Current Date

Search
Close this search box.
Search
Close this search box.

ഉമ്മമാര്‍ അറിയാന്‍..

mom.jpg

റമദാന്‍ മാസം തുടങ്ങുന്നതിനു കുറച്ചു ദിസവം മാത്രമുള്ളപ്പോഴാണ് സല്‍മ തന്റെ ആദ്യ കുഞ്ഞിനെ പ്രസവിക്കുന്നത്. അതുകൊണ്ടു തന്നെ അവള്‍ക്ക് ആ വര്‍ഷം റമദാന്‍ മുഴുവനും നോമ്പനുഷ്ഠിക്കാന്‍ സാധിച്ചില്ല.  തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിലായിരുന്നു അവളുടെ മുഴുവന്‍ ശ്രദ്ധയും. അതൊരു ചാക്രികത പോലെ അങ്ങനെ തുടര്‍ന്നു. തന്റെ കുഞ്ഞുമായുള്ള സമയം ചെലവഴിക്കല്‍ അവളില്‍ ആനന്ദം ഉളവാക്കിയെങ്കിലും റമദാനിലെ ആരാധനകള്‍ വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്തതില്‍ അവള്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നു. മറ്റുള്ളവര്‍ ഖുര്‍ആന്‍ പഠന ക്ലാസുകളിലും മറ്റു ആരാധനകളിലും മുഴുകുമ്പോള്‍ അവള്‍ തന്റെ കുഞ്ഞുമായി അങ്ങനെ ഇരിക്കും. തറാവീഹ് നമസ്‌കാരം പോലും വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഇങ്ങനെ അലസമായി ഒറ്റക്കിരിക്കുന്നത് അവളില്‍ മടുപ്പുളവാക്കി. റമദാനില്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എല്ലാ ഉമ്മമാര്‍ക്കും ഇളവു നല്‍കപ്പെട്ടിട്ടുണ്ട് എന്ന കാര്യം തിരിച്ചറിയാന്‍ അവള്‍ നന്നേ പ്രയാസപ്പെട്ടു. തന്റെ കുഞ്ഞ് വളര്‍ന്ന് വലുതാകുന്നതിനിടെ സല്‍മ വീണ്ടും ഗര്‍ഭിണിയായി. ഇതൊരു പ്രതിഭാസമാണ്.

എല്ലാ ഉമ്മമാരും തങ്ങളുടെ ജീവിതത്തിലെ കുറെ റമദാനുകള്‍ ഗര്‍ഭകാലമായും പിന്നെ കുഞ്ഞിനെ മുലയൂട്ടുന്ന കാലമായും ഒക്കെ കഴിച്ചു കൂട്ടും. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ തങ്ങളുടെ ആരാധനകളില്‍ മുഴുകാന്‍ കഴിയാതെ വരും. ചെറിയ കുട്ടികളുടെ കാര്യത്തില്‍ അവര്‍ പരിചരണത്തിന്റെ കാലം പിന്നിട്ടു കഴിഞ്ഞാലും റമദാന്‍ വലിയ ക്ഷമ പരീക്ഷണം തന്നെയാണ്. അതു കൊണ്ടു തന്നെ ഉമ്മമാര്‍ തങ്ങളുടെ മാനസികാവസ്ഥ കൃത്യപ്പെടുത്തണം. തങ്ങള്‍ എത്രമാത്രം ആരാധനകള്‍ അനുഷ്ഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന്റെ പരിചരണമാണ് തന്റെ ആദ്യ ബാധ്യതയെന്നും അല്ലാഹുവിന് നല്ലനിശ്ചയമുണ്ടെന്ന ധാരണ അര്‍ക്കു വേണം. ഒരോരുത്തരും വ്യത്യസ്ത കഴിവുകളുള്ളവരാണ്. അതിനനുസരിച്ചാണ് അവര്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണിവിടെ.. നിങ്ങള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സ്വദഖ ചെയ്യാന്‍ സാധിക്കും. അതിലൂടെ നിങ്ങള്‍ക്ക് റമദാനിനെ ധന്യമാക്കാം. അതു പോലെ പ്രഭാഷണങ്ങളുടെ വീഡിയോകള്‍ കാണുകയും ഖുര്‍ആന്‍ പാരായണത്തിന്റെ കാസറ്റ് ഉപയോഗിച്ച് നിരന്തരം ഖുര്‍ആന്‍ പാരായണം കേള്‍ക്കുകയുമാകാം. നിരന്തരം ദിക്ര്‍ ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുക..അല്ലാഹു അവനെ ഓര്‍ക്കുന്നവരെയാണ് ഓര്‍ക്കുക എന്ന കാര്യം ഓര്‍ക്കണം. അതു പോലെ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനോട് റമദാനിനെക്കുറിച്ച് സംസാരിക്കുക. കുഞ്ഞ് തന്റെ ആദ്യ സന്ദര്‍ഭങ്ങളില്‍ കേള്‍ക്കുന്നതൊക്കെയും ഓര്‍മ്മയില്‍ സൂക്ഷിക്കും. നിങ്ങളുടെ വലുതായ മക്കളോട് റമദാനിനെക്കുറിച്ച് കഥകള്‍ പറയുക. നല്ല പാട്ടുകള്‍ പാടുക. നിങ്ങളുടെ കുഞ്ഞിന്റെ മനസ്സില്‍ റമദാനിനെക്കുറിച്ച് നല്ല ധാരണ സൃഷ്ടിക്കാന്‍ അതു മുഖേന സാധിക്കും. അവര്‍ റമദാനിനെ സ്‌നേഹിക്കും. ഉമ്മയോടൊപ്പം റമദാന്‍ ദിനങ്ങള്‍ ചെലവഴിക്കാന്‍ അവര്‍ കൊതിക്കും. അതുപോലെ നാം ഒരോരുത്തരും ഈ യാത്രയില്‍ ഒറ്റക്കാണെന്ന കാര്യം മറക്കാതിരിക്കുക. ഏതു ചെറിയ കാര്യവും അല്ലാഹുവിനോട് പറഞ്ഞ് കരയുക. ഏവരുടെയും പ്രാര്‍ഥന സ്വീകരിക്കുന്നവനാണ് അല്ലാഹു എന്ന കാര്യം മറക്കാതിരിക്കുക.

വിവ : അത്തീഖുറഹ്മാന്‍
 

Related Articles