Current Date

Search
Close this search box.
Search
Close this search box.

നാവിനെ എങ്ങിനെ നിയന്ത്രിക്കാം ?

ശപിക്കലും മുടന്തന്‍ ന്യായീകരണങ്ങള്‍ നല്‍കലുമെല്ലാം നമ്മുടെ സമൂഹത്തില്‍ ഇന്ന് പൊതുവായി കാണുന്ന ഒരു രീതിയാണ്. നമ്മുടെ നിത്യജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ നാം മറ്റുള്ളവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ട്. പ്രത്യേകിച്ചും നാവിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍. ബസില്‍ യാത്ര ചെയ്യുമ്പോഴും ക്യൂ നില്‍ക്കുമ്പോഴും കടകളില്‍ ചെല്ലുമ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോഴുമെല്ലാം ഈ മര്യാദ നാം പാലിക്കണം.

ആദ്യമായി നിങ്ങളുടെ മനസ്സിനകത്തെ പ്രേരക ശക്തിയെ നാം തിരിച്ചറിയണം. അതായത് നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്യപ്പെടുത്തുന്ന ശക്തിയെ തിരിച്ചറിയണം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ മറികടക്കാം.

മറ്റൊന്നാണ് ദേഷ്യം-നിങ്ങള്‍ കോപിക്കുന്ന സമയത്ത് നിങ്ങള്‍ സ്വയം ശപിക്കാറുണ്ടോ? ചില ആളുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ ഉപയോഗിക്കാത്ത വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പ്രതികരിക്കണം എന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇത്തരങ്ങള്‍ സന്ദര്‍ഭങ്ങളില്‍ ശരീരത്തെയും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. ഈ സമയം ക്ഷമ അവലംബിക്കുക. നിങ്ങളുടെ ശ്വാസം എടുക്കുകയും പുറത്തുവിടുകയും ചെയ്താല്‍ ഇവ പരിഹരിക്കാനാവും.

ക്ഷമ അവലംബിക്കാനുള്ള മാര്‍ഗങ്ങള്‍:

ആത്മവിശ്വാസം വര്‍ധിപ്പിക്കുക. ഇതിനായി നിങ്ങള്‍ക്ക് മഹത്തായ ഒരു ലക്ഷ്യമുണ്ടാകണം. അത് ശക്തവും സുസജ്ജവുമാകണം. ഇതിന്റെ ഒരു ഫോട്ടോ നിങ്ങളുടെ മൊബൈലിലോ കംപ്യൂട്ടറിലോ ഹോം സ്‌ക്രീനില്‍ സെറ്റ് ചെയ്ത് വെക്കുക.

നിങ്ങള്‍ ഇളവുകള്‍ കണ്ടെത്തി ന്യായീകരിക്കരുത്. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
എപ്പോഴും പരിശ്രമിക്കുക. ശുഭപ്രതീക്ഷ നിലനിര്‍ത്തുക. ധീരത കൈവിടരുത്. ധൈര്യം സംഭരിക്കുക. പുതിയ ഒരു ശീലത്തിന് തുടക്കമിടുക.

നിങ്ങള്‍ ചീത്ത മുസ്‌ലിമാണെന്ന് പറഞ്ഞ് സ്വയം ശപിക്കരുത്. സ്വയം മാറാനും പുരോഗമിക്കാനും ശ്രമിക്കുക.
അവസാനമായി എല്ലായിപ്പോഴും അല്ലാഹുവോട് സഹായം തേടുക, അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും അവനെ വാഴ്ത്തുകയും ചെയ്യുക.

Related Articles