ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമങ്ങള്‍ ദിനേനെ ഏറിവരികയാണ്. അതില്‍ ഏറ്റവും മ്ലേഛമായവയാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൂട്ടബലാല്‍സംഗങ്ങള്‍. അതില്‍പെട്ട ഒന്നാണ് ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ കൂട്ടബലാല്‍സംഘം. തലസ്ഥാന നഗരിയില്‍ ബസ്സില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 16-ന് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അവള്‍ ആറംഗ സംഘത്തിന്റെ കയ്യേറ്റത്തിനിരയാവുകയായിരുന്നു. മറ്റൊരു സംഭവം ആഫ്രിക്കയിലെ ജോഹനാസ് ബര്‍ഗില്‍ വെച്ച് പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനം. 2013 ഫെബ്രുവരി 9-ന് രാത്രിസമയത്ത് ഒരു വിഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന അവള്‍ കൂട്ടബലാല്‍സംഗത്തിനിരയാവുകായിരുന്നു. ഡല്‍ഹിയില്‍ തന്നെ മറ്റൊരു സംഭവത്തില്‍ ഇരയായത് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഒരു സ്ത്രീയായിരുന്നു. പൊതുനിരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് 2013 ഫെബ്രുവരി 17-ന് അവള്‍ പീഡിപ്പിക്കപ്പെട്ടത്.
ഓരോ സംഭവങ്ങളും സ്ത്രീയുടെ പവിത്രതയെയും അഭിമാനത്തെയുമാണ് പിച്ചിചീന്തികൊണ്ടിരിക്കുന്നത്. മൃഗീയമായ ലൈംഗികാതിക്രമങ്ങള്‍ക്ക് അവള്‍ വിധേയയായി കൊണ്ടിരിക്കുന്നു. ജീവനുള്ള എല്ലാ മനസുകളെയും വേദനിപ്പുക്കുന്ന ഒന്നാണിത്. ജാതി-മത-വര്‍ഗ-കക്ഷി ഭേദമില്ലാതെ എല്ലാവരും അതിനെ അപലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരുമാണ്.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ആളുകളെല്ലാം വെറുക്കുന്നത് നാം കാണുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കാനും, ഇത്തരം അധാര്‍മിക വ്യതിചലനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനും അവര്‍ മുറവിളി കൂട്ടുന്നു.
മനുഷ്യത്വത്തിന് നേരെയുള്ള ഇത്തരം കയ്യേറ്റങ്ങള്‍ക്ക് അടിസ്ഥാന കാരണത്തെ നാം അവഗണിക്കാറാണ് പതിവ്. വളരെ നിഷ്പക്ഷമായി ഇതിനെ കുറിച്ച് പഠിക്കുകയാണെങ്കില്‍ ഫാഷന്‍ വസ്ത്രങ്ങളും ആധുനിക വിനിമയ മാധ്യമങ്ങളും അശ്ലീല സിനിമളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും, ആഭാസകരമായ പ്രണയ രംഗങ്ങള്‍ നിറഞ്ഞ ടെലിവിഷന്‍ പരമ്പരകളുമെല്ലാം യുവസമൂഹത്തെ വഴിതെറ്റിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ മൂല്യങ്ങളെയും ധാര്‍മികതയെയും സദാചാരത്തെയും തകര്‍ക്കുന്നതിനുള്ള ഉപകരണമായിട്ടാണ് ഭൗതികത സമൂഹം സ്ത്രീയെ ഉപയോഗപ്പെടുത്തുന്നത്.
