Current Date

Search
Close this search box.
Search
Close this search box.

മക്കളില്‍ ബുദ്ധിയും ചിന്തയും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്

brilliant.jpg

ബുദ്ധിയും ചിന്തയും വളര്‍ത്തുന്നതിലെ ഒന്നാമത്തെ ഘടകം സ്‌നേഹമാണെന്ന് പറയുമ്പോള്‍ ഒരുപക്ഷെ വായനക്കാരന്‍ അത്ഭുതപ്പെട്ടേക്കും. വാക്കുകളിലൂടെയും തലോടലിലൂടെയും ആലിംഗനത്തിലൂടെയും കുട്ടയില്‍ സ്‌നേഹവും വാത്സല്യവും നാം ചൊരിയുമ്പോള്‍ അവന്റെ മാനസികാവസ്ഥക്ക് സുസ്ഥിരത നല്‍കുകയാണ് ചെയ്യുന്നത്. അതിലൂടെ മാതാപിതാക്കളുടെ അടുത്ത് സ്വീകാര്യനാണ് താനെന്ന തോന്നലുണ്ടാകുന്ന അവന്റെ ശേഷികളെയും വളര്‍ച്ചയെയും ബുദ്ധിയെയും അനുകൂലമായിട്ടത് സ്വാധീനിക്കും. ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുള്ള ഒന്നാണത്. മാതാവ് കുഞ്ഞിന് നേരത്തെ സ്‌നേഹം നല്‍കുമ്പോള്‍ മസ്തിഷ്‌കത്തിലെ ബുദ്ധിയെയും ഓര്‍മയെയും പ്രതിനിധീകരിക്കുന്ന ഭാഗത്തെയത് വളര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബുദ്ധി വളര്‍ച്ചയെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം ചുറ്റുപാടിനെ അറിയുന്നതിന് പഞ്ചേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ്. മാതാപിതാക്കളുടെ ഭാഗത്തു നിന്നും അധ്യാപനവും പരിശീലനവും കുട്ടിക്ക് ലഭിക്കേണ്ട ഒന്നാണിത്.

അവനെ ശ്രവിക്കുകയും അവനോട് സംസാരിക്കുകയും ചെയ്യുകയെന്നതാണ് മൂന്നാമത്തെ കാര്യം. അവനെ ശ്രവിക്കുന്നതിലൂടെ അവന്റെ ചിന്തകളെ വിലയിരുത്തുന്നതിനും അപഗ്രഥിക്കുകയും പുനപരിശോധിക്കുകയും ചെയ്യാന്‍ പഠിക്കുന്നു. അപഗ്രഥനത്തിനും അതില്‍ നിന്ന് ഒരു നിഗമനത്തിലെത്തുന്നതിനും മസ്തിഷ്‌കത്തെ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് സംസാരത്തിലൂടെ.

ബുദ്ധിയ വളര്‍ത്തുന്ന നാലാമത്തെ കാര്യമാണ് ഖുര്‍ആന്‍ മനപാഠമാക്കുകയും അതിന്റെ ആശയങ്ങളെയും അര്‍ഥങ്ങളെയും കുറിച്ച് ചിന്തിക്കുകയും വിശദീകരണങ്ങള്‍ വായിക്കുകയും ചെയ്യുകയെന്നത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കാനും ആലോചിക്കാനും നമ്മോട് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ നമ്മുടെ ബുദ്ധിയെയാണ് ഉദ്ദീപിപ്പിക്കുന്നത്. മാത്രല്ല, ഖുര്‍ആന്‍ മനപാഠമാക്കുന്നതും ഇടക്കിടെ അത് ഓര്‍ക്കുന്നതും മസ്തിഷ്‌കത്തിലെ കോശങ്ങളെ ഉന്‍മേഷം കൊള്ളിക്കുകയും സജീവമാക്കുകയും ചെയ്യും. പ്രായാധിക്യം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിഭ്രമം ഖുര്‍ആന്‍ മനപാഠമാക്കിയവരില്‍ കുറവായതിന്റെ പിന്നിലെ രഹസ്യവും അതാണ്.

കുട്ടിയുടെ ബുദ്ധി വളര്‍ച്ചക്ക് സഹായിക്കുന്ന കളികളില്‍ ഏര്‍പ്പെടുകയെന്നതാണ് അഞ്ചാമത്തേത്. കടംങ്കഥകളെയും ഗണിതശാസ്ത്രത്തിലെ കളികളെയും പോലുള്ള വാചികമായവയോ ചിന്താശേഷി വളര്‍ത്തുന്ന ഇലക്ടോണിക് ഗെയിമുകളോ ആവാം അത്.

