എല്ലാവര്‍ക്കും കുട്ടികളെ നല്ല ദീനീയായി വളര്‍ത്തണം എന്ന ആഗ്രഹം കാണും. തെറ്റുകളിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേക്കും കുട്ടികള്‍ വഴി മാറിപ്പോകാതെ നന്‍മയിലാക്കാന്‍ താനെന്ത് ചെയ്യും എന്നാണ് ഓരോ രക്ഷിതാവും അന്വേഷിക്കുന്നത്.
നിങ്ങള്‍ ഏത് രാജ്യത്തായാലും കുട്ടികളെ നല്ല ദീന്‍ നല്‍കി വളര്‍ത്താന്‍ കഴിയും.
എങ്ങനെയാണ് കുട്ടികള്‍ ഇസ്‌ലാമികമായ ചിട്ടകള്‍ ശീലിക്കുന്നത്? അത് രക്ഷിതാക്കളില്‍ നിന്ന് കിട്ടുമ്പോഴാണ്. അതായത് വീട്ടിലുള്ള മുതിര്‍ന്നവരാണ് ശരിക്കും മാറേണ്ടത്. കുട്ടികള്‍ അത് കണ്ടു പഠിച്ചോളും. വീട്ടില്‍ വരുന്നവരോടും അയല്‍ക്കാരോടുമെല്ലാം മനോഹരമായാണ് വീട്ടിലെ മുതിര്‍ന്നവര്‍ പെരുമാറുന്നതെങ്കില്‍ അത് കുട്ടികളും കണ്ട് പഠിക്കും. അവര്‍ക്ക് പിന്നെ ഇസ്‌ലാമിലെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വത്തെ കുറിച്ച് സ്റ്റഡി ക്ലാസ് എടുത്ത് കൊടുക്കേണ്ട കാര്യമില്ല.
ഇസ്‌ലാമിക അന്തരീക്ഷം എന്നാല്‍ എന്താണ് ഇസ്‌ലാം എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ വിശ്വാസിയില്ല എന്ന പ്രവാചക വചനം പുസ്തകത്തില്‍ നിന്നല്ല രക്ഷിതാവിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് കുട്ടിക്ക് ലഭിക്കേണ്ടത്. അങ്ങനെ ഓരോ ഹദീസും ഖുര്‍ആനും കുട്ടികള്‍ക്ക് ലഭിക്കേണ്ടത് അങ്ങനെയാണ്. അതിനേ ഇമ്പാക്റ്റ് ഉള്ളൂ. പുസ്തകത്തില്‍ നിന്ന് പഠിക്കുന്നത് പരീക്ഷക്ക് എഴുതാനും മാര്‍ക്ക് ലഭിക്കാനുമുള്ള ഒന്ന് മാത്രമാണെന്നുള്ള ധാരണ മാറ്റാന്‍ ശ്രമിക്കേണ്ടത് വീട്ടുകാര്‍ തന്നെയാണ്. ഇസ്‌ലാം എന്നത് ഒരു ടെക്സ്റ്റ്ബുക്ക് മതമല്ല എന്ന് കുട്ടികളെ മനസ്സിലാക്കാന്‍ സാധിക്കണം.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL