന്റെ സ്വത്വത്തെ തിരിച്ചറിയുന്നതിനും സാമൂഹികപരമായി മറ്റുള്ളവർക്ക് മാതൃകയാകും വിധം ഉപകാരപ്രദമായ തൊഴിലിടങ്ങളിൽ സജീവമാകുന്നതിനെ നിരാകാരിക്കുകയോ നിരസിക്കുകയോ അല്ല, മറിച്ച് ഈ വിഷയത്തിന്റെ ആരോഗ്യപരമായ വശം ചർച്ചക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.
അൽഷിമേഴ്സും സ്ത്രീകളും
ജോലി ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച്, പ്രായപൂർത്തിയായവരിലും മധ്യവയസ്സിലും ശമ്പളമുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പിന്നീടുള്ള ജീവിതത്തിൽ ഓർമ്മശക്തി കുറയുമെന്ന് അടുത്തിടെ നടന്ന ഒരു യുഎസ് പഠനം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ “Neurology” വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, “ഏത് സാമൂഹിക നിലയിലുള്ളവരായാലും, ഇനിയവർ വിവാഹിതരോ അവിവാഹിതരോ കുട്ടികളുള്ളവരോ ഇല്ലാത്തവരോ ആയാലും പ്രായപൂർത്തിയായതിന്റെ തുടക്കത്തിലും തുടർന്ന് മധ്യവയസ്സിലും ശമ്പളമുള്ള ജോലിയിലേർപ്പെടുന്ന സ്ത്രീകളിൽ,മിക്കവരും ഓർമ്മശക്തി കുറയുന്നവരാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള സ്ത്രീകളിൽ 50 വയസ്സിന് മുമ്പ് കൂലിപ്പണിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് 55 വയസ്സിന് ശേഷം ഓർമ്മശക്തി കുറയുന്നത് താരതമ്യേന കുറവാണെന്ന് കണ്ടെത്തുകയുമുണ്ടായി.
പുരുഷൻമാരേക്കാളധികം സ്ത്രീകളെ ബാധിക്കുന്നു?
ഈ രോഗത്തിന്റെ വിഷയത്തിലും സ്ത്രീപുരുഷ വ്യതിയാനങ്ങൾ ഉണ്ട്.കണക്കുകൾ പരിശോധിച്ചാൽ, ഓസ്ട്രേലിയയിൽ അൽഷിമേഴ്സ് കാരണം മരണപ്പെടുന്നത് മൂന്നിലൊന്ന് സ്ത്രീകളാണ്. എന്നാൽ അമേരിക്കയിൽ മൂന്നിൽ രണ്ട് വിഭാഗം സ്ത്രീകൾക്ക് രോഗം ബാധിക്കുന്നു. മറ്റ് സ്ത്രീ സംബന്ധിയായ രോഗങ്ങളെക്കാളേറെ അൽഷിമേഴ്സ് സ്ത്രീകളെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.60 പിന്നിട്ട അമേരിക്കൻ സ്ത്രീകളിൽ ക്യാൻസർ ബാധിച്ച രോഗികളെക്കാൾ കൂടുതൽ അൽഷിമേഴ്സ് ബാധിതരാണ് ഉള്ളതെന്നാണ് കണക്ക്.
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലെ പോലെതന്നെ ഹൃദയരോഗങ്ങളെക്കാൾ ഏറെ സ്ത്രീകളുടെ മരണത്തിന് കാരണമാവുന്നതും അൽഷിമേഴ്സാണ് .
പ്രായവ്യത്യാസമാണ് ഈ രോഗത്തിന്റെ ലിംഗഭേദത്തിന് വലിയൊരു കാരണമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.ഒരു വ്യക്തിക്ക് പ്രായമേറുമ്പോൾ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. സ്ത്രീകളുടെ ആയുസ്സ് സാധാരണയായി പുരുഷന്മാരേക്കാൾ കൂടുതലാണ് അതിനാൽ അൽശിമേഴ്സ് ബാധിതരുടെ എണ്ണവും കൂടുതലാണ്.
