Current Date

Search
Close this search box.
Search
Close this search box.

കുട്ടികൾ വലിയവരോട് കാണിക്കുന്ന ശത്രുത!

ഓരോ കുട്ടിയും വലുതാകാൻ വലിയ ആഗ്രഹം കാണിക്കുന്നു. ആ ആഗ്രഹം അവരിൽ പ്രകടവുമാണ്. എന്നാൽ, കുട്ടിക്കാലം അവർ ആഗ്രഹിക്കുന്നില്ല. ദുർബലരാണെന്ന ചിന്തയും, മറ്റുള്ളവരുടെ സഹായം വേണമെന്ന തോന്നലുമാണ് കാരണം. വലിയവർ ചെയ്യുന്നതുപോലെ കുട്ടികൾ നമസ്‌കരിക്കാൻ പോകുമ്പോൾ, ഒരാൾ പിന്നിൽനിന്ന് വന്ന് അവരെ പിന്നിലേക്ക് മാറ്റുകയും, അവരുടെ സ്ഥാനത്ത് എളുപ്പത്തിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു. നമസ്‌കാരവും, നമസ്‌കാരത്തിന് നേരത്തെ എത്തുന്നതും അനിവാര്യമാണെന്നിരിക്കെ കുട്ടികൾ മാറ്റിനിർത്തപ്പെടുന്നു. മുതിർന്നവരുടെ ഈ അധികാരത്തിനും, ആജ്ഞക്കും, അഹംഭാവത്തിനും മുന്നിൽ അവർ അസ്വസ്ഥരാണ്. കുട്ടികൾ പ്രവർത്തനങ്ങളിൽ മികവ് കാണിക്കുകയോ, സമുന്നതമായ പ്രവർത്തനങ്ങൾ ചെയ്യുകയോ, കുടുംബത്തോടും ബന്ധുക്കളോടും വലിയ അളവിൽ സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുകയോ ചെയ്താലും മുതിർന്നവർ കുട്ടികളുടെ ഗുണങ്ങൾ അവഗണിക്കുന്നു. ഇനി, അവർ മോശം പ്രവർത്തിക്കുകയാണെങ്കിൽ അവരുടെ മേൽ ചാടിവീഴുകയും, അവർ ചെയ്ത ഗുണങ്ങൾ അവഗണിക്കുകയും, ന്യൂനതകൾ എല്ലാ സമയവും എടുത്തുപറയുകയും ചെയ്യുന്നതായിരിക്കും.

കുട്ടികൾ എപ്പോഴും സത്യം പറയുന്നവരും, തെറ്റ് ചെയ്യാത്തവരുമാണെന്നല്ല ഞാൻ പറയുന്നത്. തീർച്ചയായും, മറ്റുള്ളവരുടെ അധികാര പ്രയോഗത്തിന്റെയും മോശം പ്രവർത്തനത്തിന്റെയും ഇരകൾ മാത്രമാണവർ. നമസ്‌കാരത്തിന്റെ കാര്യത്തിൽ മാറ്റിനിർത്തിയതുപോലെ പല സന്ദർഭങ്ങളിലും അവർ മാറ്റിനിർത്തപ്പെടുന്നു. അവർ അരികുവത്കരിക്കപ്പെടുകയും നിസാരവസത്കരിക്കപ്പെടുകയും ചെയ്യുന്നതിന്റെ ഇരകളാണ്! നല്ല പര്യവസാനമല്ലാത്ത അക്രമമൂർണമായ പ്രവർത്തനങ്ങളായിരിക്കും അതിന്റെ അനന്തരഫലം. അതിന് ധാരാളം ഉദാഹരങ്ങൾ കാണാൻ കഴിയും.

അവരിൽ ചിലർ ജനിതക ഘടകങ്ങളുടെയും, ക്രമരഹിതമല്ലാത്ത പ്രവർത്തനങ്ങളുടെയും നിർഭാഗ്യത അനുഭവിക്കുന്നവരാണ്; മറിച്ച് ഇരകളല്ല. ഒരുപക്ഷേ, അവർ നിർബന്ധത്തിന് വഴങ്ങി പ്രവർത്തിക്കുന്നവരാണ്. അവർക്ക് പരിശീലനം നൽകുന്നവരെ ദൈവം സഹായിക്കട്ടെ! നല്ല ക്ഷമയില്ലാതെ അത് പ്രാവർത്തികമാവുകയില്ല. കൂടാതെ, സാഹചര്യവും, വൈവിധ്യമാർന്ന കഴിവുള്ളവരെ വേർതിരിക്കുകയും ചെയ്യുന്നവരും അതിൽ ഉൾപ്പെടുന്നു. അവരെ തങ്ങളുടെ അസ്തിത്വത്തെയും ആവശ്യങ്ങളെയും കണ്ടെത്താനാത്തവരായി നിങ്ങൾ കാണുന്നു. അതിൽ പഠനവും, വളർത്തുന്നതും, ദാരിദ്രവും, ഇല്ലായ്മയും, വ്യക്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയുമെല്ലാം വരുന്നു. ഇതെല്ലാം കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. അങ്ങനെ, മുതിർന്നവരുടെ അടിച്ചമർത്തിലിന്റെയും പ്രകോപനത്തിന്റെയും ഇരകളായി അവർ മാറുന്നു. നമ്മൾ ആദ്യം സംസാരിച്ചതിലേക്ക് വരാം. ശാസ്ത്രീയമായി അതിനെ കുറിച്ച് സംസാരിക്കാം.

