Current Date

Search
Close this search box.
Search
Close this search box.

മക്കളുടെ സ്‌നേഹം എങ്ങനെ നേടിയെടുക്കാം

parenting2.jpg

സന്താനങ്ങളുമായുള്ള ഊഷ്മള ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രാധാന്യവും അവര്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യവും മിക്ക രക്ഷിതാക്കളും വിസ്മരിക്കുന്നു. ഈ അകല്‍ച്ച മൂലം രക്ഷിതാക്കളും മക്കളും തമ്മിലെ ധാരണപ്പിശക് ഉണ്ടാകുകയും ധാരാളം പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മക്കളുമായുള്ള ബന്ധത്തിന് മാതാപിതാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ലളിതമായ ചില മുന്നൊരുക്കങ്ങളിലൂടെ ഈ ബന്ധം കൂടുതല്‍ ക്രിയാത്മകവും ഊഷ്മളവുമാക്കാമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

1. മക്കളോടൊപ്പം ചില പ്രത്യേക സമയങ്ങള്‍ ചിലവഴിക്കുക. പ്രാതല്‍ കഴിക്കുക, വീട്ടിനു പുറത്ത് അവരെ കൂടെ കൂട്ടുക, അവരുമായി ചില നടത്തം, നീന്തല്‍, ഫുട്‌ബോള്‍ തുടങ്ങിയ കളികളിലേര്‍പ്പെടുക.
2. അവര്‍ക്ക് ആത്മ വിശ്വാസം പകര്‍ന്നു നല്‍കുക. അവരുടെ കഴിവുകളെ വിലമതിക്കുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്യുക. സാധാരണ ചില രക്ഷിതാക്കള്‍ ചെയ്യുന്നത് പോലെ കേവലം റിസല്‍ട്ട് വിലയിരുത്തലല്ല ഉദ്ദേശിക്കുന്നത്.
3. മക്കളുടെ നേട്ടങ്ങള്‍ ആഘോഷിക്കുക, അവര്‍ക്ക് ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കാനുള്ള അവസരമാക്കി അതിനെ മാറ്റുക.
4. പോസിറ്റീവ് ആയ ചിന്തകള്‍ അവരില്‍ നട്ടുപിടിപ്പിക്കുക, മദ്‌റസയില്‍ നിന്ന് വന്ന ശേഷം അവന് നിരക്കാത്ത വല്ല പ്രവര്‍ത്തിയും ചെയതാല്‍ ഇന്ന് മദ്രസയില്‍ നീ സമയം അനാവശ്യമായി ചെലവാക്കിയതാണ് എന്ന് എനിക്ക് മനസ്സിലാകുന്നു എന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ നല്‍കുക.
5. ചെറുപ്പത്തിലുള്ള അവരുടെ ആല്‍ബം കാണിച്ചുകൊടുക്കുക, ആ പ്രായത്തില്‍ അവര്‍ ഓര്‍ക്കുന്ന കഥകള്‍ പറഞ്ഞു കൊടുക്കുക.
6. അവരില്‍ നിന്ന് പഠിച്ച ചില കാര്യങ്ങള്‍ അവരോട് പറയുക.
7. തന്റെ അഭിമാനമാണ് നീ എന്ന് മനസ്സിലാകുന്ന രീതിയില്‍ അവനോട് സംസാരിക്കുക.
8. സ്വന്തമായി വസ്ത്രവും കളിയും തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയുണ്ടാക്കുകയും അവരുടെ തീരുമാനങ്ങള്‍ എങ്ങനെ മാനിക്കുന്നു എന്ന് കാണിച്ചു കൊടുക്കുകയും ചെയ്യുക.
