Current Date

Search
Close this search box.
Search
Close this search box.

ഉമ്മയെ ഞങ്ങൾ സഹായിക്കാം

സ്വാലിഹയുടെയും അലിയുടെയും കഥ പറയുന്ന പുസ്തകമാണ് റെസ്‌പെക്റ്റിംഗ് യുവർ മദർ. സ്വാലിഹയും അലിയും വീടിനകത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് പുറത്ത് കാറ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. ഉമ്മയാണ്. കുട്ടികൾക്ക് സന്തോഷമായി. നമുക്ക് പോയി ഉമ്മയെ സഹായിക്കാം എന്ന് പറഞ്ഞു സ്വാലിഹ.

ഉമ്മ ഷോപ്പിംഗിന് പോയതായിരുന്നു. കുറേ സാധനങ്ങളുണ്ടായിരുന്നു ഉമ്മയുടെ കൈയിൽ. അലിയും സ്വാലിഹയും കുറച്ച് സാധനങ്ങൾ ഉമ്മയിൽ നിന്ന് വാങ്ങി. അപ്പോൾ ഉമ്മാക്ക് ആശ്വാസമാകുമല്ലോ എന്നവർ കരുതി. നിങ്ങൾ രണ്ട് പേരും നല്ല മക്കളാണ്. ഉമ്മ പറഞ്ഞു. സാധനങ്ങളെല്ലാം പാക്ക് ചെയ്യാനും അവർ ഒപ്പം കൂടി. അതിന് ശേഷം ഉമ്മ ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. സ്വാലിഹ പച്ചക്കറി നുറുക്കാൻ തുടങ്ങി. അലി ടേബിൾ വൃത്തിയാക്കാനും. കുട്ടികൾ അവരെ കൊണ്ട് കഴിയുന്ന ജോലികൾ ചെയ്യുന്നതു കണ്ടപ്പോൾ ഉമ്മാക്ക് സന്തോഷമായി, ”എന്റെ മക്കൾ എന്ത് നല്ല മക്കളാണ്.”

സ്വർഗം ഉമ്മയുടെ കാലിന്നടിയിലാണ് എന്ന ഹദീസ് സ്വാലിഹ പഠിച്ചിട്ടുണ്ടായിരുന്നു. ഉമ്മയെയും ഉപ്പയെയും സ്‌നേഹിക്കുകയും അവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയുമൊക്കെ ചെയ്താൽ അല്ലാഹു സ്വർഗം നൽകുമെന്നും പഠിച്ചിട്ടുണ്ട്. കുട്ടികളുടെ തന്നോടുള്ള സ്‌നേഹം കണ്ട് ഉമ്മ അവരെ കെട്ടിപ്പിടിച്ചു.

Related Articles