Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന് എന്നെ നല്ല ഇഷ്ടമാണോ ഉമ്മാ?

മൈമൂനക്ക് എന്തിനോടും കൗതുകമാണ്. അവള്‍ക്ക് സംശയമുള്ള കാര്യങ്ങളെല്ലാം അവളെല്ലാവരോടും ചോദിച്ച് മനസ്സിലാക്കും. അവളൊരിക്കല്‍ മദ്രസയില്‍ നിന്ന് അല്ലാഹുവിന്റെ 99 നാമങ്ങളും പഠിച്ചു. അന്നേരം മൈമൂന അല്ലാഹുവിനെ കുറിച്ച് കുറേ ആലോചിച്ചു. അല്ലാഹു സൃഷ്ടിച്ച മൃഗങ്ങളെ കുറിച്ചും ആലോചിച്ചു. വലുതും ചെറുതും വേഗതയുള്ളതും വേഗതയില്ലാത്തതുമായ എന്തെല്ലാം മൃഗങ്ങളാണ്. അതുപോലെ നക്ഷത്രങ്ങള്‍, പല തരത്തിലുള്ള മരങ്ങള്‍.. അങ്ങനെയെന്തെല്ലാം.

അല്ലാഹുവിനെ കുറിച്ച് ആലോചിച്ചപ്പോള്‍ അല്ലാഹുവിന് തന്നെ എത്രമാത്രം ഇഷ്ടം കാണും എന്നൊരു ചിന്ത അവളിലൂടെ കടന്നുപോയി. അവളുടനെ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു.
” ഉമ്മാ, എനിക്ക് അല്ലാഹുവിനെ നല്ല ഇഷ്ടമാണ്. ഈ ലോകത്ത് കാണുന്ന എല്ലാം പടച്ചത് അല്ലാഹുവല്ലേ.. എന്നാല്‍ അല്ലാഹുവിന് എന്നെ എത്ര ഇഷ്ടം കാണും..?
അതുകേട്ടപ്പോള്‍ ഉമ്മ ചിരിച്ചു.

മോളേ, മൈമൂനാ… രാത്രിയില്‍ കാണുന്ന നക്ഷത്രങ്ങളേക്കാളധികം അല്ലാഹുവിന് നിന്നെ ഇഷ്ടമാണ് മോളേ.,
കടലില്‍ ജീവിക്കുന്ന മീനുകളെക്കാളധികം അല്ലാഹുവിന് നിന്നെ ഇഷ്ടമാണെന്നേ.. കടലോരത്തെ മണല്‍തരികളേക്കാളധികവും അല്ലാഹുവിന് നിന്നെ ഇഷ്ടമാണ്..
മോള്‍ക്ക് അറിയില്ലേ… എനിക്ക് നിന്ന വളരെ ഇഷ്ടമാണെന്ന്..
ഞാന്‍ സ്‌നേഹിക്കുന്നതിനെക്കാള്‍ അധികം അല്ലാഹുവിന് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാമോ..?

ഉമ്മയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ മൈമൂനക്ക് വലിയ സന്തോഷമായി. സന്തോഷം കൊണ്ട് അവള്‍ തുള്ളിച്ചാടി.

പുസ്തകം – How much does allah loves me? – Heba subeh heider

Related Articles