9. മക്കളോടൊപ്പം ചില കളിതമാശകളില്‍ പങ്കു ചേരുക.
10. മക്കളുടെ ദിനചര്യയെ കുറിച്ച് ബോധവാന്മാരാവുക. അവരുടെ ടൈം ടേബിള്‍, അധ്യാപകര്‍, കൂട്ടുകാര്‍ എന്നിവരെ കുറിച്ച് അറിവുണ്ടായിരിക്കുക. തിരിച്ചു വീട്ടില്‍ വന്നാല്‍ നീ ഇന്ന് എന്താണ് ചെയ്തത് എന്ന് ചോദിക്കരുത്. മറിച്ച് അവന്റെ വിഷയം എന്തായി, അവന്റെ കാര്യത്തില്‍ മദ്രസ എന്തു തീരുമാനമെടുത്തു തുടങ്ങി അവന്റെ ജീവിതം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുക.
11. അവര്‍ നിങ്ങളോട് വല്ലതും സംസാരിക്കുമ്പോള്‍ തിരക്കായിരുന്നാല്‍ പോലും അത് ശ്രദ്ധിക്കുകയും അവരെ പരിഗണിക്കുകയും ചെയ്യുക.
12. ആഴ്ചയിലൊരിക്കലെങ്കിലും അവരുമായി ഭക്ഷണം കഴിക്കാനിരിക്കുക, ആ ദിവസങ്ങളിലെ വിശേഷങ്ങള്‍ പങ്കു വെക്കുക, ചില ജോലികളില്‍ അവരെയും പങ്കു ചേര്‍ക്കുക എന്നിവ ശ്രദ്ധിക്കണം.
13. അവര്‍ ഉറങ്ങുന്ന സന്ദര്‍ഭത്തിലോ, അവരുടെ അഭാവത്തിലോ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയാണെങ്കില്‍ സ്‌നേഹത്തിന്റയോ പ്രോല്‍സാഹനത്തിന്റെയോ വാക്കുകള്‍ എഴുതി അവരുടെയടുത്തോ, ബാഗിലോ എഴുതി വെക്കുക. അവരുടെ അഭാവത്തിലും അവരെ കുറിച്ച് ചിന്തിക്കുന്നുണ്ട് എന്ന ബോധം അത് അവരിലുളവാക്കും.
14. നേരിട്ടല്ലാതെ തന്റെ സ്‌നേഹവും അവന്റെ വ്യക്തിത്വത്തിലെ അല്‍ഭുതവും അവനെ കേള്‍പിക്കുന്ന രീതിയില്‍ സംസാരിക്കുക.
15. അവര്‍ ചെറിയ ചിത്രം വരയ്ക്കുകയോ അതു പോലെയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ ചെയ്യുമ്പോള്‍ അത് വീട്ടിലെ പ്രധാന സ്ഥലത്ത് അത് പ്രദര്‍ശിപ്പിക്കുകയും അതില്‍ നാം അഭിമാനിക്കുന്നുവെന്ന തോന്നലും സൃഷ്ടിക്കുക.
16. നീ ചെയ്തത് തെറ്റാണെന്ന രീതിയില്‍ സംസാരിക്കരുത്, മറ്റ് മാര്‍ഗത്തിലൂടെ നീ അത് എന്തുകൊണ്ട് ചെയ്തില്ല എന്ന രീതിയില്‍ സംസാരിക്കുക.
17. ഓരോ ദിവസവും പുതുമ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുക, മക്കളോടുള്ള ഇടപാടിലും ഇത് ശ്രദ്ധിക്കുക.
18. മകനോടുളള സ്‌നേഹം പ്രകടമാക്കാനായി ചില പ്രത്യേക രഹസ്യ വാചകങ്ങളും അബിസംബോധനകളും ഉപയോഗിക്കുക. വേറെയാര്‍ക്കും അത് ഉപയോഗിക്കുകയും ചെയ്യരുത്.
19. അവരെ സ്‌നേഹിക്കുന്നു എന്ന കാര്യം പറയുക. അവരെ നോക്കി പുഞ്ചിരിക്കുക. അത് ഒരു സദഖയും കൂടിയാണ്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles