Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള 19 മാർഗങ്ങൾ

കോവിഡ് മഹാമാരി, സോഷ്യൽ മീഡിയ ഉയർത്തുന്ന വെല്ലുവിളികൾ, ഇസ്‌ലാമോഫോബിയയുടെ അനുരണനങ്ങൾ, തിരക്കേറിയ ജീവിത ചുറ്റുപാടുകൾ ഇത്തരം സാഹചര്യങ്ങൾ നമ്മുടെ കുട്ടികളിൽ ഉയർന്ന തോതിലുള്ള മാനസിക സമ്മർദ്ദങ്ങളും ആശയക്കുഴപ്പവും അനിശ്ചിതത്വവും സൃഷടിക്കുമെന്നതാണ് ശരി. ഈ പ്രയാസകരമായ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് അനിവാര്യവുമാണ്. നിങ്ങളുടെ കുട്ടി സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ അവന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കേണ്ടതും വളരെ പ്രധാനമാണ്.

കുട്ടികളിലെ മാനസികമായ പിരിമുറുക്കവും ഉത്കണ്ഠയും ഒഴിവാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും ബന്ധുക്കൾക്കും മറ്റുള്ളവർക്കും ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഈ നിർദ്ദേശങ്ങൾ നമ്മുടെ മക്കളെ തെറ്റായ മാർഗങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കും.

1.ഇടപെട്ട് സംസാരിക്കുക
കുട്ടികൾ മാനസികസമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവിക്കുന്നതെങ്ങനെയെന്ന് കണ്ടെത്താനുള്ള എളുപ്പ വഴി അവരുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തുക എന്നതാണ്.

അവർ സ്കൂളിൽ നിന്ന് വരുമ്പോൾ, തുറന്ന ചോദ്യങ്ങൾ ചോദിക്കാൻ നമുക്ക് കഴിയണം. എന്തൊക്കെയാണ് ഇന്നത്തെ പുതിയ വിശേഷങ്ങളെന്ന് അവരോട് അന്വേഷിക്കണം. പരീക്ഷയെ കുറിച്ചുള്ള അഭിപ്രായങ്ങളും അധ്യാപകരുടെയും കൂട്ടുകാരുടെയും സ്ഥിതിഗതികളും സ്കൂളിൽ വരാനിരിക്കുന്ന പുതിയ പദ്ധതികളെയും പരിപാടികളെയും കുറിച്ചും അവരോട് അന്വേഷണം നടത്തണം.

അവരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കാൻ തുടങ്ങുന്നതോടെ കുട്ടികൾ നിങ്ങളോട് തുറന്നുപറയാൻ തയ്യാറാവും. ഈ രീതിയിൽ, അവരുടെ ഉത്കണ്ഠയുടെ ഉറവിടവും കാരണവും എന്താണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. സ്കൂളിൽ ആരെങ്കിലും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോ,കുട്ടിക്ക് എന്തെങ്കിലും മോശം പെരുമാറ്റത്തിലെ മറ്റോ ആശങ്കയുണ്ടോ, ആഘാതകരമായ ഒരു സംഭവത്തിന് കുട്ടി സാക്ഷ്യം വഹിച്ചിട്ടുണ്ടോ, നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകളുടെ സമ്മർദ്ദം കുട്ടി അനുഭവിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിക്കുന്നതിലൂടെ ഇത്തരം മാനസിക പ്രയാസങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക്‌ സാധിക്കും.

2- കുട്ടികളെ അല്ലാഹുവിന്റെ സംരക്ഷണത്തിലാക്കുക
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. നബി (സ്വ) ഹസൻ (റ) വിനെയും ഹുസൈൻ (റ) വിനെയും പിടിച്ച് പറയാറുണ്ട് : ” ഞാൻ നിങ്ങളെ രണ്ടു പേരെയും അല്ലാഹുവിന്റെ കലാമ് കൊണ്ട് പിശാച്ചുക്കളിൽ നിന്ന് സുരക്ഷിതരാക്കുന്നു. ” (ബുഖാരി)

3. വികാരങ്ങളെ തിരിച്ചറിയാൻ സഹായിക്കുക
അവന്റെ/ അവളുടെ വികാരങ്ങളിൽ ഏകാന്തമായിരിക്കാൻ സഹായിക്കുക. നിങ്ങളുടെ സ്വന്തം പദാവലി വർദ്ധിപ്പിക്കുന്നതിന് ഒരു അനുഭവ ചക്രം (Feelings wheel) നിർമ്മിക്കുക. ഇതിനു പുറമേ നിങ്ങളുടെ കുട്ടിക്ക് അവരുടെ ചിന്തകളും വികാരങ്ങളും കൃത്യമായി ചൂണ്ടിക്കാണിക്കാൻ എളുപ്പമാകുന്നതിന് വികാരഭരിതമായ വാക്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. സന്തോഷകരമായ വികാരങ്ങൾ ഉൾപ്പെടെ, നല്ലതും ചീത്തയുമായ വ്യത്യസ്ത വികാരങ്ങളുമായി ബന്ധപ്പെട്ട വാക്കുകളുടെ ഒരു ലിസ്റ്റ് . കുട്ടിക്ക് എങ്ങനെ തോന്നുവെന്ന് വിവരിക്കാൻ വാക്കുകൾ വട്ടമിട്ട് അടയാളപ്പെടുത്തുക.
കുട്ടികളുമായി അവരുടെ ഉത്കണ്ഠയെക്കുറിച്ച് സംസാരിക്കാൻ മാതാപിതാക്കൾക്ക് ഈ ലിസ്റ്റ് ഉപയോഗപ്പെടുത്താം. ചെറിയ കുട്ടികൾ ഡ്രോയിംഗ് അല്ലെങ്കിൽ പെയിന്റിംഗ് പോലുള്ള കലകളിലൂടെ അവരുടെ ആശയങ്ങളും വികാരങ്ങളും എളുപ്പത്തിൽ കണ്ടെത്തിയേക്കാം. ചെറിയ കുട്ടികളോടും മുതിർന്ന കുട്ടികളോടും സംസാരിക്കുമ്പോൾ ലളിതമായ വിവരണങ്ങൾ നൽകുക.

4.കുട്ടിയെ ആനന്ദിപ്പിക്കുക
നിങ്ങളുടെ കുട്ടിയുടെ കൂടെ നിങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തൽ അനിവാര്യമാണ്. പ്രവാചകർ (സ്വ)യെ ആശ്വസിപ്പിച്ചതിനാൽ ഖദീജ (റ) ഉത്തമ ഭാര്യയായി കണക്കാക്കപ്പെടുന്നു. മറ്റുള്ളവർ എതിർത്തപ്പോഴും ഖദീജ (റ) പ്രവാചകരുടെ (സ്വ) കൂടെ നിന്നു. അല്ലാഹുവിൽ ആശ്രയിക്കാൻ മഹതി നബി(സ്വ)യെ പ്രോത്സാഹിപ്പിച്ചു. എല്ലായ്‌പോഴും നാം കുട്ടികളുടെ കൂടെ നിൽക്കണം.

5.ലക്ഷ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുക
നമ്മുടെ ജീവിത ലക്ഷ്യം കുട്ടികളെ ഓർമിപ്പിക്കുക. അല്ലാഹു പറയുന്നു: ” ഞാൻ മനുഷ്യ ജിന്നുകളെ സൃഷ്ടിച്ചത് അവർ എന്നെ ആരാധിക്കാൻ വേണ്ടിയാണ് ” (അദ്ദാരിയാത്ത് 51:56) അല്ലാഹുവിനെ ആരാധിക്കുന്നതിന്റെ ഭാഗമാണ് അവനെ അനുസരിക്കലും. ചില ആളുകൾ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയോ വേദനിപ്പിക്കുകയോ നിരപരാധികളെ കൊല്ലുകയോ ചെയ്യുന്ന മോശമായ കാര്യങ്ങളിൽ ഏർപ്പെടുന്നു. അപകടങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ അവനോട് ആവശ്യപ്പെടണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.

6. അല്ലാഹു നമ്മെ പരീക്ഷിക്കുമെന്ന് അറിയുക
അല്ലാഹു നമ്മെ പ്രയാസങ്ങളിലകപ്പെടുത്തുകയും ഈ പ്രയാസഘട്ടങ്ങളിൽ നാം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. നല്ലതും മോശമായതുമായ പ്രതികരണ രീതികളുണ്ട്. ഏറ്റവും നല്ല പ്രതികരണം അല്ലാഹുവിനെ ആരാധിക്കുക, അവനെ ഓർക്കുക, അവനെ സ്തുതിക്കുക, അവനെ വിളിക്കുക എന്നിവയാണ്.
നമുക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര പ്രശ്നങ്ങൾ നമുക്ക് നൽകില്ലെന്നും അല്ലാഹു പറയുന്നുണ്ട്. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ സ്വർഗ്ഗവാസികളാണ് (അൽ-അർ ആഫ് 7:42) ഒരു ആത്മാവിനും അതിൻറെ കഴിവിനെ പരിധിയിൽ അല്ലാതെ നാം ഒരു ബാധ്യതയും ചുമത്തുകയില്ല. പക്ഷേ നമ്മൾ, സൽകർമ്മങ്ങൾ ചെയ്യുകയും അല്ലാഹുവിനെ സ്മരിക്കുകയും അവനോട് ദുആ ചെയ്യുകയും ചെയ്തുകൊണ്ട് സംരക്ഷണത്തിനായി അപേക്ഷിക്കണം. ഞങ്ങളുടെ നാഥാ! ഞങ്ങൾക്ക് സഹിക്കാൻ കഴിയാത്തത് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതേ, ഞങ്ങൾക്ക് മാപ്പുനൽകുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ, നീയാണ് ഞങ്ങളുടെ സംരക്ഷകൻ . സത്യനിഷേധികൾക്ക് എതിരെ ഞങ്ങളെ സഹായിക്കണമേ (അൽ-ബഖറ 2:26)

7. അല്ലാഹുവിനെ സ്മരിക്കുക
പ്രഭാതത്തിലും പ്രദോഷത്തിലും അവനെ സ്തുതിക്കാൻ അല്ലാഹു നമ്മെ ഓർമ്മിപ്പിക്കുന്നു (അൽ- അഹ്സാബ് 33:42, അന്നിസാഅ് 4:104). നിങ്ങളുടെ കുട്ടികളെ അല്ലാഹുവിനെ കുറിച്ച് ഓർമ്മിപ്പിക്കുക. അല്ലാഹുവിനെ സ്മരിക്കുക എന്നാൽ ഖുർആൻ ഓതുക,തസ്ബീഹ് ചൊല്ലുക ( അല്ലാഹുവിനാകുന്നു മഹത്വം എന്നർത്ഥം വരുന്ന സുബ്ഹാനല്ലാഹ്) തഹ് മീദ് (അൽ ഹംദുലില്ലാഹ്, അതായത് അല്ലാഹുവിന് സ്തുതി) തഹ് ലീൽ (ലാ ഇല്ലാഹ ഇല്ലല്ലാഹ്, അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല) തുടങ്ങിയവയാണ്.

8. ദുആ ചെയ്യുക
ഏത് സമയത്തും ഏതു ഭാഷയിലും ദുആ ചെയ്യാം. നമുക്ക് അല്ലാഹുവിനോട് സഹായം, സംരക്ഷണം, മാർഗദർശനം മുതലായവ ആവശ്യപ്പെടാം. അവനോട് എന്തെങ്കിലും ചോദിക്കുമ്പോൾ അത് കേൾക്കും എന്ന് അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കുക. എൻറെ ദാസന്മാർ എന്നെപ്പറ്റി എന്നോട് ചോദിച്ചാൽ തീർച്ചയായും ഞാൻ അവരോട് അടുത്താണ് . ഓരോ അപേക്ഷകനും.എന്നെ വിളിച്ചു പ്രാർഥിക്കുമ്പോൾ അവരുടെ ദുആക്ക് ഞാൻ ഉത്തരം നൽകും (അൽ-ബഖ്റ 2:186) .