സ്ത്രീകള്‍ ശരീരത്തിന്റെ വടിവുകള്‍ വ്യക്തമാകുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഉയര്‍ന്ന് ഹീലുള്ള ചെരിപ്പുകളും ധരിച്ച് പൊതു നിരത്തിലൂടെ നടക്കുമ്പോള്‍ പുരുഷന്‍മാര്‍ക്ക് തങ്ങളുടെ നോട്ടത്തെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നില്ല. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ധരിച്ചതിന്റെ ഫലമൊന്നും കാണിക്കാതെ അവരുടെ ശരീരത്തിന്റെ ഘടന ആളുകള്‍ക്കായി തുറന്ന് കൊടുക്കുകയാണവര്‍. തങ്ങളുടെ സൗന്ദര്യത്തിന്റെ ഓരോ അംശവും എങ്ങനെയെല്ലാം പ്രകടിപ്പിക്കാനാകുമോ അത്തരത്തിലെല്ലാം അത് പ്രദര്‍ശിപ്പിക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഇത്തരം ഒരു സാമൂഹികാവസ്ഥ സൃഷ്ടിച്ചതില്‍ നാമെല്ലാം ഉത്തരവാദികളാണ്. പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാന്‍മാരാകാത്ത കാലത്തോളം സമൂഹത്തില്‍ സദാചാരവും സുരക്ഷിതത്വവും നിലനില്‍ക്കുകയില്ല. പുരുഷന്‍മാര്‍ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ശേഷ്ഠഗുണങ്ങള്‍ക്കുടമകളാവുകയും ചെയ്യുകയെന്നത് അനിവാര്യമാണ്. സ്ത്രീകളെ നോക്കുന്നതില്‍ നിന്നവര്‍ കണ്ണുകളെ നിയന്ത്രിക്കേണ്ടതുണ്ട്. അശ്ലീലതയുടെയും അധാര്‍മ്മികതയുടെയും പ്രേരകങ്ങളില്‍ നിന്ന് സമൂഹത്തയെവര്‍ ശുദ്ധീകരിക്കണം. ഹൃദയങ്ങളെ സംസ്‌കരക്കുകയും മാധ്യമങ്ങള്‍ സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങളിലേക്ക് ടെലിവിഷന്‍ പരിപാടികളെ തിരിച്ച് വിട്ട് അവയെയും പരിഷ്‌കരണത്തിന് വിധേയമാക്കണം. സമൂഹത്തിന്റെ ധാര്‍മ്മികത തകര്‍ക്കുന്ന അശ്ലീല പരിപാടികള്‍ വെടിഞ്ഞ്, മ്ലേഛതകളോട് ആളുകള്‍ക്ക് വെറുപ്പുണ്ടാകുന്ന അവസ്ഥ സമൂഹത്തില്‍ നിലവില്‍ വരണം.
സ്ത്രീകള്‍ അവരുടെ മഹത്വവും സ്ഥാനവും അവരുടെ വിശുദ്ധമായ ജീവിത സന്ദേശവും തിരിച്ചറിയേണ്ടതുണ്ട്. അവള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അവളുടെ പവിത്രതക്കും മാന്യതക്കും നിരക്കുന്നതായിരിക്കണം. ശരീരത്തിന്റെ നിറവും അവയവങ്ങളുടെ മുഴുപ്പും വ്യക്തമാകുന്ന തരത്തിലുള്ള നേര്‍ത്ത വസ്ത്രങ്ങളല്ല, ശരീരം മുഴുവന്‍ മറക്കുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. പുരുഷന്‍മാരുടെ വസ്ത്രധാരണത്തിന് സമാനമായ വസ്ത്രങ്ങളല്ല അവര്‍ തെരെഞ്ഞെടുക്കേണ്ടത്. അവള്‍ ധരിക്കുന്ന വസ്ത്രം അന്യരുടെ കണ്ണുകളില്‍ നിന്നും അവളുടെ ശരീരത്തിന്റെ അവയവങ്ങളെ മറക്കുന്നതായിരിക്കണം. ഖുര്‍ആന്‍ അതിലേക്കാണ് വെളിച്ചം വീശുന്നത്: ‘നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’ (അല്‍-അഹ്‌സാബ് : 59) മുകളില്‍ പറഞ്ഞ തരത്തിലുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള വസ്ത്രമാണ് സംസ്‌കാരത്തിനിണങ്ങുന്നത്. ചഞ്ചലചിത്തരായിട്ടുള്ളവരുടെ നോട്ടത്തില്‍ നിന്നും അവരെയത് സംരക്ഷിച്ചു നിര്‍ത്തും. അപ്രകാരം അവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് രാത്രി സമയത്ത് പുറത്തിറങ്ങുന്നതും, രക്തബന്ധത്തിലുള്ള പുരുഷന്‍മാരുടെ സാന്നിദ്ധ്യത്തിലല്ലാതെ പുറത്ത് പോകുന്നതും. കണ്ണുകളെ നിയന്ത്രിക്കുയെന്നതും മ്ലേഛതകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍
കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്.
സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.’ (അന്നൂര്‍: 30,31)
നോട്ടമെന്നത് ഹൃദത്തില്‍ തറക്കുന്ന വിഷമൂട്ടിയ അമ്പാണ്, വ്യഭിചാരത്തിലേക്കുള്ള മാധ്യമമാണത്. മ്ലേഛവൃത്തിയിലേക്കുള്ള കവാടമാണ് അത് തുറക്കുന്നത്. അതുകൊണ്ടാണ് പ്രവാചകന്‍(സ) നോട്ടത്തെ അല്ലാഹു തന്നെ പറയുന്നതായി (ഖുദുസിയായ ഹദീസിലൂടെ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്: ‘നിശ്ചയം നോട്ടമെന്നത് പിശാചിന്റെ വിഷം പുരട്ടിയ അമ്പുകളില്‍ ഒന്നാണ്. എന്നെ ഭയന്ന് കൊണ്ട് ആരെങ്കിലും അതുപേക്ഷിച്ചാല്‍, അതിന് പകരമായി അവന് വിശ്വാസം ഞാന്‍ നല്‍കും, അതിന്റെ മധുരം അവരുടെ ഹൃദയങ്ങള്‍ക്ക് ലഭിക്കും.’ (ത്വബ്‌റാനി)
മറ്റൊരു ഹദീസില്‍ പറയുന്നു: ‘വഴികളില്‍ ഇരിക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കുക,’ അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ക്ക് സംസാരിച്ചിരിക്കാന്‍ വേറെ സദസ്സുകളൊന്നും തന്നെയില്ലല്ലോ.’ അപ്പോള്‍ നബി(സ) പറഞ്ഞു: ‘നിങ്ങള്‍ക്ക് മറ്റ് സ്ഥലങ്ങളൊന്നും ഇല്ലെങ്കില്‍, വഴിയുടെ അവകാശങ്ങള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് വഴിയുടെ അവകാശം?’ നബി(സ) പറഞ്ഞു: ‘കണ്ണുകള്‍ താഴ്ത്തുക, ഉപദ്രവം ചെയ്യാതിരിക്കുക, സലാം മടക്കുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.’ (ബുഖാരി)
സംസ്‌കാര സമ്പന്നയായ ഒരു സ്ത്രീ തന്റെ പവിത്രതയെയും മാന്യതയെയും ഉത്തരവാദിത്വത്തെയും കുറിച്ച് ബോധവതിയായിരിക്കണം. അവളെ ഒരു ചൂഷണോപാദിയായി കാണുന്നവരുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കണം. അവളെ പരസ്യപലകയില്‍ കയറ്റി നിര്‍ത്തുന്ന കച്ചവട തന്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്. അന്യപുരുഷന്‍മാരോട് സംസാരിക്കുമ്പോള്‍ സംന്തുലിതത്വം പാലിച്ചും സൂക്ഷ്മത പുലര്‍ത്തിയുമായിരിക്കണം അവളുടെ പെരുമാറ്റം. അല്ലാഹു പറയുന്നത് കാണുക: ‘നിങ്ങള്‍ ( അന്യരോട് ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.’ (അല്‍-അഹ്‌സാബ്: 32) സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്.
സമൂഹത്തിലെ ഓരോ പൗരനും സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും വായു ശ്വസിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതിന് ഭരണകൂടങ്ങള്‍ക്കും കാര്യമായ പങ്ക് വഹിക്കാനുള്ളത്. അതിലൂടെ മാത്രമേ സമൂഹത്തില്‍ വിശ്വസ്തതയും വിശുദ്ധിയും കൈവരികയുള്ളൂ. അത്തരം ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാതെ കടുത്ത ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തുന്നത് പ്രത്യേകഗുണമൊന്നും ചെയ്യില്ല.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി