Current Date

Search
Close this search box.
Search
Close this search box.

‘അദ്ദേഹം നിങ്ങളുടെ സ്വര്‍ഗവും നരകവുമാണ്’

rose.jpg

ഭര്‍ത്താവിന്റെ മാനസികാവസ്ഥ മാറ്റിയെടുക്കാനുള്ള ഒരു കഴിവ് അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമൊ? പക്ഷെ, സ്ത്രീകളായ നമ്മെ അത് ഉപയോഗപ്പെടുത്തുന്നതിന്നു നമ്മുടെ അഹങ്കാരവും ഹുങ്കും തടയിടുന്നുവെന്നു മാത്രം. ഏതായാലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്.
ക്ഷീണിതനും അസ്വസ്ഥനുമായി വീട്ടിലെത്തുന്ന ഭര്‍ത്താവിനെ സ്‌നേഹ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു നോക്കുക. കണ്ണിന്നു ഇമ്പമേകുന്ന വസ്ത്രങ്ങളണിഞ്ഞു, നറുമണം പൂശി അദ്ദേഹത്തെ സമീപിച്ചു നോക്കുക. വീടിന്നു വൃത്തിയും സുഗന്ധവുമുണ്ടായിരിക്കട്ടെ.

വീട് ഭര്‍ത്താവിന്ന് ഒരു സ്വര്‍ഗമാക്കി മാറ്റുക; അദ്ദേഹത്തിന്നു ഏറ്റവും പ്രിയങ്കരമായ ഭക്ഷണങ്ങളും പാനീയങ്ങളും നല്‍കുക. മൃദുവായ തലോടല്‍, മാധുര്യമേറിയ കടാക്ഷം. ഇതെല്ലാം നിങ്ങളില്‍ നിന്ന് ലഭിക്കുന്നതോടെ, സകലമാന മുശിപ്പുകളും അസ്വസ്ഥതകളും അയാളില്‍ നിന്നു പമ്പകടക്കും. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, സ്ത്രീകള്‍ക്കു ലഭിച്ച മഹത്തായ ഈ ദൈവിക കഴിവിനെ കുറിച്ച്, അവരില്‍ ബഹുഭൂരിഭാഗവും അശ്രദ്ധരാണ്.

നിങ്ങളില്‍ നിന്നുള്ള ഇത്തരമൊരു സമീപനം, അദ്ദേഹത്തിന്നു മനസമാധാനം നല്‍കും; മനസ്സില്‍ കുളിര് കോരിയിടും; താന്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും ആദരിക്കപ്പെടുന്നുവെന്നും അയാള്‍ക്ക് സ്വയം ബോധ്യപ്പെടും. അതോടെ,നിങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം, കൂടുതല്‍ സമയം ചെലവൊഴിക്കാന്‍ അയാളില്‍ താല്പര്യം വര്‍ദ്ധിക്കും. നിങ്ങളെ കുറിച്ച അഗാധമായ അനുകമ്പ അയാളില്‍ ഉത്ഭൂതമാക്കും.

ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമെന്തായിരിക്കുമെന്നാണ് താഴെ തിരുവചനം സൂചിപ്പിക്കുന്നത്:
‘നിങ്ങള്‍(സ്ത്രീകള്‍) നമസ്‌കരിക്കുകയും റമദാന്‍ വ്രതമനുഷ്ടിക്കുകയും സകാത്ത് കൊടുക്കുകയും ഭര്‍ത്താക്കന്മാരെ അനുസരിക്കുകയും ചാരിത്ര്യം കാത്തു സൂക്ഷിക്കുകയും ചെയ്താല്‍ ‘ഏത് കവാടത്തിലൂടെയും സ്വര്‍ഗത്തില്‍ കടന്നു കൊള്ളുക’ എന്ന് നിങ്ങളോട് പറയപ്പെടുന്നതാണ്.’
ഇത് തന്നെയല്ലെ, നമ്മുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം? അതെ, നിങ്ങളുടെ വിവാഹവും നിങ്ങളുടെ ഭര്‍ത്താവുമെല്ലാം, നിങ്ങളുടെ സ്വര്‍ഗപ്രവേശനത്തിന്നുള്ള താക്കോലാണെന്ന കാര്യം സദാ മനസ്സിലുണ്ടായിരിക്കട്ടെ.

ഭര്‍ത്താവിനെ പ്രീതിപ്പെടുത്താനുള്ള ശ്രമം സ്വര്‍ഗത്തിന്റെ താക്കോലായാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഒരിക്കല്‍, തിരുമേനിയുടെ അടുത്തു വന്ന സഹാബി വനിതയോട് അവിടുന്നു പറഞ്ഞു: അദ്ദേഹത്തൊട് സൂക്ഷിച്ചു പെരുമാറുക. കാരണം, അദ്ദേഹം നിങ്ങളുടെ സ്വര്‍ഗവും നരകവുമാണ്. (അഹ്മദ്, നസാഈ)
ഭവനം സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സമധാനത്തിന്റെയും ആലയമാക്കി മാറ്റുക ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതയാണ്.
മുന്‍ ചൊന്ന ഉപദേശം നടപ്പില്‍ വരുത്തുന്നതോടെ, വിജയകരമായ ഒരു ദാമ്പത്യ ജീവിതത്തിന്നു നിങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഇന്‍ ഷാ അല്ലാഹ്

വിവ: സല്‍വാ

Related Articles