9. അല്ലാഹുവിൽ വിശ്വസിക്കുക
പ്രയാസ ഘട്ടങ്ങളിൽ അവൻ നിങ്ങളെ കൈവെടിയില്ല എന്ന് അല്ലാഹു ഖുർആനിൽ പറയുന്നു (സൂറത്ത് ദുആ 93:3) മാതാപിതാക്കളെ കൂടാതെ വളർന്ന മുഹമ്മദ് നബിയെ കൈവെടിയാത്ത അല്ലാഹു, മരുഭൂവിൽ ഒറ്റപ്പെട്ട ഹാജറിനെയും അവരുടെ മകനെയും കൈവെടിയാത്ത അല്ലാഹു , നാം അവനെവിളിച്ചപേക്ഷിക്കുമ്പോൾ അവൻ നമ്മോടൊപ്പമുണ്ടാകുമെന്ന് നാം വിശ്വസിക്കണം.

10. കഥകൾ പറയുക
കഥകൾ പറയുക എന്നത് ഒരു സന്ദേശം സംവേദനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും കഥകൾ പറയാൻ സമയം കണ്ടെത്തുക. വിവിധ സാഹചര്യങ്ങളിൽ സമ്മർദ്ദവും ഉൽക്കണ്ഠയും വിജയകരമായി കൈകാര്യം ചെയ്തവരെ കുറിച്ചുള്ള കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. ഉത്കണ്ഠയിൽ നിന്ന് എങ്ങനെ സ്വയം മോചനം നേടാം , സമ്മർദ്ദങ്ങളിൽ എങ്ങനെ പ്രവർത്തിക്കാം , അല്ലാഹുവിനെ ആശ്രയിക്കുക തുടങ്ങിയ ആശയങ്ങൾ അവർ ഉൾക്കൊള്ളണം. ഇനി, നിങ്ങളുടെ കുട്ടികളും കഥ പറയട്ടെ. അവർ പങ്കിടുന്നതിന് പിന്നിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം തിരയുക. തങ്ങൾക്ക് ഭയമോ സമ്മർദ്ദമോ ഉണ്ടെന്ന് തുറന്നു പറയാൻ അവർക്ക് അസ്വസ്ഥത തോന്നിയേക്കാം, അവർ കഥകൾ പറയുമ്പോൾ ആശങ്കകൾ പ്രകടമായേക്കാം.

11. അപകടഘട്ടങ്ങളെ മുൻകൂട്ടി കാണുക
നിങ്ങളുടെ കുട്ടികളുമായി ദുരന്ത സുരക്ഷയെ കുറിച്ച് സ്വയം സംരക്ഷണത്തെക്കുറിച്ചും സംസാരിക്കുക. തീപിടുത്തം,വെള്ളപ്പൊക്കം , മഞ്ഞുവീഴ്ച തുടങ്ങിയ സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് അവർക്ക് പറഞ്ഞ് കൊടുക്കുക. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട സുഹൃത്തുക്കളുടെയും അയൽക്കാരുടെയും കോണ്ടാക്ട് ലിസ്റ്റ് ലിസ്റ്റ് തയ്യാറാക്കുക. ഈ വിവരങ്ങൾ നിങ്ങളുടെ കുട്ടികളുമായി പങ്കിടുകയും അവരെ പരിപാലിക്കാൻ ധാരാളം ആളുകളുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുക.

12. ഒറ്റപ്പെടൽ ഒഴിവാക്കുക
ഉത്കണ്ഠ അനുഭവിക്കുന്നവർക്ക് ചിലപ്പോൾ തനിച്ചായിരിക്കാൻ തോന്നുന്നു. ഒറ്റപ്പെടൽ നെഗറ്റീവ് ചിന്തകളും പെരുമാറ്റങ്ങളും വികസിപ്പിക്കുന്നത് എളുപ്പമാക്കുകയും നല്ല അനുഭവങ്ങൾക്കുള്ള നിങ്ങളുടെ കുട്ടിയുടെ അവസരങ്ങൾ കുറക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിയെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുകയും മറ്റുളളവരോടൊപ്പം കൂട്ടുകൂടാനും കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം കൊടുക്കുകയും ചെയ്യുക. പാഠ്യേതര പ്രവർത്തനങ്ങളെ നഷ്ടപ്പെട്ട അവരുടെ സ്കൂളിൽ എന്താണ് നടക്കുന്നത് എന്ന് പരിശോധിക്കുക. ആ രീതിയിൽ ഒന്നും ചിട്ടപ്പെടുത്തിയിട്ടില്ലെങ്കിൽ, ഗെയിമുകൾക്കും മറ്റു പ്രവർത്തനങ്ങൾക്കും രക്ഷിതാക്കൾക്കുള്ള ചർച്ചകൾക്കു പോലും അവസരമൊരുക്കാൻ നിങ്ങളുടെ കുട്ടിയുടെ അധ്യാപകനോട് പിടിഎ (മാതാപിതാക്കളുടെ സംഘടന) യോട് സംസാരിക്കുക.