എന്തുകൊണ്ടാണ് കുട്ടികൾ വലിയവരാകാൻ വല്ലാതെ ആഗ്രഹിക്കുന്നത്? എന്തുകൊണ്ട് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടായിട്ടും അവർ നോമ്പെടുക്കാൻ താൽപര്യപ്പെടുന്നു? എന്തുകൊണ്ട് പ്രവർത്തനങ്ങളിലും സ്വഭാവങ്ങളിലും അവർ മുതിർന്നവരെ അനുകരിക്കാകൻ ശ്രമിക്കുന്നു? അപ്രകാരം കുട്ടികൾ ആഗ്രഹിക്കുന്നത് കഷ്ടാരിഷ്ടതകൾ, ദാരിദ്രം, ഇല്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ടല്ല എന്നതാണ് അതിന്റെ ഉത്തരം. ഇതൊന്നുമല്ല അതിന് പിന്നിലെ പ്രധാന വികാരം. മറിച്ച്, കുട്ടിക്കാലത്ത് അവർ അംഗീകരിക്കപ്പെടാതിരിക്കുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്. ഈ ദൗർബല്യം കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. ‘മുതിർന്നവർ ചെയ്യുന്നതുപോലെ നിങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല’, ‘അക്കാര്യത്തിൽ നിങ്ങൾക്ക് സംസാരിക്കാൻ അധികാരമില്ല’ എന്നിത്യാദി നിങ്ങൾ കുട്ടികളാണെന്നതുപോലെയുള്ള സംസാരമാണ് അവർ ധാരാളമായി കേൾക്കുന്നത്. അധികാര പ്രയോഗത്തിന്റെ ഭാഗമായി കുട്ടികൾ അനുഭവിക്കുന്ന ഈ ദുർബലാവസ്ഥ വലിയവരോട് പ്രതികാരം ചെയ്യാനുള്ള ആഗ്രഹം ജനിപ്പിക്കുകയും, അത് അവരിൽ അഹങ്കാരം വർധിപ്പിക്കുകയും, കൂടുതൽ കൈവശപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ചെറുതായി കാണാൻ കഴിയാത്ത വലിയ വേദനയാണ് ഈ ദുർബലാവസ്ഥ കുട്ടികളിലേക്ക് കൊണ്ടുവരുന്നത്. അത് മുതിർന്നവരോട് പൂർണമായുള്ള ശത്രുതാ മനോഭാവം സൃഷ്ടിക്കുന്നു.

കുട്ടികളെ കുറിച്ചുള്ള ഫ്രോയിഡിന്റെ കാഴ്ചപ്പാട് ശരിയല്ല. തീവ്രവമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ലൈംഗികമായ ഉൾപ്രേരണയും ആഗ്രഹങ്ങളും കുട്ടികളെ പ്രചോദിപ്പിക്കുന്നുവെന്ന് ഫ്രോയിഡ് തന്റെ കാഴ്ചപ്പാടിലും പഠനങ്ങളിലും നിരീക്ഷിക്കുന്നു. എത്രത്തോളമെന്നാൽ, ആദ്യകാലങ്ങളിൽ കുട്ടികൾ മാതാവുമായി ലൈംഗികമായ ചിന്തയിൽനിന്ന് മുക്തമാകുന്നില്ല. മാതാവിന്റെ സ്തനവുമായുള്ള അവരുടെ ബന്ധം പിതാവിന്റെ അധികാരത്തോടുള്ള മത്സരമാണ്. യുവതികൾ മാതാവിനെക്കാൾ പിതാവിനോടാണ് കൂടുതൽ സ്‌നേഹം കാണിക്കുന്നത്. ഈയൊരു വീക്ഷണം ഭാവിയിൽ പുരുഷന്മാരെ കുറിച്ച് ഭാവനാത്മകമായ കാഴ്ചപ്പാട് അവതരിപ്പുകയാണ് ചെയ്യുന്നത്. യാഥാർഥ്യം അപ്രകാരമല്ല.

