CounsellingLife

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എങ്ങിനെ തടയാം ?

കഴിഞ്ഞ ആഴ്ച അവസാന സൈക്കോതെറാപ്പി കൗണ്‍സിലിങ്ങില്‍ എന്റെ അടുത്ത് ഒരു സ്ത്രീ വന്നു. ലൈംഗികാതിക്രമത്തിന് ഇരയായ തന്റെ മകളെക്കുറിച്ചാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അക്രമി തന്റെ കുടുംബ സുഹൃത്ത് തന്നെയാണെന്നും തന്റെ വീട്ടില്‍ വെച്ചാണ് പീഡനത്തിനിരയായതെന്നുമുള്ള സങ്കടകരമായ വസ്തുതയാണ് അവര്‍ വിവരിച്ചത്. ഇക്കാര്യം അവര്‍ മറ്റൊരു കുടുംബാംഗത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം കുറ്റവാളിക്കൊപ്പം നില്‍ക്കുകയും തന്നെ കുറ്റപ്പെടുത്തുകയാണുണ്ടായതെന്നും ആ സ്ത്രീ പറയുന്നു. സൈക്കോതെറാപിസ്റ്റ് എന്ന നിലയില്‍ ദിവസവും എനിക്ക് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഇത്തരം കേസുകളുടെയെല്ലാം വിവിധ ഘടകങ്ങള്‍ ഏകദേശം ഒരു പോലെയാണ്. പീഡനം മൂലം സംഭവിക്കുന്ന മാനസിക ആഘാതം,രഹസ്യമാക്കിവെക്കല്‍,നാണക്കേട് എന്നിങ്ങനെ എല്ലാത്തിനും പിന്നില്‍ ഇവ കാണാം. ദിനംപ്രതി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി നമുക്ക് പത്രങ്ങളില്‍ കാണാം. അതിനാല്‍ തന്നെ ഇത്തരം ഗുരുതര സംഭവങ്ങളിലേക്ക് പോകാതെ എങ്ങനെ നമുക്ക് നമ്മുടെ കുട്ടികളെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അതിനുള്ള വഴികളാണ് തേടേണ്ടത്.
പുതിയ പഠനപ്രകാരം അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളും 20 ആണ്‍കുട്ടികളില്‍ ഒരാളും ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ട്. മിക്ക കുട്ടികളും പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പ് സ്‌കൂള്‍ പഠന കാലയളവിലാണ് ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നത് എന്നും പഠനങ്ങള്‍ പറയുന്നു.

നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും ?

നിങ്ങളുടെ കുട്ടികള്‍ എല്ലായിപ്പോഴും നിങ്ങളുടെ പരിധിയിലായിരിക്കില്ല ഉണ്ടാവുക. കുട്ടികളെ മുഴുവന്‍ സമയവും നിരീക്ഷിക്കുകയും സാധ്യമല്ല. എങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. അത്തരം ചില മുന്‍കരുതലുകള്‍.

  1. നിങ്ങളുടെ കുട്ടികളെ ഒരിക്കലും തനിച്ച് വീട്ടില്‍ നിര്‍ത്തരുത്. നിങ്ങള്‍ക്ക് വ്യക്തിപരമായി പരിചയമില്ലാത്ത എന്നാല്‍ നിങ്ങളുടെ കുടുംബ സുഹൃത്തോ അയല്‍വാസിയോ ആയി നിങ്ങള്‍ക്ക് വേണ്ടത്ര പരിചയില്ലാത്തവരുടെ അടുത്തും കുട്ടികളെ തനിച്ചാക്കി പോകരുത്.
  2. പൊതുജനങ്ങളുടെ ശ്രദ്ധ ലഭിക്കാത്ത ഇടങ്ങളില്‍ കുട്ടികളെ കളിക്കാനോ മറ്റോ പറഞ്ഞയക്കരുത്. മുതിര്‍ന്ന കുട്ടികളെയും ഇങ്ങനെ വിടരുത്.
  3. തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അടച്ചിട്ട മുറികളില്‍ കളിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.
  4. മറ്റു അംഗങ്ങളില്‍ നിന്നോ മുതിര്‍ന്ന സുഹൃത്തുക്കളില്‍ നിന്നോ മോശമായ വല്ല അനുഭവവും അവര്‍ക്കുണ്ടായി എന്നു പരാതിപ്പെട്ടാല്‍ അവര്‍ക്ക് മാനസികമായി പിന്തുണയും കരുത്തും നല്‍കുക.
  5. പ്രായത്തിന് നിരക്കാത്ത തരത്തിലുള്ള ലൈംഗികചുവയുള്ള സംസാരങ്ങളും പ്രവൃത്തികളും തുടങ്ങി പെരുമാറ്റങ്ങളില്‍ പെട്ടെന്ന് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായാല്‍ അവരുടെ സുഹൃത് വലയം നിരീക്ഷിക്കുക,
  6. എന്താണ് സേഫ് ടച്ച് എന്നും അണ്‍സേഫ് ടച്ച് (വിശ്വസ്തതയുള്ള സ്പര്‍ശനവും അപകടകരമായ സ്പര്‍ശനവും) എന്ന് കുട്ടികളെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. മതാപിതാക്കളും അടുത്ത ബന്ധുക്കളും നല്‍കുന്ന ലാളനകളും തലോടലും ഡോക്ടര്‍മാരുടേതും സേഫ് ഗണത്തിലും അപരിചിതരും മുതിര്‍ന്ന സുഹൃത്തുക്കളും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും അനാവശ്യമായി തലോടുന്നതും അപകടകരമായ സ്പര്‍ശനമാണെന്നും പഠിപ്പിക്കുക.
  7.  

അവലംബം: muslimmatters.org
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Show More
Close
Close