Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ ബുദ്ധിവികാസം

parenting89635.jpg

സമര്‍ത്ഥനായ ഒരു സന്താനത്തെ ലഭിക്കുകയെന്നതിനേക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്. അവന്‍ നിങ്ങള്‍ക്ക് ആശ്വാസവും ഭാവിയില്‍ പ്രതീക്ഷയും നല്‍കുന്നു. തന്റെ കൂട്ടുകാരില്‍ സന്താനത്തെ വേര്‍തിരിക്കുന്ന മുഖ്യഘടകമാണ് ബുദ്ധി കൂര്‍മത. സന്താനത്തിന്റെ ബുദ്ധി രൂപപ്പെടുത്തുന്നതില്‍ രണ്ട് ഘടങ്ങളുണ്ട്. 1. മാതാവില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്നത്. 2. വളര്‍ന്ന് വരുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നത്. രണ്ടാമത് പറഞ്ഞ വിഷയമാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്.

കുട്ടികളുടെ ബുദ്ധിശേഷി പരിപോഷിപ്പിക്കുന്ന മാര്‍ഗങ്ങള്‍
1. മാതാവില്‍ നിന്നും കൃത്യമായി മുലപ്പാല്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. കാരണം അതിനാവശ്യമായ ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു.
2. കായിക പരിശീലനങ്ങളിലും മറ്റ് ശരീരം നന്നായി ഇളകുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പെടാന്‍ അവരെ പ്രേരിപ്പിക്കുക. ശാരീരികമായ ഉണര്‍വ്വ് ബുദ്ധിപരമായ വികാസത്തിന് വഴിയൊരുക്കുന്നു.
3. മറ്റുള്ളവരുമായി ഇടപഴകാനും, സംസാരിക്കാനും അവരെ പ്രേരിപ്പിക്കുക. അത് മുഖേന അവരുടെ വ്യക്തിത്വം വികസിപ്പിക്കാനും, തെറ്റുകള്‍ തിരുത്താനും സാധിക്കും.
4. കുട്ടിയുടെ ആരോഗ്യം പോഷിപ്പിക്കാനാവശ്യമായ വിറ്റാമിനുകളടങ്ങിയ വിവിധ തരത്തിലുള്ള ഭക്ഷണം നല്‍കുക.
5. അനാവശ്യമായി സംസാരിക്കലും, ധാരാളമായി ചോദ്യം ചോദിക്കലും കുട്ടികളുടെ പ്രകൃതമാണ്. ഇത് അവരില്‍ ബുദ്ധി വികാസവും സാമര്‍ത്ഥ്യവും രൂപപ്പെടുത്താന്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
6. വളരെ ചെറുപ്രായത്തില്‍ തന്നെ പുസ്തകവുമായി ബ്ന്ധം സ്ഥാപിക്കാനും, ഗുണപാഠമുള്‍ക്കൊള്ളുന്ന കഥകള്‍ വായിക്കാനുമുള്ള പ്രോത്സാഹനം അവര്‍ക്ക് നല്‍കണം. ഇത് അവരുടെ വൈജ്ഞാനിക വളര്‍ച്ചക്ക് ഭാവിയില്‍ ഉപകരിക്കുന്നതാണ്.
7. കുട്ടികളിഷ്ടപ്പെടുന്ന പ്രയോജനകരമായ ഗെയിമുകള്‍ തെരഞ്ഞെടുക്കുകയും, ബുദ്ധി പോഷിപ്പിക്കുന്ന ചെസ് പോലുള്ള കളികള്‍ അവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുക.
8. തന്റെ ഉത്തരവാദിത്തങ്ങളില്‍ ഒരു ഭാഗം സന്താനങ്ങള്‍ക്ക് വിഭജിച്ച് കൊടുക്കുകയും, അവരെ അവ നിര്‍വ്വഹിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

മേല്‍പറഞ്ഞവയെല്ലാം വളരെ എളുപ്പമുള്ള മാര്‍ഗങ്ങളോ, തന്ത്രങ്ങളോ അല്ല. പക്ഷെ ഇവ പ്രാവര്‍ത്തികമാവുന്ന പക്ഷം നാം തന്നെയായിരിക്കും അതിന്റെ പ്രഥമ പ്രയോജകര്‍.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles