Current Date

Search
Close this search box.
Search
Close this search box.

ഹാപ്പി ഹംദിയും കരീമും

ഒരിടത്ത് ഒരു ഹാപ്പി ഹംദിയും ക്രാന്‍കി കരീമും ഉണ്ടായിരുന്നു. ഹാപ്പി ഹംദി എപ്പോഴും ഹാപ്പിയായിരുന്നു. ക്രാന്‍കി കരീം എപ്പോഴും ക്രാന്‍കി(cranky) ആയിരുന്നു. എന്നു വെച്ചാല്‍ ചൂടന്‍ സ്വഭാവം.

ഹാപ്പി ഹംദി രാവിലെ എഴുന്നേറ്റ ശേഷം പുറത്തിറങ്ങിയപ്പോള്‍ നല്ല കാലാവസ്ഥ. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കിളികള്‍ പാട്ടു പാടുന്നു. അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞു ഹാപ്പി ഹംദി. അന്നേരം ക്രാന്‍കി കരീമിന് കിളികളുടെ ശബ്ദം കേട്ടപ്പോള്‍ ദേഷ്യം വന്നു. ഒന്ന് മിണ്ടാതിരിക്കോ എന്ന് കരീം അലറി. എന്നിട്ട് ചെടികളുടെയും പൂക്കളുടെയും മീതേക്കൂടി നടന്നു. കോഫി കുടിക്കുമ്പോള്‍ മധുരമില്ലാത്തതിനും കരീം ബഹളം വെച്ചു.
അങ്ങനെ ഒരു ദിവസം പാര്‍ക്കില്‍ കരീം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഹാപ്പി ഹംദിയും അവിടെയെത്തി.

‘അസ്സലാമു അലൈക്കും കരീം…”
ഹംദി കരീമിനോട് സലാം പറഞ്ഞു.
‘വഅലൈക്കും മുസ്സലാം” – കരീം പറഞ്ഞു.
”എന്തുണ്ട് വിശേഷം..” – ഹംദി ചോദിച്ചു..
”ഓ പതിവുപോലെ അങ്ങനെയങ്ങ് പോകുന്നു”.- കരീം അതൃപ്തിയോടെ പറഞ്ഞു.
”നിന്റെ വിശേഷം എന്താ” എന്ന് കരീം ഹംദിയോട് ചോദിച്ചു.
”അല്‍ഹംദുലില്ലാഹ് , മനോഹരമായ ദിവസം തന്നതിന് അല്ലാഹുവിന് സര്‍വസ്തുതിയും എന്ന് പറഞ്ഞു ഹംദി.
അന്നേരം ളുഹ് ര്‍ ബാങ്ക് കൊടുത്തപ്പോള്‍ പള്ളിയ്ിലേക്ക് പോകാനായി നടന്നു ഹാപ്പി ഹംദി. അന്നേരം അറിയാത്ത മട്ടില്‍ കരീം ഹംദിയെ കാല് വെച്ച് തള്ളി.

ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു എന്നാണ് അന്നേരം ഹംദി പ്രതികരിച്ചത്.
”അല്‍ഹംദുലില്ലാഹ്.. കൂടുതല്‍ ഒന്നും പറ്റിയില്ലല്ലോ” എന്നും ഹംദി പറഞ്ഞു.
അത് കേട്ടപ്പോള്‍ കരീം നിരാശനായി. പള്ളിയിലെത്തിയപ്പോഴും ഹംദിയെ അവനറിയാതെ പല നിലക്കും ഉപദ്രവിക്കാന്‍ കരീം ശ്രമിച്ചു. അപ്പോഴൊക്കെയും വളരെ ശാന്തമായി അല്‍ഹംദുലില്ലാഹ് എന്നായിരുന്നു ഹംദിയുടെ പ്രതികരണം.
കരീമിന് ദേഷ്യം വന്നു.

”എന്തു ബുദ്ധിമുട്ട് വരുമ്പോഴും നീയെന്താണ് അല്‍ഹംദുലില്ലാഹ് എന്ന് പറയുന്നത്..” കരീം ചോദിച്ചു.
എന്റെ തീരുമാനങ്ങളേക്കാള്‍ മികച്ച തീരുമാനവും പ്ലാനുകളും അല്ലാഹുവിന്റേതല്ലേ എന്നായിരുന്നു ഹംദിയുടെ മറുപടി. ദേഷ്യം പിടിച്ച് കരീം അവിടെ നിന്ന് പോയി.

എന്തോ ആലോചിച്ച് റെയില്‍വേ ട്രാക്കില്‍ നില്‍ക്കുകയായിരുന്നു കരീം. പെട്ടെന്ന് ട്രെയിന്‍ വന്നു. അന്നേരം ഹസ്സന്‍ വന്ന് കരീമിനെ രക്ഷിച്ചു. ജീവന്‍ രക്ഷപ്പെട്ട കരീം ഉറക്കെ പറഞ്ഞു,

”ഹസ്സന്‍ നീയെന്റെ ജീവന്‍ രക്ഷിച്ചു, അല്‍ഹംദുലില്ലാഹ്….”

പുസ്തകം- Cranky Kareem says Alhamdulillah

Related Articles