Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളോട് കൂടുതല്‍ മാന്യമായി പെരുമാറുന്നവരാവുക

muslim-women9963.jpg

നബി (സ) അ) പറയുന്നു: മുഅ്മിനുകളില്‍ വെച്ച് ഈമാന്‍ പൂര്‍ത്തിയായവര്‍ ആരെന്നാല്‍ അവരില്‍ സ്വഭാവം നല്ലവരായവരാണ്. നിങ്ങളില്‍ ഉത്തമന്മാര്‍ സ്ത്രീകളോട് കൂടുതല്‍ നന്നായി പെരുമാറുന്നവരാണ്. (തിര്‍മുദി). സല്‍സ്വഭവം ഈമാനിന്റെ ലക്ഷണമാണ്. യഥാര്‍ത്ഥ ഈമാനുള്ളവര്‍ കൂടുതല്‍ സല്‍സ്വഭാവികളായിരിക്കുമെന്നത് തീര്‍ച്ചയാണ്.സല്‍സ്വഭാവം കൂടുതല്‍ തെളിഞ്ഞുകാണേണ്ടത് സ്വന്തക്കാരായ സ്ത്രീകളോടുള്ള പെരുമാറ്റത്തിലത്രെ.

കാരണം,അവര്‍ അബലകളും പുരുഷന്മാരെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. അവരോട് ദയയോടെ പെരുമാറുന്നവരും അവര്‍ക്കുവേണ്ട ഉപകാരങ്ങള്‍ ചെയ്തുകൊടുക്കുന്നതും അവരില്‍ നിന്നുള്ള തെറ്റുകള്‍ ക്ഷമിക്കുന്നതും ഏറ്റവും ഉയര്‍ന്ന സല്‍സ്വഭാവമാകുന്നു. മനുഷ്യരോട്, പൊതുവെയും സ്വന്തം വീട്ടുകാരോടും കീഴില്‍ ജീവിക്കുന്നവരോടും പ്രത്യേകിച്ചും നല്ല സ്വഭാവത്തോട് കൂടി പെരുമാറുകയും അവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെട്ടവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മുസ്ലിമിന്റെ കര്‍ത്തവ്യമാണ്. ഈമാനിന്റെ ലക്ഷണവുമാണ്. സ്ത്രീകളെ തനി വേലക്കാരികളായി കണക്കാക്കുന്നതും അവരുടെ സൗകര്യങ്ങളിലും ഗുണത്തിലും സന്തോഷത്തിലും അശ്രദ്ധ കാണിക്കുന്നതും അവരോടും മറ്റു ദുര്‍ബലരോടും പരുഷമായി പെരുമാറുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന് നിരക്കാതത്രെ. ലോക ഗുരുവായ മുഹമ്മദ് നബി (സ) ഈ വിഷയത്തില്‍ ഉത്തമ മാതൃക കാണിക്കാതിരുന്നിട്ടില്ല. വീട്ടിലെ എല്ലാ ജോലികളിലും വീട്ടുകാരെ സഹായിക്കുക എന്നത് പോലും തിരുമേനിയുടെ പതിവായിരുന്നുവെന്നത് ഹഥീസുകളില്‍ കാണാം.

അവലംബം:ഹഥീസ് ഭാഷ്യം

Related Articles