Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങളെ കൂട്ടുകാരാക്കുക

പ്രായപൂര്‍ത്തിയോടടുക്കുന്ന സന്ദര്‍ഭത്തില്‍ സന്താനങ്ങള്‍ കൂടുതലായി രക്ഷിതാക്കളുടെ സാമീപ്യം ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും മാതാവിന്റെ സാന്ത്വനവും, പരിഗണനയും അവര്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ വിഷമങ്ങളും, ആവലാതികളും കേള്‍ക്കാനും പരിഹരിക്കാനും പറ്റിയ ഒരാള്‍ അവര്‍ക്ക് ആവശ്യമാണ്. മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണിത്. മാത്രമല്ല ഈ ഘട്ടത്തില്‍ ഭയം, അസ്വസ്ഥത, സംഘര്‍ഷം തുടങ്ങിയ പല മാനസിക മാറ്റങ്ങളും സന്താനങ്ങളില്‍ പ്രകടമാവുകും ചെയ്യും.

സ്‌കൂളികളില്‍ നിന്നും മടങ്ങി വരുന്ന സന്താനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ മാതാക്കള്‍ വീട്ടിലുണ്ടാവണമെന്നാണ് ആധുനിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അത് പോലെ തന്നെയാണ് ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും സന്ദര്‍ഭങ്ങളിലും. കാരണം മാതാവിനും സന്താനങ്ങള്‍ക്കുമിടയിലെ ചങ്ങാത്തം അവരുടെ വിജയത്തിന്റെ അടിസ്ഥാന ഘടകമായാണ് പുതുയ പഠനങ്ങൾ പറയുന്നത്.

മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍
പ്രായപൂര്‍ത്തിയോടടുത്ത ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ വളരെ പ്രയാസത്തിലാണ് ജീവിക്കുന്നത്. അവര്‍ക്ക് മാനസികവും ശാരീരികവുമായ പലമാറ്റങ്ങളും അക്കാലത്ത് സംഭവിക്കുന്നു. ഉമ്മ അവളെ കുറച്ച് പരിരക്ഷിക്കുകയും പിന്നീട് പഴയത് പോലെ ഉപേക്ഷിക്കുകയും ചെയ്യാവതല്ല. മറിച്ച് അതോടൊപ്പം പ്രസ്തുത സ്‌നേഹവും, ആശങ്കയും അവരുടെ സ്വഭാവത്തില്‍ സ്വാധീനിക്കുകയും, അവര്‍ക്കിടയില്‍ സുദൃഢമായ ബന്ധം സ്ഥാപിക്കാന്‍ കാരണമാവുകയും ചെയ്യേണ്ടതുണ്ട്.

പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തിലെ മിക്കവാറും എല്ലാ ഘട്ടങ്ങളിലും മാതാവിനാല്‍ സ്വാധീനിക്കപ്പെടുന്നു. അതിനാല്‍ തന്നെ അവരുടെ കാര്യത്തില്‍ മാതാവിന് ജാഗ്രതയുണ്ടാവേണ്ടതുണ്ട്. അവളറിയാതെ അവളെ നിരീക്ഷിക്കുകയും, വീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. വീഴ്ചകള്‍ കാണുന്ന പക്ഷം ഉദാഹരണങ്ങളിലൂടെയും, സൂചനകളിലൂടെയും അവ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും വേണം. അവളോട് തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.

ഈ പ്രായത്തില്‍ അവളില്‍ ചില പ്രത്യേകതകള്‍ കണ്ടേക്കാം. സ്വന്തം ഇടം ഉറപ്പിക്കാനുള്ള ശ്രമവും, പൊടുന്നനെ ക്ഷോഭിക്കുന്ന പ്രകൃതവും, തന്റെ ശരീര ഘടനയില്‍ വരുന്ന മാറ്റത്തിലുള്ള ലജ്ജയും ഇവയില്‍ പെടുന്നതാണ്. അതിനാല്‍ തന്നെ തന്റെ മാതാവിനെ അനുകരിക്കാനാണ് അധികവും അവള്‍ ശ്രമിക്കുക. അതോടൊപ്പം എതിര്‍ലിംഗത്തില്‍ പെട്ടവരിലേക്ക് വളരെ പെട്ടെന്ന് ആകര്‍ഷിക്കുകയും, അവരോട് ചെങ്ങാത്തം സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്‌തേക്കാം. പ്രണയ കഥകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഈ സന്ദര്‍ഭത്തില്‍ അവള്‍ക്കും മാതാവിനും ഇടയില്‍ ചെറിയ തര്‍ക്കങ്ങള്‍ രൂപപ്പെടും. ഇത് വളരെ വലിയ അബദ്ധമാണ്. മാതാവ് എപ്പോഴും മകളുടെ കൂടെയുണ്ടായിരിക്കണം. അവളുടെ പ്രത്യേകതകള്‍ കണ്ടറിഞ്ഞ് വര്‍ത്തിക്കാന്‍ സാധിക്കുകയും വേണം.

ശത്രുതാ വികാരം
ജോലിത്തിരക്കോ മറ്റോ കാരണം ദിവസത്തില്‍ പ്രത്യേക സമയമോ, സന്ദര്‍ഭമോ സന്താനങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കാന്‍ സാധിക്കാതെ വരുന്ന മാതാപിതാക്കളില്‍ നിന്നും അവര്‍ അകലുകയും, അവരോട് ശത്രുത വെച്ച് പുലര്‍ത്തുകയും ചെയ്യുമെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവരെ നിരീക്ഷിക്കാനും, പിന്തുടരാനും വിവിധങ്ങളായ മാര്‍ഗങ്ങളും സംവിധാനങ്ങളും സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. മാതാക്കള്‍ പ്രത്യേകിച്ചും ദിവസം മുഴുവന്‍ തന്നെയും അവരുടെ കൂടെ കൂടുന്നുവെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമമായിട്ടുള്ളത്. രക്ഷിതാക്കള്‍ക്കും സന്താനങ്ങള്‍ക്കുമിടയിലെ ചങ്ങാത്തം അവരുടെ വളര്‍ച്ചക്കനിവാര്യമായ കാര്യമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ നേരിടുന്നതില്‍ അതവര്‍ക്ക് സ്ഥൈര്യവും പ്രതീക്ഷയും നല്‍കുന്നു.

മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മാറ്റ് കൂട്ടുന്ന മുഖ്യ ഘടകമാണ് അവര്‍ക്കിടയിലെ ചങ്ങാത്തം. സ്‌നേഹം, വിശ്വാസം, ബഹുമാനം തുടങ്ങിയ മൂന്ന് അടിസ്ഥാനങ്ങളിന്‍മേലാണ് അവര്‍ക്കിടയിലെ ചങ്ങാത്തം നിലനില്‍ക്കുന്നത്. സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി അവരെ വളര്‍ത്തുക, അവരുടെ ആവലാതികള്‍ക്ക് ചെവികൊടുത്ത് വിശാസം നേടിയെടുക്കുക, ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിലൂടെ അവരാല്‍ ആദരിക്കപ്പെടുക എന്നിങ്ങനെയാണ് അതിന്റെ ക്രമം.

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles