Current Date

Search
Close this search box.
Search
Close this search box.

കുട്ടികളോടൊപ്പം മിണ്ടിപ്പറയാന്‍ സമയം കണ്ടെത്തിയേ മതിയാകൂ

വളരെ തിരക്കാണ് എല്ലാവര്‍ക്കും. ഒന്നിനും സമയം തികയുന്നില്ല. എങ്ങോട്ടേക്കാണീ മണ്ടിപ്പായുന്നത്. എന്താണ് ഇത്രയേറെ തിരക്ക്. നമ്മുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വേണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹവും ലക്ഷ്യവും. എന്നിട്ട് ആ സന്തോഷം വേണ്ടെന്ന് വെച്ച് എങ്ങോട്ടാണിത്ര തിരക്കിട്ട് ഓടുന്നത്. ഈ തിരക്കിനിടയില്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ മക്കളുടെ കാര്യം മറക്കുന്നുണ്ടോ? അവരോടൊപ്പം കളിക്കാനോ അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാനോ നമുക്ക് സമയമില്ലെങ്കില്‍ അത് അവരുടെ വളര്‍ച്ചയെ ബാധിക്കും.

കുട്ടികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും, അന്വേഷിക്കാനുണ്ടാകും. അവരുടെ വാക്കുകള്‍ക്ക് കാത് കൊടുത്താലാണ് അവര്‍ നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ തയ്യാറാകൂ. മുഴുനേരവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാനും ഷെയര്‍ ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും സമയുമുള്ള നമുക്ക് കുട്ടികളുടെ കൂടെ കളിക്കാന്‍ സമയമില്ലെന്ന് പറഞ്ഞാല്‍ അതൊരു പെരുങ്കള്ളമല്ലേ..

കൂട്ടും കൂട്ടുകാരും നഴ്‌സറികളും സ്‌കൂളുമൊന്നുമില്ലാത്ത ഈ കാലത്ത് കുട്ടികള്‍ കൂടുതല്‍ ഉല്‍വലിയാന്‍ വലിയ സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ കൂടെ സംസാരിക്കാനും കളിക്കാനുമെല്ലാം നമ്മള്‍ സമയം കണ്ടെത്തണം. എല്ലാ പണിയും കഴിഞ്ഞ് ചെയ്യേണ്ട പണിയാണതെന്ന് ഒരിക്കലും ധരിക്കരുത്. കാരണം കുട്ടികളാണ് നമ്മുടെ നാടിന്റെ ഭാവി. അവരുടെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ഭാവിയെ തന്നെയാണ് ബാധിക്കുന്നത്.

Related Articles