അതേ സമയം രോഗത്തിന്റെ മറ്റു ഘടകങ്ങളും പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നതായും കാണപ്പെടുന്നുണ്ട്.ഉദാഹരണത്തിന് രോഗനിർണയത്തിന് ശേഷം പുരുഷന്മാരേക്കാൾ വേഗത്തിൽ സ്ത്രീകളിൽ രോഗം വ്യാപിക്കുന്നുണ്ട്, എന്തുകൊണ്ടെന്നാൽ വിഷാദരോഗം അൽഷിമേഴ്സിന്റെ പ്രധാനഘടകവും അത് പുരുഷന്മാരേക്കാൾ സ്ത്രീകളെ ബാധിക്കുന്നതു കൂടിയാണ് എന്നതാണ്.
തൊഴിൽ സ്ത്രീയെ ഗുണകരമായി ബാധിക്കുന്നുണ്ടോ?
ബോസ്റ്റണിലെ സാമൂഹിക ശാസ്ത്രമേഖലയിലെ അസിസ്റ്റന്റ് പ്രൊഫസറും ന്യൂറോളജി പഠന വിഭാഗത്തിലെ മുഖ്യ ഗവേഷകയുമായ അയറീക്ക സാബിസ് പറയുന്നു; “മിക്കപ്പോഴും സ്ത്രീകൾ കുടുംബം പരിപാലിക്കുന്നു എങ്കിലും ഇതുവരെ നമുക്ക് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ശമ്പളമുള്ള ജോലികളിൽ ഏർപ്പെടുന്ന ഓരോ സ്ത്രീയും മാനസികമായി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും വ്യക്തിപരമായി സാമ്പത്തിക സുരക്ഷ കൈവരുന്നതിലും സമ്പൂർണ്ണ സന്തുഷ്ടരാണ്.
സന്താന പരിപാലനത്തിനുവേണ്ടി വർഷങ്ങളോളം ജോലിയിൽനിന്ന് മാറി നിൽക്കുന്ന സ്ത്രീകളിൽ പോലും ഇത് കാണാനാവും ”
ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ 57 വയസ്സിനു മുകളിൽ പ്രായമുള്ള 6789 ഓളം സ്ത്രീകളെ തിരഞ്ഞെടുത്ത് ഗവേഷണം നടത്തി.പന്ത്രണ്ട് വർഷത്തോളം ആണ് ഈ വനിതകളെ ഗവേഷകർ നിരീക്ഷിച്ചു വന്നത്, എല്ലാ ഓരോ രണ്ടുവർഷവും അവരെ കൃത്യമായ കണക്കെടുപ്പിന് വിധേയരാക്കുകയും ചെയ്തു.
തുടർന്ന്, 55 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ഓർമശക്തി ഏറെകുറെ സമാനമാണെങ്കിലും ജോലി ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് 60 വയസ്സിന് ശേഷവും ജോലിക്കാരികൾ ആയി തുടരുന്നവർക്ക് ഓർമ്മകുറവ് സംഭവിക്കുന്നത് വിരളമാണ്. കൂടാതെ കുട്ടികൾ ഉണ്ടായതിനുശേഷം ജോലി ചെയ്യാത്ത സ്ത്രീകളിൽ മെമ്മറി കുറയുന്നതിന് ശരാശരി നിരക്ക് 50 ശതമാനത്തിൽ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തുകയുണ്ടായി.
ചുരുക്കത്തിൽ തൊഴിൽ ഏതൊരാളെയും കൂടുതൽ സ്വതന്ത്രനാക്കുകയും സന്തുഷ്ടരാക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷ ഭേദമന്യേ ജോലി തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നിടത്ത് മുന്നോട്ടുള്ള എല്ലാ വഴികളും സുതാര്യമാകുന്നു.
വിവ: ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