Current Date

Search
Close this search box.
Search
Close this search box.

ജോലിക്കു പോകുന്ന കുടുംബിനികളെ; സന്തോഷത്തോടെ ജീവിക്കൂ

ghk.jpg

ജോലിയോടൊപ്പം കുടുംബത്തെയും കുട്ടികളെയും മുന്നോട്ടു കൊണ്ടുപോവുക എന്നത് എല്ലാ സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തന്നെ ജോലിസ്ഥലത്തും വീട്ടിലും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായും പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ സാധിക്കണമെന്നില്ല. വീട്ടില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധവും ഒരു പക്ഷേ ചിലര്‍ക്കുണ്ടായേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി നിങ്ങള്‍ നിരാശരാകേണ്ട. ജോലി ചെയ്യുന്ന ഉമ്മമാര്‍ തങ്ങളുടെ മക്കളെ വിജയത്തിലെത്തിച്ചതിന്റെ അനുഭവങ്ങളാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ കുറ്റബോധം വേണ്ട. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് അഭിമാനിക്കുകയും ചെയ്യാം.

ജോലി ചെയ്യുന്ന കുടുംബിനികള്‍ക്കിതാ ചില നിര്‍ദേശങ്ങള്‍;

പ്രഭാതങ്ങളെ എളുപ്പമുള്ളതാക്കുക

നിത്യ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം തുടങ്ങുന്നത് വളരെ ഉന്മേശത്തോടെയും ആനന്ദത്തോടെയുമാക്കണം. രാവിലെ എണീറ്റതിനു ശേഷം ചെയ്യേണ്ട പ്രവൃത്തകളെക്കുറിച്ച് തലേ ദിവസം രാത്രി തന്നെ ധാരണയുണ്ടാക്കുക. പ്രത്യേകിച്ചു കുട്ടികള്‍ക്ക് ചെയ്തു കൊടുക്കാനുള്ള സംഗതികള്‍.(അവരുടെ വസ്ത്രങ്ങള്‍ അലക്കുക,ഭക്ഷണം ഒരുക്കുക,കുളിപ്പിക്കുക). എന്താണ് പ്രഭാത ഭക്ഷണം ഉണ്ടാക്കേണ്ടതെന്നും തലേ ദിവസം തന്നെ തീരുമാനിക്കുക.

കുട്ടികളെ മികച്ച ചൈല്‍ഡ് കെയറുകളില്‍ ചേര്‍ക്കുക

കുട്ടികളെ ചൈല്‍ഡ് കെയറുകളില്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ നല്ല ഗുണമേന്മയുള്ള സെന്ററുകളില്‍ ചേര്‍ക്കുക. നിങ്ങളുടെ വീടിന് സമീപമുള്ള മികച്ച ഡേ കെയറുകളെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് അന്വേഷിക്കുക. ഇതില്‍ മികച്ചതില്‍ മാത്രം കുട്ടികളെ ചേര്‍ക്കുക.

ഫാമിലി കലണ്ടര്‍ തയാറാക്കുക

കുടുംബത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളും പരിപാടികളും ക്രമപ്പെടുത്താല്‍ ഫാമിലി കലണ്ടര്‍ ആസൂത്രണം ചെയ്ത് തയാറാക്കുക. ഇതില്‍ വിവാഹം,സല്‍ക്കാരങ്ങള്‍,ബില്ലുകള്‍ അടക്കാനുള്ള തീയതികള്‍,മറ്റു പ്രധാന പരിപാടികള്‍,യോഗങ്ങള്‍,മറ്റു പ്രവൃത്തികള്‍ എന്നിവ കലണ്ടറില്‍ കുറിച്ചിടുക.

മേലുദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക

നിങ്ങളുടെ കീഴിലുള്ളവരോടും മേലുദ്യോഗസ്ഥരോടും കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക. നാം എത്രത്തോളം ജോലിയെടുക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് ജോലിക്കിടെ ലീവെടുക്കുന്ന കാര്യവും. ഇക്കാര്യങ്ങളില്‍ നമുക്ക് നല്ല ധാരണ വേണം.

കുട്ടികളുമായി നിരന്തരം ബന്ധപ്പെടണം

നിങ്ങള്‍ കുട്ടികളുടെ അടുത്തില്ലെങ്കിലും അവരുമായി നല്ല ബന്ധം സ്ഥാപിക്കണം. അവരുടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുക. വീഡിയോ കോള്‍,ഫോണ്‍ കോള്‍,സോഷ്യല്‍ മീഡിയ എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം. ജോലിക്കിടെ ലഭിക്കുന്ന ഇടവേളകള്‍ ഇതിനായി വിനിയോഗിക്കാന്‍ ശ്രമിക്കുക.

എല്ലാത്തിനും സമയ നിയന്ത്രണം ഏര്‍പ്പെടുത്തുക

ഫോണ്‍ കോളുകള്‍ക്കും മെയില്‍ നോക്കുന്നതിനും ടി.വി കാണുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നതിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുക. പ്രത്യേകിച്ചും സമയത്തിന്റെ കാര്യത്തില്‍, പകരം കുട്ടികളുമായി കൂട്ടുകൂടാനും കളിക്കാനും സമയം കാണുക.

കുടുംബാംഗങ്ങളൊന്നിച്ച് കളിയിലേര്‍പ്പെടുക

അവധി ദിനങ്ങളിലും ഒഴിവു സമയങ്ങളിലും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു നിന്ന് കളികളിലോ മറ്റു വിനേദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുക. രാത്രി പുറത്ത് പോയി ഭക്ഷണം കഴിക്കുക,ബീച്ചില്‍ പോകുക,ഗെയിംസിന് പോവുക തുടങ്ങിയവ ആകാം.

നിങ്ങളുടെ ഇണയുമായി ചിലവഴിക്കാന്‍ സമയം കണ്ടെത്തുക

നിങ്ങളുടെ ഭര്‍ത്താവിനെ പരിഗണിക്കുക. അവനുമായി ചിലവഴിക്കാനായി സമയം മാറ്റി വെക്കുക. വീടിനകത്ത് നിങ്ങള്‍ക്ക് കൂട്ടു കൂടാനുള്ള വ്യക്തി കൂടിയാണ് ഭര്‍ത്താവ്. ഭര്‍ത്താവിനായി മികച്ച ഭക്ഷണം തയാറാക്കി ഒരുമിച്ചിരുന്ന് സ്‌നേഹത്തോടെ കഴിക്കുക.

 

മൊഴിമാറ്റം: സഹീര്‍ അഹ്മദ്
അവലംബം: aboutislam.net

 

Related Articles