13. നെഗറ്റീവ് ചിന്തകൾ ഉപേക്ഷിക്കുക
നിഷേധാത്മക ചിന്തകളെയും വാക്കുകളെയും ഏത് വിധേനയും പരാജയപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കുക. നെഗറ്റീവ് ചിന്തകളോ വികാരങ്ങളോ വാക്കുകളോ വരുമ്പോൾ ആദ്യം ‘അഊദുബില്ലാഹ്’എന്ന് പറയുക. അല്ലാഹുവിനോട് സംരക്ഷണം തേടുക.
വാക്കുകളുടെ പ്രയോഗം ഇവിടെ പ്രധാനമാണ്. “എല്ലാവരും മുസ്ലീങ്ങളെ വെറുക്കുന്നു ” അല്ലെങ്കിൽ “എനിക്ക് പേടി തോന്നുന്നു ” എന്നിങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കാനോ പറയാനോ നിങ്ങളുടെ കുട്ടിയെ അനുവദിക്കാതിരിക്കുക, പകരം, “എനിക്ക് സങ്കടം തോന്നുന്നു അല്ലെങ്കിൽ അത് എന്നെ ഭയപ്പെടുത്തുന്നു” എന്നിങ്ങനെയുള്ള കൂടുതൽ വിവരണാത്മകമായ വാക്കുകൾ ഉപയോഗിക്കാൻ അവരെ പഠിപ്പിക്കുക. “ഭയങ്കരം ” എന്നു അവ്യക്തതവും അതിരുകടന്നതുമായ ഒരു വാക്കാണ്, അതേസമയം സങ്കടമോ ഭയമോ എന്നത് ഒരു രക്ഷിതാവിന് കുട്ടി നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന വികാരങ്ങളാണ്.

14. നന്മ പ്രവർത്തിക്കുക
നന്മ പ്രവർത്തിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മറ്റുള്ളവരെ സഹായിക്കാൻ കുട്ടിയെ പഠിപ്പിക്കുക. ഭവനരഹിതരുടെ അഭയകേന്ദ്രത്തിലോ ഫുഡ് ബാങ്കിലോ നഴ്സിംഗ് ഹോമിലോ സന്നദ്ധ സേവനം നടത്തുക, ഒരു പാർക്കോ നദിയോ ബീച്ചോ വൃത്തിയാക്കുക, നിർധനരായ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും സംഘടിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടുത്താം. കൂടാതെ, സമൂഹത്തിൽ നല്ല പ്രവർത്തനങ്ങൾ നടത്തുന്നവരെയും ദരിദ്രരെ പരിചരിക്കുന്നവരെയും സന്നദ്ധ സേവനം നടത്തുന്നവരെയും മീറ്റ് ചെയ്യാം. തന്മൂലം, പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അളുകൾക്ക് പുറമെ അവ പരിഹരിക്കാൻ ധാരാളമാളുകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കുട്ടികൾക്ക് ഉറപ്പ് നൽകാൻ സാധിക്കും.

15. ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്തുക
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരുമിച്ചിരിക്കാനുള്ള സമയം നാം നഷ്ടപ്പെടുത്തുന്നു. ഒരു ദിവസം , നിങ്ങളുടെ കുട്ടിയെ സ്കൂളിൽ നിന്ന് നേരത്തെ കൂട്ടിക്കൊണ്ടുപോയി ഒരുമിച്ച് രസകരമായ എന്തെങ്കിലും ചെയ്യുക (ഇതൊരു ശീലമാകരുത് ) ഇത് ഒരു അമ്യൂസ്മെൻറ് പാർക്കിലേക്കോ, ഐസ്ക്രീം കോർണറിലേക്കോ, കുട്ടികളുടെ മ്യൂസിയത്തിലേക്കോ ആക്കാം. എന്തു തരം ആക്ടിവിറ്റി ആണെങ്കിലും ഇതിന്റെ ലക്ഷ്യം ഒരിക്കൽ സമയം ചെലവഴിക്കുകയും കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്.

