Personality

അല്‍പം വ്യക്തിത്വ വികസന ചിന്തകള്‍

എല്ലാ സിദ്ധാന്തങ്ങളും വിശ്വാസ പ്രമാണങ്ങളും രൂപപ്പെട്ട് വരുന്നതിന്‍റെ അടിസ്ഥാന ഘടകമാണ് വ്യക്തികള്‍. രാഷ്ട്രങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നതും സംസ്കാരങ്ങള്‍ തളിര്‍ക്കുന്നതും വ്യക്തികളാകുന്ന അതേ അടിത്തറയില്‍ നിന്ന് തന്നെയാണ്. ഒരു രാഷ്ട്രം തങ്ങളുടെ ജനസമൂഹത്തെ ശക്തവും സമ്പൂര്‍ണവുമായ വ്യക്തികളാക്കി വളര്‍ത്തി എടുക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍, അല്ലാഹുവിന്‍റെ സഹായത്താല്‍ അതിന് ശോഭനമായ ഭാവി കൈവരിക്കാന്‍ കഴിയും. തദ്വാര അവര്‍ക്ക് അവരുടെ മതത്തേയും വിശ്വാസത്തേയും ഉന്നതിയിലേക്കത്തെിക്കാനും സംരക്ഷിക്കാനും സാധിക്കും. എന്നാല്‍ ഒരു രാഷ്ട്രം തങ്ങളുടെ ജനസമൂഹത്തെ അധോഗതിയിലേക്ക് നയിക്കുകയൊ അല്ളെങ്കില്‍ തങ്ങളുടെ കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയോ ചെയ്യുകയാണെങ്കില്‍ ആ രാഷ്ട്രം ദുര്‍ഭലമാവുകയും നശിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

Also read: വിശ്വാസിയുടെ പ്രാർത്ഥന എങ്ങനെയായിരിക്കണം?

സമൂഹ നിര്‍മാണത്തില്‍ വ്യക്തികളുടെ പങ്ക് സൂപ്രധാനമാണ് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ചങ്ങലയുടെ കരുത്ത് അതിലെ കണ്ണികളുടെ കരുത്തിനെയാണല്ലോ ആശ്രയിച്ചിരിക്കുന്നത്. മദീന കേന്ദ്രീകരിച്ചു ഒരു ഇസ്ലാമിക രാഷ്ട്രത്തിനു അടിത്തറ പാകാന്‍ പ്രവാചകന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത് ശക്തരും കെല്‍പുറ്റവരുമായ ഏതാനും വ്യക്തികളായിരുന്നു. അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), അബൂ ഉബൈദ (റ), സഅദ് ഇബ്ന് വഖാസ് (റ) തുടങ്ങിയവരെ പോലെയുള്ള ഉജ്ജ്വല വ്യക്തികള്‍. അവരുള്‍പ്പെട്ട ആ സമൂഹത്തെ സംബന്ധിച്ചേടുത്തോളം മുകളിലെ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കാരണം അവരായിരുന്നു പ്രവാചകനോടൊപ്പം രാഷ്ട്രത്തിന്‍റെ ശില്‍പികളും അതിന്‍റെ കടിഞ്ഞാന്‍ കയ്യിലേന്തിയ ആദ്യകാല സഹചാരികളും.

ചരിത്രത്തിന്‍റെ പിന്നാപുറങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ പ്രവാചകനും അനുയായികള്‍ക്കും മഹത്തായ വിജയം നേടാനും ഒരു രാഷ്ട്രം കെട്ടിപടുക്കാനും സാധിച്ചത് ദൈവിക സഹായത്തോടൊപ്പം വ്യക്തികളെ ശരിയായ ശിക്ഷണങ്ങള്‍ നല്‍കി പരിശീലിപ്പിച്ചതു കൊണ്ടായിരുന്നുവെന്ന് ആര്‍ക്കും ബോധ്യമാകും. അതായിരുന്നു അവരുടെ ശക്തിയുടേയും ഉള്‍ക്കരുത്തിന്‍റെയും രഹസ്യം. സര്‍വോപരി മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തത്വങ്ങള്‍ക്കും ദേശത്തിനും വേണ്ടി സ്വയം സമര്‍പ്പിതരാകാന്‍ അവരെ പ്രേരിപ്പിച്ചതും അതായിരുന്നു.

രാഷ്ട്ര നിര്‍മാണത്തിലും നാഗരികതകള്‍ കെട്ടിപടുക്കുന്നതിലും വ്യക്തികള്‍ക്കുള്ള പങ്ക് ഇസ്ലാമിന്‍റെ ആഭിര്‍വാഭ കാലത്ത് തന്നെ സുപ്രധാനമായ വിഷയമായിരുന്നു. ഒരിക്കല്‍ ഉമര്‍ (റ) തന്‍റെ സഹപ്രവര്‍ത്തകരോട് ഇങ്ങനെ ആവശ്യപ്പെട്ടു: ‘നിങ്ങള്‍ എന്തങ്കെിലും ആഗ്രഹിച്ചോളൂ. ചിലര്‍ പറഞ്ഞു: ഈ സ്ഥലം മുഴുവന്‍ സ്വര്‍ണ്ണം നിറയുകയും അങ്ങനെ അത് എനിക്ക് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാനും സാധിച്ചിരുന്നെങ്കില്‍!. ഉമര്‍ (റ) ചോദ്യം ആവര്‍ത്തിച്ചു: നിങ്ങള്‍ എന്തെങ്കിലും ആഗ്രഹിച്ചോളൂ. അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു: ഈ സ്ഥലം മുഴുവന്‍ പവിഴങ്ങളും മുത്തുകളും ആഭരണങ്ങളും കൊണ്ട് നിറയുകയും അങ്ങനെ അതെനിക്ക് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാനും സാധിച്ചിരുന്നെങ്കില്‍! സംശയമില്ല! ഇതെല്ലാം വളരെ ഉന്നതമായ ആഗ്രഹങ്ങള്‍ തന്നെ. പക്ഷെ അതൊന്നുമായിരുന്നില്ല ഖലീഫ ഉമറിന്‍റെ മനസ്സിലുണ്ടായിരുന്നത്. അദ്ദേഹം വീണ്ടും പറഞ്ഞു: നിങ്ങള്‍ എന്തെങ്കിലും മനസ്സില്‍ ആഗ്രഹിക്കൂ.

