Current Date

Search
Close this search box.
Search
Close this search box.

ഇരിക്കുന്ന രീതി കുട്ടികളുടെ വളർച്ചയെ എങ്ങനെ സ്വാധിനിക്കുന്നു?

കളിപ്പാട്ടങ്ങളുമായി കുട്ടികൾ കളിക്കുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സാധാരണയായി അവർ ഇരുന്നാണ് കളിക്കുന്നത്. പലരും W-രീതിയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. W പോലെ തോന്നിപ്പിക്കുന്ന രീതിയിൽ കാൽമുട്ടുകൾ വളച്ചു കാലുകൾ ഇരുവശങ്ങളിലേക്കും വെച്ച് കുട്ടികൾ അവരുടെ പൃഷ്ഠത്തിൽ ഇരിക്കുന്നു. കുട്ടികൾക്ക് പിന്തുണയും സുഖവും തോന്നുന്നതിനാൽ അവർ ഇതൊരു ശീലമാക്കുന്നു.സുഖകരവും സുരക്ഷിതവുമായി തോന്നുമെങ്കിലും ഏറെ നേരം ഇതുപോലെ ഇരിക്കാൻ അനുവദിക്കുന്നത് മൂലമുണ്ടാകുന്ന അപകടത്തെക്കുറിച്ചു പല രക്ഷിതാക്കൾക്കും അറിയില്ല, അല്ലെങ്കിൽ അവരത് തിരിച്ചറിയുന്നില്ല.

എന്തുകൊണ്ട് കുട്ടികൾ W-രീതിയിൽ ഇരിക്കുന്നു

എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഇഷ്ടപെടുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് W-രീതിയിലുള്ള ഇരുത്തം.കളിക്കുന്ന സമയത്ത് മുൻപിൽ തടസ്സമില്ലാതിരിക്കാനും ശരീരത്തിനും ഇടുപ്പിനും സ്ഥിരത ലഭിക്കുന്നതിനുമായി കുട്ടികൾ ഈ രീതിയെ ആശ്രയിക്കുന്നു.ഗർഭാശയത്തിനുള്ളിൽ ക്രമീകരിക്കുന്നതിനായി മുതുക് അയഞ്ഞതും വളയുന്നതുമായ രീതിയിലാണ് ഓരോ കുട്ടിയും ജനിക്കുന്നത്.എന്നാൽ കാലക്രമേണ കുട്ടി നിൽക്കാനും നടക്കാനും തുടങ്ങുമ്പോൾ മുതുകിന്റെ ആകൃതി മാറുന്നു.സാധാരണയായി ഇത് 4-6 വയസ്സിനിടയിലാണ് കാണുന്നത്.ചിലപ്പോൾ ഇടുപ്പ്, തുടയെല്ല്, കീഴ്കാലിലെ അസ്ഥി എന്നിവ അകത്തേക്ക് വളയുക വഴി ശരീരഘടനയിലുള്ള വികസനം മൂലം 15 വയസ്സ് വരെ ഇത് നീണ്ടു നിൽക്കാറുണ്ട്.അതിനാൽ W-രീതിയിൽ ഇരിക്കുന്ന് കൊണ്ട് കളികളിൽ വ്യാപൃതരാവുന്നത് കുട്ടികൾക്ക് സുഖപ്രദമായി തോന്നുന്നു.

Also read: ഒരു പള്ളിയില്‍ വ്യത്യസ്ത ജുമുഅ നിര്‍വഹിക്കാമോ?

W-രീതിയിൽ ഇരിക്കുന്നതിലുള്ള തെറ്റെന്ത്?

W-രീതിയിൽ കൂടുതൽ നേരം ഇരിക്കുന്നത് കുട്ടിയുടെ  വളർച്ച രീതികളെ ബാധിക്കും. ഇരുത്തത്തിൽ സ്ഥിരത കൈവരിക്കുന്നതിലുള്ള താമസം, വൈകല്യങ്ങൾ, ചാലക കഴിവുകൾ വളർത്തുന്നതിനുള്ള കാലതാമസം തുടങ്ങിയവ കുട്ടികളിൽ കാണാനാകും.

മുതുക് വൈകല്യങ്ങൾ

W-രീതിയിലുള്ള ഇരുത്തം ദീർഘകാല മുതുക് പ്രശ്നങ്ങൾക്ക് കാരണമാകും. കുട്ടികൾക്ക് ഇരിക്കുന്നതിനായി മുതുക് പേശികളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ശക്തിപെടുത്തൽ ഇരുത്തത്തിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ W-രീതിയിലുള്ള ഇരുത്തത്തിലൂടെ ശരീരം സ്വയം തളരുകയും അതുവഴി പിന്നീട് നടുവേദനക്കും ശക്തമായ പുറം വേദനക്കും ഇടയാകുന്നു.

ചാലക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ

W -രീതിയിൽ ഇരിക്കുമ്പോൾ കുട്ടികൾ വലതു വശത്തെ വസ്തുക്കൾ വലതു കൈ കൊണ്ടും ഇടതു വശത്തെ വസ്തുക്കൾ ഇടതു കൈ കൊണ്ടുമെടുക്കാൻ ശ്രമിക്കുന്നു. ശരീരം നിയന്ത്രിതമായേ ചലിപ്പിക്കാനാവൂ എന്നതിനാൽ കൈകൊണ്ടുള്ള വ്യവഹാരത്തിൽ നിന്ന് കുട്ടിയെ ഇത്തരം ഇരുത്തം നിരുത്സാഹപ്പെടുത്തും. എഴുത്ത് പോലുള്ള പ്രവർത്തനങ്ങൾ ചെയ്യാനുള്ള കഴിവിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

ചുരുങ്ങിയ/ഇറുകിയ പേശികൾ 

ഈ രീതിയിലുള്ള ഇരുത്തം കാരണം പേശി മുറുക്കം സർവ്വ സാധാരണമാണ്. ഇത് തുടയിലെയും മുതുകിലെയും വിവിധ തരം പേശികളുടെ ഇറുക്കത്തിന് കാരണമാകുന്നു.

മുതുകിന്റെ ഘടനാപരമായ അസ്വാഭാവികത (മുതുക് സ്ഥാനം തെറ്റല്‍ )

W-രീതിയിൽ ഇരിക്കുന്നതിനാൽ മുതുക് സ്ഥാനം തെറ്റല്‍ പതിവാണ്. ജനിതകമായി ഇടുപ്പിന് തകരാറുള്ള കുട്ടികൾ W-രീതിയിൽ ഇരിക്കുന്നത് കർശനമായി തന്നെ തടയേണ്ടതുണ്ട്.

നടത്തത്തിലെ അപാകത 

W-രീതിയിലുള്ള ഇരുത്തം കുട്ടികളുടെ നടത്തത്തെയും സാരമായി ബാധിക്കും.പേശികളുടെ ചുരുക്കവും അസന്തുലിതത്വവും കാരണമാണ്. കത്രിക സ്വഭാവത്തിലോ  കാലുകൾ ക്രോസായ രീതിയിലോ കാലുകൾ അകത്തേക്കോ പുറത്തേക്കോ തള്ളളിയ രീതിയിലോ ഉള്ളള   നടത്തം     തലച്ചോറിന് തളർവാതമുള്ള കുട്ടികളിലാണ് കൂടുതലായും കൂടുതലായും കാണപ്പെടുന്നത്.

Also read: കുപ്പിച്ചില്ലും വജ്രക്കല്ലും

നട്ടെല്ലിലെ വൈകൃതങ്ങൾ 

W-രീതിയിലുള്ള ഇരുത്തത്താൽ നട്ടെല്ല് വളയുക (സ്കോളിയോസിസ് ), മുതുകിന് വൈകല്യമുണ്ടാവുക എന്നിവക്ക് സാധ്യതയുണ്ട്.ഇത് അപൂർണ്ണവളർച്ചയുടെ ലക്ഷണമാണ്.കുട്ടികളുടെ ശീലം കാരണമാണ് ഇത്തരം വ്യതിയാനങ്ങൾ സംഭവിക്കുന്നത്.

ബലഹീനതയും ബാലൻസ് ഇല്ലായ്മയും 

W-രീതിയിൽ ഇരിക്കുമ്പോൾ  വയറു വേദന, ബാലൻസ് ഇല്ലായ്മ എന്നിവക്ക് വലിയ രീതിയിൽ പിന്തുണ ലഭിക്കുന്നു.

W-രീതിയിൽ ഇരിക്കുന്നതിൽ നിന്ന് കുട്ടികളെ എങ്ങനെ തടയാം?

W-രീതിയിൽ ഇരിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ വഴിയെന്നത് അത് ഒരു ശീലമാക്കുന്നതിൽ നിന്ന് തടയുക എന്നതാണ്(ഏറ്റവും ആദ്യമായി ചെയ്യേണ്ട കാര്യവും ഇത് തന്നെയാണ് ).കുട്ടികൾ W-രീതിയിൽ ഇരിക്കാൻ പഠിക്കുന്നതിന് മുൻപ് തന്നെ അവരെ ചമ്രം പടിഞ്ഞിരിക്കൽ, കാൽ നീട്ടി ഇരിക്കൽ, കാൽ ഒരു വശത്തേക്ക് വെച്ച് ഇരിക്കൽ തുടങ്ങിയ വ്യത്യസ്ത രീതിയിൽ ഇരിക്കാൻ പരിശീലിപ്പിക്കുക.

ആവശ്യമെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിൽ നിന്ന് സഹായം തേടാം.ക്ഷമത വളർത്താനും ഇരിക്കുന്ന രീതി ശരിയാക്കാനും അതിലെ തെറ്റ് തിരുത്താനുമായി ആശുപത്രികളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളും ഉപയോഗപ്പെടുത്താവുന്നതാണ്.

 

വിവ- മിസ്‌ന അബൂബക്കർ

Related Articles