Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ റമദാൻ

കുട്ടികൾക്കുള്ള ഹന്ന ഏലിയറ്റിന്റെ പുസ്തകമാണ് റമദാൻ. റമദാൻ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ കണ്ണിലൂടെ കാണാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഇതു വരെയുള്ള പോലെയല്ല ജീവിതം റമദാൻ മാസം തുടങ്ങുന്നതോടെ. ആകെ മാറും. അപ്പോൾ റമദാൻ എന്നാൽ എന്താണ്. അതൊരു മാസത്തിന്റെ പേരാണ്.

അറബിക് കലണ്ടറിൽ ഒമ്പതാമത്തെ മാസമാണ് റമദാൻ. റമദാൻ മാസത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? . എല്ലാവർക്കും വല്ലാത്തൊരു ഉണർവ് കാണാം റമദാൻ മാസത്തിൽ. മുതിർന്ന ആളുകൾ തന്റെ ചുറ്റുമുള്ള ആളുകളെ കൂടുതൽ സഹായിക്കുന്നത് കാണാം. കുട്ടികളും അങ്ങനെ തന്നെ. വലിയവരെ കണ്ടാണല്ലോ കുട്ടികൾ പഠിക്കുന്നത്. ആരുമായും വഴക്ക് കൂടാതിരിക്കാൻ കുട്ടികളും ശ്രമക്കുന്നു.

നേരം വെളുക്കുന്നതിന് മുമ്പ് എല്ലാവരും അത്താഴം കഴിക്കുന്നത് കാണാം. പിന്നെ നേരം ഇരുട്ടുമ്പോഴാണ് വെള്ളവും ആഹാരവുമൊക്കെ കഴിക്കുക. ഇഫ്ത്വാർ എന്നാണതിന് പറയുക. ഈത്തപ്പഴം കഴിച്ചാണ് നോമ്പ് തുറക്കുക. കൂടുതൽ സമയം അല്ലാഹുവിനോട് പ്രാർത്ഥിക്കും. റമദാൻ മാസം മുഴുവനും വല്ലാത്തൊരു സന്തോഷമായിരിക്കും. റമദാൻ കഴിഞ്ഞാൽ പിന്നെ ഈദ് ആണ്. എല്ലാവരും പരസ്പരം ഗിഫ്റ്റ് നൽകും. അയൽവീടുകളിലേക്കും കുടുംബവീടുകളിലേക്കും യാത്ര പോകും.

റമദാനും സന്തോഷം, അതിനു ശേഷമുള്ള ഈദും സന്തോഷം.

Related Articles