Current Date

Search
Close this search box.
Search
Close this search box.

കുട്ടികളിലെ അമിതോത്സാഹം ഭയപ്പെടേണ്ടതില്ല

sesgh.jpg

അമിതമായ ഉത്സാഹം കാണിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് എന്നും തലവേദനയാണ്. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ വളരെയേറെ പ്രയാസപ്പെടുന്നതായാണ് കാണാന്‍ സാധിച്ചത്. രക്ഷിതാക്കള്‍ക്ക് ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതാണ് പ്രധാന പ്രശ്‌നം. രക്ഷിതാക്കള്‍ ഇക്കാര്യം പറഞ്ഞ് ഖേദിക്കുന്നതിന് മുന്‍പ് മനസ്സിലാക്കേണ്ടത് എല്ലാ വയസ്സിലുള്ള കുട്ടികളിലും ഇത്തരം വിവിധ തലത്തിലുള്ള സ്വഭാവഗുണങ്ങങ്ങള്‍ കാണാന്‍ സാധിക്കും എന്നാണ്.

2 മുതല്‍ 5 വയസ്സു വരെയുള്ള കുട്ടികളില്‍ വിവിധ തലത്തിലുള്ള സ്വഭാവ ഗുണങ്ങള്‍ കാണാറുണ്ട്. ചില കുട്ടികള്‍ ഒരിടത്ത് തന്നെ അടങ്ങിയിരിക്കാറാണ് പതിവ്. മറ്റു ചില കുട്ടികള്‍ എല്ലായിടത്തും കറങ്ങി നടന്ന് അവര്‍ക്ക് കൈയെത്തുന്നിടത്തെല്ലാം കയറി മറയും. ഇത്തരം സ്വഭാവങ്ങള്‍ മുതിര്‍ന്നതും കൗമാരക്കാരുമായ കുട്ടികളിലും കാണാന്‍ സാധിക്കാറുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കിടയിലും ഊര്‍ജ്വസ്വലരായ കുട്ടികളെയും സജീവമായിരിക്കുന്നവരെയും നാം ചുറ്റുപാടും കാണാറുണ്ട്.

നമ്മുടെ കുട്ടികള്‍ നാം വിചാരിക്കുന്ന പോലെ പെരുമാറണമെന്ന് ശാഠ്യം പിടിക്കരുത്. എല്ലായ്‌പ്പോഴും മിണ്ടാതെയും സ്വസ്ഥമായും നില്‍ക്കണമെന്നും വാശി പിടിക്കരുത്. ഇങ്ങനെ ഒരു നിയന്ത്രണം നിങ്ങള്‍ കുട്ടികള്‍ക്കു മേല്‍ വച്ചാല്‍ പലരും ഇവ മറികടക്കുന്നതായും അത്തരം അതിര്‍ത്തി മുറിച്ചു കടക്കുന്നതായും കാണാന്‍ സാധിക്കാറുണ്ട്. അത് പിന്നീട് തങ്ങള്‍ക്ക് വിനാശകരമായി മാറാനും സാധ്യതയുണ്ട്.

ചില കുട്ടികള്‍ ചെറുപ്രായത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അത്യുത്സാഹം കാണിക്കുന്നതായി കാണാം. ഇത് മാതാപിതാക്കള്‍ മനസ്സിലാക്കണം. ഇത്തരം അമിതമായ ഉത്സാഹവും വാശിയും ആവേശവും കാണിക്കുന്നത് കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ മിക്ക മാതാപിതാക്കളും ഇന്ന് ഇതൊരു പരാതിയായി കൗണ്‍സിലര്‍മാരോട് പറയാറുണ്ട്. അതിനാല്‍ തന്നെ ഇതൊരു സ്വഭാവ വൈകൃതമായി കണക്കാക്കാതെ സാധാരണ സ്വഭാവമായി കാണുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

അവലംബം: aboutislam.net

 

Related Articles