Current Date

Search
Close this search box.
Search
Close this search box.

പന്നിമാംസം നിഷിദ്ധമാകാന്‍ കാരണം

pork.jpg

മനുഷ്യന്റെ ഭക്ഷണം അവന്റെ വ്യക്തിത്വത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത് അവന്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍ക്ക് പങ്കുണ്ടെന്ന് നരവംശശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരാള്‍ എന്ത് ഭക്ഷിക്കണം എന്ത് ഭക്ഷിക്കരുത് എന്ന് പഠിപ്പിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭക്ഷിക്കുന്നത് ശുദ്ധിയും വൃത്തിയുമുള്ള വിഭവങ്ങളായിരിക്കുകയെന്നത് അനിവാര്യമാണ്. അതിന്റെ ഭാഗമാണ് പന്നിമാംസ നിരോധനം. പൂര്‍വ്വമതങ്ങളിലും പന്നിമാംസം നിഷിദ്ധമായിരുന്നു എന്നാണ് പല വേദവാക്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.   

ഒരാളുടെ മാനസികാവസ്ഥയും ശാരീരികാവസ്ഥയും തമ്മില്‍ ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ശാരീരികമായി ആരോഗ്യവാനാണെങ്കില്‍ അവന്‍ മാനസികമായും ആരോഗ്യവാനായിരിക്കും. അതുകൊണ്ട് തന്നെ മനുഷ്യന്‍ എന്ത് തിന്നണമെന്നും എങ്ങനെ ശരീരം സംരക്ഷിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. പന്നി പ്രധാനമായു മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമാണ് ഭക്ഷിക്കുന്നത്. പന്നിയുടെ സ്വഭാവത്തിലും അതിന്റെ വ്യക്തമായ സ്വാധീനം കാണാനാകും. പന്നിമാംസം തിന്നുവര്‍ക്ക് അതിന്റെ സ്വഭാവവും ലഭിക്കും.

ഖുര്‍ആന്‍ പന്നിമാസം നിഷിദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തുല്‍ ബഖറയില്‍ അത് കൃത്യമായി പറയുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്.’ (2:173) എന്നാല്‍ എന്തുകൊണ്ടാണ് പന്നിമാംസം നിരോധിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. അതിന് ഒരു കാരണം മാത്രമാണ് പറയുന്നത്. അല്ലാഹു പറയുന്നു: ‘അത് മാലിന്യമാണ്’. പന്നിമാംസം മാലിന്യമാണെന്ന് മാത്രമാണ് ഖുര്‍ആന്‍ അത് നിരോധിക്കാന്‍ കാരണമായി പറയുന്നത്. മാത്രമല്ല എല്ലാ മാലിന്യങ്ങളും വെറുപ്പുളവാക്കുന്നതും അല്ലാഹു നിരോധിച്ചിരിക്കുന്നു. ശുദ്ധിയും വൃത്തിയുമുള്ളതുമാത്രമാണ് അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.’ (7:157)

ധാരാളം ആധുനിക ശാസ്ത്രപഠനങ്ങള്‍ പന്നിമാംസവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അവയില്‍നിന്നെല്ലാം പന്നിമാംസം നിഷിദ്ധമാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാണ്.

പന്നിമാംസത്തില്‍ മറ്റ് മാംസങ്ങളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ധമനികളുടെയും മറ്റ് രക്തകുഴലുകളുടെയും ഭിത്തികള്‍ കട്ടികൂടാനും രക്തചംക്രമണം കുറയാനും കാരണമാകും. പന്നിമാംസത്തിലുള്ള ഫാറ്റിആസിഡുകള്‍ ഭക്ഷണത്തിലെ കൊളൊസ്‌ട്രോള്‍ പെട്ടെന്ന് സ്വാംശീകരിക്കപ്പെടാന്‍ കാരണമാക്കും. അതുകൊണ്ടുതന്നെ രക്തത്തില്‍ കൊഴുപ്പ് കൂടാന്‍ ഇത് കാരണമാകും.

ശരീരത്തില്‍ കാന്‍സര്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. പ്രത്യേകിച്ചും രക്തത്തിലും തലച്ചോറിലും ഇത് കാന്‍സര്‍ ഉണ്ടാക്കും. ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത രൂപത്തില്‍ ശരീരത്തില്‍ ക്രമരഹിതമായ വളര്‍ച്ചകള്‍ ഉണ്ടാക്കുന്നു. ഇതിന് പുറമേ അള്‍സര്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാക്കും.

കൂടാതെ ശ്വാസകോശവുമായി ബന്ധപ്പെട്ട വ്യത്യസ്ത രോഗങ്ങള്‍ക്ക് കാരണമാക്കുന്ന വിരകളും പന്നിമാംസത്തിലടങ്ങിയിട്ടുണ്ട്. നാടവിര(ടേപ്‌വേം)പോലുള്ള അതിമാരകമായ വിരകളും ഇതിലടങ്ങിയിട്ടുണ്ട്. ഇവയുടെ പ്രത്യേകത 100 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാക്കിയാലും ഇത് നശിക്കുകയില്ലെന്നതാണ്. അതുകൊണ്ട്തന്നെ പന്നിമാംസം പാകം ചെയ്താലും ഈ വിര നശിക്കുകയില്ല.

പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന ചില വിരകള്‍ മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലൈഗികവും സാമൂഹികവുമായ ബന്ധങ്ങള്‍ ദുശിപ്പിക്കുന്ന ഘടകങ്ങളും പന്നിമാംസത്തിലുണ്ട്. യൂറോപ്യന്മാരുടെ ലൈഗിക അരാചകത്വത്തെയും അവരിലെ അധാര്‍മികതയുടെ ആധിക്യത്തെയും പഠിക്കുന്നവര്‍ക്ക് അവരുടെ ഭക്ഷണത്തിന്റെ പ്രധാനവിഭവമായി പന്നിമാംസം മാറിയതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് മനസ്സിലാക്കാം.   

 

Related Articles