അവര്‍ എല്ലാവരും ഒന്നിച്ച് പറഞ്ഞു: ഓ! അമീറുല്‍ മുഅ്മിനീന്‍! എന്താണ് ആഗ്രഹിക്കേണ്ടതെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ല. താങ്കള്‍ അക്കാര്യം അറിയിച്ചാലും. ഉമര്‍ (റ) പറഞ്ഞു: ഈ സ്ഥലം മുഴുവന്‍ അബൂ ഉബൈദ അല്‍ ജര്‍റാഹ് (റ), മുആദ് ബിന്‍ ജബല്‍ (റ), അബൂഹുദൈഫയുടെ മോചിതനായ അടിമ സാലിം (റ), ഹുദൈഫ ബിന്‍ യമാന്‍ (റ) തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെ കൊണ്ട് നിറഞ്ഞിരുന്നെങ്കില്‍!

Also read: കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ? – ii

നോക്കൂ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പണമൊ സമ്പത്തൊ ചിലവഴിക്കുന്നതിനെ കുറിച്ചായിരുന്നില്ല ഉമര്‍ (റ) ചിന്തിച്ചിരുന്നത്. അതൊന്നും ആ മഹാനായ ഭരണാധികാരിയെ അലട്ടിയിരുന്നില്ല. അതിനെക്കാള്‍ ഉപരിയായി അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്നത് സമുന്നതമായ ശിക്ഷണം ലഭിച്ച വ്യക്തിത്വങ്ങളായിരുന്നുവെന്നാണല്ലോ മുകളിലെ അദ്ദേഹത്തിന്‍റെ പ്രസ്താവം വ്യക്തമാക്കുന്നത്. അവരുടെ സ്വഭാവ മഹിമയിലേക്കായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധമുഴുവനും.

പ്രവാചകന്‍റെ കാലത്തെന്ന പോലെ സച്ചരിതരായ ഖലീഫമാരുടെ ഭരണകാലത്തും ഉദാത്ത സ്വഭാവഗുണങ്ങളുള്ളവരുടെ ചുമതലയിലായിരുന്നു രാജ്യവും സംസ്കാരവും സത്യപ്രബോധന പ്രവര്‍ത്തനങ്ങളുമെല്ലാം നിലകൊണ്ടിരുന്നത്. അവര്‍ ദുര്‍ബലരും ദുര്‍ഗുണങ്ങളുള്ളവരുമായിരുന്നുവെങ്കില്‍ അവരുടെ ദൗത്യം നിറവേറ്റപ്പെടില്ലായിരുന്നു. അവര്‍ അങ്ങയേറ്റത്തെ ക്ഷമാലുക്കളും ആദര്‍ശത്തില്‍ അടിയുറച്ചവരുമായിരുന്നു. അഴിമതിയുടെ ലാഞ്ചന അവരെ സ്പര്‍ഷിച്ചിരുന്നില്ല. വ്യക്തിപരമായ താല്‍പര്യങ്ങള്‍ അവരെ തൊട്ട്തീണ്ടിയിരുന്നില്ല. ഇതായിരുന്നു അവരുടെ വ്യക്തിത വികാസത്തിന്‍റെ അന്തര്‍ധാര. ആ പാത പിന്തുടരുമ്പോഴെ നമുക്കും ശരിയായ വ്യക്തിത്വ വികാസം കൈവരിക്കാന്‍ കഴിയുകയുള്ളൂ.

ഒരു ജനസമൂഹം ഇത്തരത്തിലുള്ള മഹദ് വ്യക്തിത്വങ്ങളെയാണ് മാതൃകയാക്കുന്നതെങ്കില്‍ അവര്‍ക്ക് ഈ ലോകത്ത് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇതിനു ഏറ്റവും അനിവാര്യം തങ്ങള്‍ വിശ്വസിക്കുന്ന തത്വങ്ങളോട് വിട്ടുവീഴ്ച ചെയ്യാതിരിക്കുകയെന്നത് എന്നതാണ്. കാരണം ജീവിതത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റടുത്തവരാണവര്‍. ഏറ്റടെുത്ത· കാര്യങ്ങളൊക്കെ ഭംഗിയോടെ നിര്‍വഹിക്കാനും അതാവശ്യമാണ്. ആരെങ്കിലും ഭൗതികതയുടെ അടിമകളായിതീരുകയാണെങ്കില്‍ അല്ളെങ്കില്‍ സാഹചര്യകളുടെ സമ്മര്‍ദ്ദത്താല്‍ ജീവിതത്തില്‍ അഴിമതിയുടെ കറ പുരളുകയാണെങ്കില്‍ ലോകവും അവരെ പോലെ ദുശിക്കുക തന്നെ ചെയ്യും.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Facebook Comments
Related Articles
Show More
Close
Close