Current Date

Search
Close this search box.
Search
Close this search box.

ഇൻറർനെറ്റ് കാലത്ത് വഞ്ചിതരാകുന്ന ഇണകള്‍

സമൂഹത്തിന് പ്രയോജനപ്രദമാകുന്ന ഏതൊരു പുതിയ കണ്ടെത്തലുകളുടെ കൂടെയും പ്രശ്‌നങ്ങളും, ഗുണാത്മകമല്ലാത്ത ഫലങ്ങളും ഉണ്ടാകാതിരിക്കില്ല. ഇതുതന്നെയാണ് സാമൂഹിക മാധ്യമങ്ങളുടെ അവസ്ഥയിലും കാണാന്‍ കഴിയുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങത്തുള്ള ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വലിയ അളവില്‍ സാമൂഹിക മാധ്യമങ്ങള്‍ സഹായിക്കുന്നുവെങ്കിലും, അത് ഒരുപാട് കുടംബങ്ങള്‍ക്ക് ഭീഷണിയാണ്; ഒരുപാട് കുടംബങ്ങളെ ഛിന്നഭിന്നമാക്കുന്നു. വിപത്കരമായ ധാരാളം കാരണങ്ങള്‍ സന്തോഷകരമായ കുടുംബ ജീവിതത്തെ പൊളിക്കുകയും, കുടുംബത്തിലെ ഭാര്യ ഭര്‍ത്താക്കന്മാരെ പരസ്പരം വേര്‍പ്പെടുത്തുകയും ചെയ്യുന്നു. വൈകാരികമായ ഉറ്റബന്ധം സ്ഥാപിച്ച് മറ്റു സ്ത്രീകളുമായി അടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാര്‍ നവ സാമൂഹിക മാധ്യമങ്ങളുടെ സാങ്കല്‍പിക ലോകത്തില്‍ ജീവിക്കുന്നത് ഭാര്യമാര്‍ക്ക് ഭീഷണിയാകുന്നു. ഇത് ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെയും, കുട്ടികളെയും അവഗണിക്കുന്നതിന് കാരണമാകുന്നു. ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്നതിനുള്ള മാര്‍ഗമായും ഈയൊരു ‘സാങ്കല്‍പിക ലോകത്തെ’ ഭാര്യമാരും ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഭാര്യമാര്‍ നടത്തുന്ന വഞ്ചന കൂടുതല്‍ മ്ലേച്ഛകരവും, പതിയെ പതിയെ മോശമായി തീരുകയുമാണ്. മുറിവില്‍നിന്ന് പൊട്ടിയൊലിക്കുന്ന രക്തത്തെ തടഞ്ഞുനിര്‍ത്താനുള്ള എന്റെ ശ്രമമാണ് ഈ എഴുത്തിനെന്നെ പ്രേരിപ്പിക്കുന്നത്.