കണ്ടുപിടുത്തങ്ങള്‍ നടത്തിയവരെയും ധിഷണാശാലികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന സ്ഥലങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കുകയും ജീവിതത്തില്‍ അവര്‍ നേരിട്ട പ്രയാസങ്ങളും പ്രതിസന്ധികളും പരിചയപ്പെടുത്തലുമാണ് ആറാമത്തെ കാര്യം. അപ്രകാരം മ്യൂസിയങ്ങളും ചരിത്രപ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കലും ധിഷണാശാലികളോടൊപ്പമുള്ള സഹവാസവും അതിനുപകരിക്കുന്നത് തന്നെ.

ഓര്‍മശക്തിക്കും ബുദ്ധിവളര്‍ച്ചക്കും ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയെന്നതാണ് അവസാനത്തേത്. അതിനെ കുറിച്ച അറിവ് നമുക്ക് പകര്‍ന്നു നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്.

പ്രവാചകന്‍മാരുടെയും സഹാബത്തിന്റെയും പണ്ഡിതന്‍മാരുടെയും ജീവിതം എടുത്തു പരിശോധിക്കുമ്പോള്‍ ബുദ്ധിയും ചിന്തയും അവരുടെ സവിശേഷതയായിരുന്നുവെന്ന് കാണാം. അതായിരുന്നു അവരെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തരാക്കിയിരുന്ന കാര്യം. ഹിജ്‌റയുടെ വേളയില്‍ പ്രവാചകന്‍(സ)യോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അബൂബക്ര്‍(റ)നോട് ആരാണ് കൂടെയുള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ‘എനിക്ക് വഴികാണിക്കാനുള്ള വഴികാട്ടിയാണ്’ എന്ന മറുപടി പറയാന്‍ സാധിച്ചത് അതുകൊണ്ടാണ്. വമ്പിച്ച പാരിതോഷികത്തിനായി പ്രവാചകനെ അന്വേഷിച്ചു നടന്ന ആ ആളെ തൃപ്തിപ്പെടുത്താന്‍ ആ മറുപടിക്ക് സാധിച്ചു. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖിന്റെ അടുത്ത് ഒട്ടകത്തെ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഒരാള്‍ തന്റെ ഭൃത്യനെ കൊണ്ടുവന്നു. ഭൃത്യന്റെ മുഖത്തെ ദൈന്യതയും ശോഷിച്ച ശരീരവും കണ്ട ഉമറിന് മനസ്സിലായി വിശപ്പ് കാരണമാണ് അയാള്‍ മോഷ്ടിച്ചതെന്ന്. ഭൃത്യനെ ശിക്ഷിക്കുന്നതിന് പകരം അവന്റെ യജമാനനെ ശാസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒറ്റനോട്ടത്തില്‍ തന്നെ കാര്യം ഗ്രഹിക്കാനുള്ള ശേഷിയാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാനാവും.

സന്താന പരിപാലനത്തിന്റെ പാഠങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നതിനായി ബുദ്ധി ഉപയോഗിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നു. സുലൈമാന്‍ നബി സമ്മാനം നല്‍കി പരീക്ഷിച്ചപ്പോള്‍ അതിനോടുള്ള ബല്‍ക്കീസ് രാജ്ഞിയുടെ പ്രതികരണം, നദിയില്‍ ഒഴുക്കപ്പെട്ട മൂസാ നബിക്ക് മുല കൊടുക്കാന്‍ സഹോദരിയെ കൊട്ടാരത്തിലേക്ക് അയച്ചത്, ഫിര്‍ഔന്റെയും കിങ്കരന്‍മാരുടെയും കൈകളില്‍ നിന്ന് ഫിര്‍ഔന്റെ ഭാര്യ ആസിയ സ്വീകരിച്ച സമീപനം തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

ഇത്തരം മാതൃകകളെയും ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന മൂല്യങ്ങളും നമ്മുടെ വീടകങ്ങളില്‍ പ്രവൃത്തിതലത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രധാനം. നാടിന്റെയും ദീനിന്റെയും ഭാവിയില്‍ പങ്കുവഹിക്കാനുള്ള മക്കളുടെ ബുദ്ധിയും ചിന്തയും വളര്‍ത്തുന്നതില്‍ അതീവ താല്‍പര്യം കാണിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

Related Articles