കുട്ടികളെ കുറിച്ചും, മാതാവിന്റെ സ്തനവുമായി കുട്ടികളുടെ ലൈംഗികമായ പ്രേരണയെ കുറിച്ചുമുളള ഫ്രോയിഡിന്റെ കാഴ്ചപ്പാട് കേവലം ഭാവനയും യാഥാർഥ്യത്തോട് ചേർന്നുനിൽക്കാത്തതുമാണെന്ന് നിരവധി പഠനങ്ങളും ഗവേഷണങ്ങളും സ്ഥാപിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ കുട്ടികൾക്ക് ലൈംഗികമായ പ്രേരണയുണ്ടാകുന്നില്ല. മറിച്ച്, ‘ഞാൻ’ എന്ന ഭാവത്തോടൊപ്പം, ശക്തിയാർജിക്കാനും, ദുർബലാവസ്ഥയിൽ നിന്ന് മുക്തി നേടാനുമുള്ള ചിന്താഗതിയാണ് ഉണ്ടാകുന്നത്. കുട്ടികൾക്ക് തങ്ങളെ ചെറുതായി കാണുന്ന എല്ലാത്തിനെയും ഇല്ലാതാക്കണമെന്ന അടങ്ങാത്ത അഭിനിവേശമാണുള്ളത്. തീരുമാനങ്ങളും അധികാരവുമുള്ള മുതിർന്നവരാണ് തങ്ങളെന്ന് കരുതാനാണ് അവർ ആഗ്രഹിക്കുന്നത്. കുട്ടികളായി അവരോട് പെരുമാറുന്നത് അവർക്ക് താങ്ങാൻ കഴിയുന്നതല്ല.

ചിലർ കുട്ടികളോട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ, വായിക്കുക, നേരത്തെ ഉറങ്ങുക, പഠിക്കുക എന്നിങ്ങനെ ഉപദേശിക്കുന്ന കാര്യങ്ങൾ അവർ ചെയ്യുകയുമില്ല. രാത്രിയിലും പകലിലും അവർ തങ്ങളുടെ മക്കൾക്ക് ഉപദേശങ്ങൾ നൽകാറുണ്ട്. പിന്നീട് തങ്ങളോട് കൽപിച്ചതിന് വിപരീതമായി അവർ പ്രവർത്തിക്കുന്നത് കാണുമ്പോൾ കുട്ടികൾ തികച്ചും ആശ്ചര്യപ്പെടുകയാണ്. ശേഷം രക്ഷിതാക്കൾ അത്ഭുതത്തോടെ ചോദിക്കുന്നു, എന്തുകൊണ്ടാണ് ഞാൻ കൽപിക്കുകയും ഉപദേശിക്കുകയും ചെയ്തതിന് വിപരീതമായ ശീലങ്ങൾ കുട്ടികളിൽ നിന്ന് ഉണ്ടാകുന്നത്? ഒരുപക്ഷേ, കാര്യങ്ങൾ കൂടുതൽ മോശമാവുകയും മോശം സ്വഭാവമെന്ന നലിയിൽ അവരെ അടിക്കുകയു ചെയ്യുന്നു. യഥാർഥത്തിൽ, കൽപനകളും ഉപദേശങ്ങളും കുട്ടികളെ സ്വാധീനിക്കുന്നില്ല. തീർച്ചയായും അനുഭവവേദ്യമാക്കുന്നതാണ് കുട്ടികളെ സ്വാധീനിക്കുന്നത്. സന്തോഷവും, ദുഃഖവും, രോഗവും, വേദനയുമെല്ലാം കുട്ടികൾ അനുഭവിക്കുന്നു. അനുഭവവേദ്യമാകുന്നത് അവർ അറിയുന്നു. കൂടുതലാകുന്ന കൽപനകളും, കേവലം ഉപദേശങ്ങളും അവരെ സ്വാധീനിക്കുന്നില്ല.

അവരുടെ സ്വഭാവത്തെ സ്വാധീനിക്കാൻ നിങ്ങൾ ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങൾ പ്രവർത്തിക്കുന്നത് അവർക്ക് അനുഭവപൂർണാക്കുകയാണ് വേണ്ടത്. അവർ ഏറ്റവും നല്ലതുപോലെ അനുകരിക്കുന്നവരാണ്. നിങ്ങൾ വായിക്കുന്നത് അവരെ കാണികയാണെങ്കിൽ അവർ വായിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. നിങ്ങൾ പഠനത്തെ ഇഷ്ടപ്പെടുകയും നിങ്ങൾ പഠിക്കുന്നത് അവർ കാണുകയും ചെയ്താൽ അവരും അപ്രകാരം ചെയ്യുന്നതാണ്. നിങ്ങൾ നേരത്തെ ഉറങ്ങുകയാണെങ്കിൽ അവരും നേരത്തെ ഉറങ്ങുന്നതാണ്.

 

വിവ: അർശദ് കാരക്കാട്

Related Articles