16 “Good – news- only zone” നിർമിക്കുക
വീട്ടിലൊരു Good – news- only zone നിർമ്മിക്കുക. മോശം വാർത്തകളിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക. 24 മണിക്കൂർ വാർത്താ പരിപാടികൾ കാണുന്നതിന് പകരം പ്രകൃതി, ചരിത്ര പരിപാടികൾ കാണുക. അല്ലെങ്കിൽ കുടുംബവുമായി ഇടപഴകാൻ ടെലിവിഷൻ പൂർണമായും ഓഫ് ചെയ്യുക. ഒരുമിച്ച് ബോർഡ് ഗെയിമുകൾ വായിക്കുകയോ കളിക്കുകയോ ചെയ്യാം. കുട്ടികളുമായി നാം സമയം ചെലവഴിക്കുന്നത് അവർക്ക് ആശ്വാസം പകരും.സമ്മർദ്ദം ശക്തമായ പ്രവർത്തനങ്ങൾ നൽകുന്നത് ടെൻഷൻ ഒഴിവാക്കാനും സഹായിക്കും.

17. നല്ല പെരുമാറ്റ മാതൃകയാവുക
കുട്ടിക്ക് നിങ്ങൾ ഒരു പോസിറ്റീവ് റോൾമോഡൽ ആകുക. അല്ലാഹുവിന് ഇഷ്ടമാകുന്ന രീതിയിൽ നിങ്ങൾ സമ്മർദ്ദ ഘട്ടങ്ങളിൽ പ്രതികരിക്കുന്നത് അവർ കാണട്ടെ. കോപത്തിന് പകരം സംയമനം പാലിക്കുക. നിങ്ങളുടെ കുട്ടികളോടൊത്ത് പ്രാർത്ഥിക്കുക. അവരോടൊപ്പം റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുക. സ്ഥിരമായി കുടുംബ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുകയും അതിൽ പങ്കെടുക്കുകയും ചെയ്യുക. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുമ്പോഴും മറ്റും കുട്ടിയെ കൂടെ കൂട്ടുക.

18. കുടുംബയോഗങ്ങൾക്ക് സമയം കാണുക
പ്രതിവാര കുടുംബയോഗങ്ങൾ ശക്തമായ കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു. ഈ യോഗങ്ങളിൽ ഓരോ വ്യക്തിയും അവരവരുടെ ഊഴം അനുസരിച്ച് സംസാരിക്കട്ടെ, ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. ഒരു കുട്ടി തൻറെ ഭയമോ ആശങ്കയോ പ്രകടിപ്പിക്കുമ്പോൾ അവനെ/ അവളെ വിമർശിക്കരുത്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ കാണുക.

19. ദിവസവും കുട്ടിയെ ഹഗ് ചെയ്യുക
വാക്കാലുള്ള ആശയ വിനിമയം വളരെ പ്രധാനപ്പെട്ടതാണെങ്കിലും, നിങ്ങളുടെ പ്രവർത്തനങ്ങൾ അവക്ക് കൂടുതൽ പിൻബലം നൽകുന്നു. കുട്ടികളെ ദിവസവും ആലിംഗനം ചെയ്യുന്നത് അവർ ആശയക്കുഴപ്പത്തിലും ഭയത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ടിരിക്കുന്ന സമയത്ത് അവർക്ക് സുരക്ഷിതത്വവും ആത്മബലവും നൽകുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ലെങ്കിലും, നമ്മൾ അവരെ സ്നേഹിക്കുന്നുവെന്നും അവരുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാൻ നമ്മുടെ കഴിവിനെ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും അവർക്ക് ഉറപ്പുനൽകുക. ആലിംഗനം ഇത്തരം ചിന്തകളും മറ്റും ഉൾകൊള്ളുന്ന ഒരു മഹാ ആശയവിനിമയമാണന്ന് തിരിച്ചറിയുക.

അവലംബം- soundvision.com

Related Articles