Current Date

Search
Close this search box.
Search
Close this search box.

സന്താന പരിപാലനം: പ്രവാചക മാതൃക

പ്രവാചകന്‍(സ) യുടെ സന്താന പരിപാലന ശിക്ഷണങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നമ്മില്‍ അത് അല്‍ഭുതമുളവാക്കും. പ്രവാചന്‍ എപ്രകാരമാണ് കുരുന്നു മനസ്സുകളില്‍ ആദര്‍ശവിത്തുകള്‍ പാകിയത് എന്നും അവരുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്തിയെന്നും നാം വിശകലനം ചെയ്യേണ്ടതുണ്ട്.

ഫാതിമ(റ)വിന്റെ ജീവിതത്തില്‍ നിന്നൊരു ചിത്രം:
ഫാത്തിമ അന്ന് ചെറിയ കുട്ടിയായിരുന്നു… പ്രവാചകന്‍ നമസ്‌കാരത്തില്‍ സുജൂദിലായിരിക്കെ ശത്രുക്കള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല ഇടുകയുണ്ടായി. അവിടെയുണ്ടായിരുന്ന ആരും അതെടുത്ത് മാറ്റിയില്ല. ഉടന്‍ ഫാത്തിമ(റ) അവിടെയെത്തി പിതാവിന്റെ ശരീരത്തില്‍ നിന്നും അതെടുത്തു മാറ്റിക്കൊണ്ട് അവരോട് ചോദിച്ചു:തന്റെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ നിങ്ങള്‍ ഒരാളെ കൊല്ലുകയാണോ?

നമ്മുടെ എത്ര ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ പ്രായത്തില്‍ ഇത്ര ആര്‍ജവത്തോടെ പ്രതികരിക്കാന്‍ കഴിയും! കഅ്ബയുടെ അടുത്ത് നിന്ന് കഠിനഹൃദയരും പരുഷ സ്വഭാവക്കാരുമായ ഒരു വിഭാഗത്തോട് ധൈര്യസമേതം പ്രതികരിക്കാന്‍ ഇവര്‍ക്കെങ്ങനെ സാധിച്ചു? അറേബ്യയിലെ പുരുഷന്മാരുടെ ആക്രമണത്തെ ആ കൊച്ചു കുട്ടിയും ഭയപ്പെട്ടിരുന്നു. പക്ഷെ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഭയലേശമന്യേ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് അവള്‍ ചോദിച്ചു. അല്ലാഹുവാണ് തന്റെ നാഥന്‍ എന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ ഒരാളെ നിങ്ങള്‍ വകവരുത്തുകയാണോ?

നബി(സ) നല്‍കിയ ഇത്തരത്തിലുള്ള ശിക്ഷണം മാതൃകയാക്കി നമ്മുടെ സന്താനങ്ങളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കുമോ? പ്രവാചകന്‍ ഒരിക്കലും പാരുഷ്യത്തിന്റെയോ കാഠിന്യത്തിന്റെയോ സംസ്‌കരണമുറകള്‍ കുട്ടികളോട് സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

പ്രവാചകന്‍ (സ) ഫാത്തിമയെ ആകാശത്തിലേക്കുയര്‍ത്തി പിന്നെ കൈകളിലൂടെ താഴെയിറക്കി കളിപ്പിക്കാറുണ്ടായിരുന്നു. പലതവണ ഇങ്ങനെ കളിപ്പിച്ച ശേഷം അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു. ‘അവളുടെ പരിമളം റൈഹാനതാണ്.’ അവളുടെ വിഭവം നാഥന്റെ അടുക്കലാണ്. എത്ര കഠിനമായ സാഹചര്യത്തിലാണെങ്കിലും ഈ രീതിയിലായിരുന്നു മകളോട് ഇടപഴകിയതും അവളെ തൃപ്തിപ്പെടുത്തിയതും.

ഹസന്‍, ഹുസൈന്‍ (റ) എന്നിവരോടൊപ്പം:
ഹസന്‍ ഹുസൈന്‍ എന്നീ പേരക്കിടാങ്ങളോടൊപ്പം വീട്ടില്‍ വെച്ച് പ്രവാചകന്‍(സ) കളിക്കാറുണ്ടായിരുന്നു. അവരുടെ നേരെ പ്രവാചകന്‍ തന്റെ നാവ് നീട്ടും. ഹസന്‍ ഹുസൈന്‍ എന്നിവര്‍ അവരുടെ കൊച്ചു വായയുമായി പ്രവാചകന്റെ നാവ് തൊടാന്‍ ശ്രമിക്കും. ഉടനെ പ്രവാചകന്‍ തന്റെ നാവ് ഉള്ളിലോട്ട് വലിച്ച് പല്ലുകൊണ്ട് ഭദ്രമായി നാവിന് പൂട്ടിടുകയും എന്നിട്ട് ചിരിക്കുകയും ചെയ്യും. ഇങ്ങനെ നിരവധി തവണ അവരോടൊപ്പം വ്യത്യസ്തമായ കളികളിലേര്‍പ്പെടാറുണ്ടായിരുന്നു. കാരുണ്യവും ആര്‍ദ്രതയും കുട്ടികളോടുള്ള പെരുമാറ്റത്തില്‍ നിഴല്‍ വിരിച്ചതായി കാണാം.

ഒരിക്കല്‍ പ്രവാചകന്‍ (സ) അറബികളിലെ പ്രതിനിധി സംഘവുമായി പ്രബോധന പരമായ സംവാദത്തിലേര്‍പ്പെട്ടു സംസാരിക്കുകയായിരുന്നു. താങ്കളുടെ മകള്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞു. നബി(സ) അല്‍പം കാത്തിരുന്നു. ഒരിക്കല്‍ കൂടി വന്ന് മകളുടെ വിവരം പറഞ്ഞപ്പോള്‍ മകളുടെ വിളിക്കുത്തരം നല്‍കാന്‍ വേണ്ടി നബി അവിടെ നിന്നും എഴുന്നേറ്റ് പോയി.

നബി(സ) ഒരു ദിവസം മിമ്പറില്‍ വെച്ച് ഖുതുബ നടത്തുകയായിരുന്നു. പള്ളിയില്‍ സത്രീ പുരുഷന്മാരാടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളുണ്ടായിരുന്നു. ഉടന്‍ നബിയുടെ മുറിയില്‍ നിന്നും ഹസന്‍, ഹുസൈന്‍ പുറത്തുവന്നു. വലിയ വസ്ത്രം കാരണം അവര്‍ തടഞ്ഞു വീണു. നബി ഈ കാഴ്ച കണ്ടപ്പോള്‍ മിമ്പറില്‍ നിന്നിറങ്ങി രണ്ടു പേരെയുമെടുത്ത് മിമ്പറില്‍ കയറുകയുണ്ടായി.

ഒരിക്കല്‍ നബി(സ) ഇമാമായി നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ മകളുടെ മകളായ ഉമാമ നബി നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് ഇഴഞ്ഞു വന്നു. ഉടന്‍ നബി അവളെ എടുത്ത് നമസ്‌കാരം തുടരുകയുണ്ടായി. നമസ്‌കാരം പൂര്‍ണമാകുന്നത് വരെ അവളെ കരയുന്ന അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ പ്രവാചകന്‍ (സ)ക്ക് കഴിയുമായിരുന്നില്ല.

നബി(സ) തന്റെ തോളില്‍ ഹസന്‍ ഹുസൈന്‍ എന്നീ പേരക്കുട്ടികളെ കയറ്റാറുണ്ടായിരുന്നു. അത് കണ്ട ഒരാള്‍ പ്രതികരിച്ചു. എത്ര നല്ല വാഹനമാണ് പ്രവാചകരേ താങ്കള്‍ ! അപ്പോള്‍ നബി പ്രതിവചിച്ചു:എത്ര നല്ല കുതിരക്കാരാണ് എന്റെയടുത്തുള്ളത്!

ഒരിക്കല്‍ ഗ്രാമീണ അറബികളില്‍ പെട്ട പരുഷ ഹൃദയമുള്ള ഒരാള്‍ നബി(സ)യുടെ അടുത്ത് വന്നപ്പോള്‍ പ്രവാചകന്‍ തന്റെ പേരക്കുട്ടികളെ കൊണ്ട് കളിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ പ്രതികരിച്ചു. താങ്കള്‍ താങ്കളുടെ കുട്ടികളോടൊപ്പം കളിക്കുകയോ! എനിക്ക് പത്ത് മക്കളുണ്ട്. ഞാന്‍ അവരോടൊപ്പം ഇതുവരെ കളിച്ചിട്ടില്ല. അല്ലാഹു താങ്കളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യം എടുത്തുകളഞ്ഞതിന് ഞാനെന്തു ചെയ്യാനാണ് എന്നാണ് പ്രവാചകന്‍ പ്രതികരിച്ചത്.

ഒരിക്കല്‍ പ്രവാചകന്‍ (സ) പേരക്കുട്ടിയായ ഹസന്റെയടുത്തു പ്രവേശിച്ചപ്പോള്‍ അവന്റെ വായയില്‍ കാരക്ക കാണുകയുണ്ടായി. നബി വായയില്‍ നിന്നും അത് എടുത്തുകൊണ്ട് പറഞ്ഞു: ഇത് സദഖയില്‍ പെട്ടതാണ്. മുഹമ്മദിന്റെ കുടുംബത്തിന് ഇത് അനുവദനീയമല്ല. പ്രവാചകന്‍ (സ) തന്റെയടുത്തുള്ള മറ്റൊരു കാരക്ക പകരമായിക്കൊടുക്കുകയുണ്ടായി. ചുരുക്കത്തില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ദിശാബോധത്തോടെ വളര്‍ത്താന്‍ പ്രവാചകന്‍(സ) പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles