Current Date

Search
Close this search box.
Search
Close this search box.

പ്രഭാത നമസ്‌കാരവും ആരോഗ്യ സംരക്ഷണവും

namaz1.jpg

പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്ന വ്യക്തിയില്‍ അതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ നിരവധിയാണ്. അതില്‍ ചിലത് മാത്രം ഇവിടെ പരാമര്‍ശിക്കുന്നു.
1. അപകടകരമായ സൂര്യ രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ വാതകം അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് പ്രഭാതത്തിലാണ്. സൂര്യോദയത്തോടെ അന്തരീക്ഷത്തില്‍ ഓസോണ്‍ വാതകത്തിന്റെ അളവ് കുറഞ്ഞു വരുന്നു. ഓക്‌സിജന്റെ ഒരു വകഭേദമായ ഓസോണ്‍ വാതകം സൂര്യനില്‍ നിന്നുള്ള അപകടകരമായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ വെച്ചു തടയുന്നു. പ്രഭാത വേളയില്‍ ഭൂമിയോടടുത്ത അന്തരീക്ഷത്തില്‍ വ്യാപിച്ചു നില്‍ക്കുന്ന ഈ വാതകം സൂര്യോദയത്തോടെ ക്രമേണ അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളിലൊന്നായ സ്‌ട്രോറ്റോസ്ഫിയറിലേക്ക് ഉയര്‍ന്നു പോകുന്നു. ഓസോണ്‍ വാതകം മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കു വഹിക്കുന്നതായി വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ശ്വ ഫലങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല ശാരീരിക മാനസിക രോഗങ്ങളുടെ ചികിത്സയില്‍ ഓസോണ്‍ വാതകം നല്ലൊരു മരുന്നാണെന്ന് ഭിഷഗ്വരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഞരമ്പുകളിലെ രക്ത ചംക്രമണം വര്‍ധിപ്പിക്കുന്നതിലും മാംസപേശികളുടെ പുഷ്ടിക്കും ബുദ്ധിയുടെ വികാസത്തിനും ഓസോണ്‍ വാതകം സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടു തന്നെ മനുഷ്യന്റെ ശാരീരികവും ബൗദ്ധികവുമായ ഊര്‍ജ്ജസ്വലത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് പ്രഭാതത്തിലാണ്. ശരീരം ഊര്‍ജ്ജസ്വലമാകാനും മാനസിക സംതൃപ്തിക്കും വേണ്ടി ഓസോണ്‍ കുത്തിവെക്കുന്നത് നല്ലതാണെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്. അതുകൊണ്ടാണ് ദിവസത്തിലെ മറ്റ് ഏതൊരു സമയത്തില്‍ നിന്ന് വ്യത്യസ്തമായി പ്രഭാതത്തിലെ ഇളംങ്കാറ്റ് ആസ്വദിച്ചവന് കൂടുതല്‍ ഊര്‍ജ്ജസ്വലതയും നവോന്മേഷവും ലഭിക്കുന്നത്. ദിവസവും പ്രഭാത നമസ്‌കാരത്തിന് എഴുന്നേല്‍ക്കുന്നവന് ഈ പറഞ്ഞ ഗുണങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു.
2. പ്രഭാതത്തില്‍ സൂര്യോദയ സമയത്തു കാണുന്ന ചുവന്ന പ്രകാശ കിരണങ്ങളും ശാരീരിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതാണ്. പ്രഭാതത്തിലെ ചുവപ്പ് കിരണങ്ങള്‍ ഞരമ്പുകളെയും ചിന്തയെയും ഊദ്ദീവിപ്പിക്കുകയും കര്‍മ്മശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പ്രഭാതത്തിലെ അള്‍ട്രാവയലറ്റ് അടങ്ങിയ പ്രകാശ രശ്മികള്‍ ശാരീരിക വളര്‍ച്ചക്ക് അനിവാര്യമായ ജീവകം ‘ഡി’ നേടിയെടുക്കാന്‍ സഹായകമാകുന്നതാണ്. 3. പ്രഭാത നമസ്‌കാരത്തിന് വേണ്ടി എഴുന്നേല്‍ക്കുന്നതിലൂടെ ദീര്‍ഘനേരം ഉറങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുന്നു. കാരണം, ദീര്‍ഘ നേരം ഉറങ്ങുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ പിടുകൂടുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘ നേരം ഉറങ്ങുന്നത് മൂലം രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ചുരുങ്ങന്നതിനു കാരണമാകുകയും അതു ഹൃദയാഘാതത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഉറക്കം എന്നത് ഒരു ചെറിയ വിശ്രമമാണ്. അതുനീണ്ടു പോയാല്‍ ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ ഭിത്തകളിലടക്കം കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് നമസ്‌കരിക്കുന്നവരും പ്രഭാത നമസ്‌കാരത്തിനു എഴുന്നേല്‍ക്കുന്നവരുമായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയുള്ള ഇത്തരം ഗുരുതര അസുഖങ്ങളില്‍ നിന്നുമുള്ള സംരക്ഷണം കൂടിയാണത്. യഥാര്‍ഥ വിശ്വാസികള്‍ നിന്നും സാഷ്ടാംഗം പ്രണമിച്ചും രാത്രി കഴിച്ചു കൂട്ടുന്നവരാണെന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. 4. ശാരീരിക ഉത്തേജക ഹോര്‍മോണായ ‘കോര്‍ട്ടിസോണിന്റെ അളവ് ഉയര്‍ന്ന തോതില്‍ രക്തത്തില്‍ കാണപ്പെടുന്നത് പ്രഭാത വേളകളിലാണ്. പ്രഭാതത്തില്‍ രക്തത്തിലെ കോര്‍ട്ടിസോണിന്റെ അളവ് 100 ല്‍ 22-7 മൈക്രോഗ്രാമാണ്. രക്തത്തില്‍ കോര്‍ട്ടിസോണ്‍ ഏറ്റവും കുറവു കാണപ്പെടുന്നത് വൈകുന്നേരങ്ങളിലാണ്. വൈകുന്നേരങ്ങളിലെ കോര്‍ട്ടിസോണിന്റെ അളവ് 7 മൈക്രോഗ്രാം മാത്രമാണ്. ശരീരത്തെ ചലനാത്മകമാക്കുന്നതിലും ഊര്‍ജ്ജസ്വലമാക്കുന്നതിലും കോര്‍ട്ടിസോണുകള്‍ക്ക് വലിയ പങ്കുണ്ട്. ശരീരത്തിനു ശക്തിയും ബലവും നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. പ്രഭാത നമസ്‌കാരത്തിന് സ്ഥിരമായി എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച് ഈ പറഞ്ഞ ഗുണങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കുന്നു. അവരുടെ ശരീരവും മനസും കൂടുതല്‍ ഊര്‍ജ്ജസ്വലവും ഉന്മേഷവും നിറഞ്ഞതായിത്തീരുകയും ചെയ്യുന്നു.
(കടപ്പാട് : അല്‍ മുജ്തമഅ്)
വിവ : ജലീസ് കോഡൂര്‍  

Related Articles