ഭര്‍ത്താക്കന്മാരെക്കാള്‍ കൂടുതല്‍ ഇത്തരത്തിലുള്ള വഞ്ചനകള്‍ ശീലമാക്കിയിരിക്കുന്നത് ഭാര്യമായിരിക്കും. ഒരുപക്ഷേ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് കാണിക്കുന്ന വഞ്ചന ഭര്‍ത്താക്കന്മാര്‍ നടത്തുന്ന ചാറ്റിങ്ങിലൂടെ ഭാര്യമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്; അത് എത്ര ഗൗരവത്തിലാണെങ്കിലും. എന്നാല്‍, വീടിന്റെ ഒരു മൂലയിലിരുന്ന് ഭാര്യമാര്‍ ഇതര പുരുഷന്മാരോട് സംസാരിക്കുന്നതും, പ്രണയബന്ധം സ്ഥാപിക്കുന്നതും ഭര്‍ത്താക്കന്മാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ല. പ്രത്യക്ഷവും, പരോക്ഷമായാലും ശരി ഭാര്യമാര്‍ കാണിക്കുന്ന വഞ്ചന മനസ്സിലാക്കുക പ്രയാസരകമാണ്. ഈയൊരു അപകടം കാരണമാണ് ലോകത്തുള്ള അധിക കുടുംബങ്ങളും ഛിന്നഭിന്നമായി പോകുന്നത്. ഞാനൊരിക്കല്‍, സമീറ എന്ന് പേരുള്ള ഒരു സ്ത്രീയുടെ അനുഭവം കേള്‍ക്കാന്‍ ഇടയായി. വിശ്വാസിവും, നല്ല സ്വഭാവമുള്ള ഒരു വിവാഹിതയായ സ്ത്രീയായിരുന്നു സമീറ. അവരുടെ ഭര്‍ത്താവും അപ്രകാരത്തില്‍ തന്നെയായിരുന്നു. അവര്‍ രണ്ടുപേര്‍ക്കുമായി ഒരു കുഞ്ഞുമുണ്ടായിരുന്നു. സമീറ വീട്ടില്‍ സ്വസ്ഥതയോടെ താമസിച്ചുവരികയായിരുന്നു. അപ്പോഴാണ് സമീറ അയള്‍വാസിയായ ഒരു പ്രൊഫസറെ പരിചയിപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് ജീവിക്കുന്ന അവര്‍ സമീറക്ക് അത് ഉപയോഗിക്കാനുള്ള വഴി വിശദീകിരിച്ച് കൊടക്കുകയും, ഭര്‍ത്താവിനോട് വീട്ടില്‍ ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് പ്രേരണയും നല്‍കി.

Also read: വേരറുക്കാൻ ശ്രമിക്കും തോറും വേരുറക്കുന്ന ഇസ്‌ലാം

ഇതിനെല്ലാം മുമ്പ്, ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്താല്‍ വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് സമീറ നയിച്ചിരുന്നത്. അങ്ങനെ, ഇന്റര്‍നെറ്റ് സംവിധാനം വേണമെന്ന ആഗ്രഹം സമീറ നടപ്പിലാക്കി. തുടര്‍ന്ന്, സമീറ ഫെയ്‌സ്ബുക്കിന് അടിപ്പെടുകയും, ഇതര പുരുഷന്മാരുമായി ചാറ്റിങില്‍ മുഴുകുകയും ചെയ്ത് തന്റെ വീടും, പ്രിയപ്പെട്ട ഭര്‍ത്താവുമെല്ലാം അവഗണിക്കേണ്ടതായി വന്നു. അങ്ങനെ അവര്‍ ഓരോ പുരുഷന്മാരെയും പരിചയപ്പെടാന്‍ തുടങ്ങി. അപ്രകാരം അമീറുല്‍ അഹ്‌സാന്‍ (ദു:ഖങ്ങളുടെ രാജാവ്) എന്ന് പേരുള്ള ഒരാളുമായി അവര്‍ പരിചയത്തിലായി. എല്ലാ ദിവസവും അയാളുമായി അവര്‍ ചാറ്റിങിലേര്‍പ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തിലെല്ലാം, ഭര്‍ത്താവ് തന്നെ അവഗണിക്കുന്നതിലും, വീട് പരിചരിക്കാതിരിക്കുന്നതിലുമെല്ലാം ക്ഷമ കൈകൊണ്ടു. അദ്ദേഹത്തിന്റെ ഭാര്യ വീട് വൃത്തിയാക്കുകയോ, ഭക്ഷണം സമയത്തിന് തയാറുക്കുകയോ ചെയ്തില്ല. അവര്‍ക്ക് അമീറുല്‍ അഹ്‌സാനോട് പ്രണയമായിരുന്നു. അങ്ങനെ, അമീറുല്‍ അഹ്‌സാനെ കാണാന്‍ സമീറ ഒരിക്കല്‍ തീരുമാനിച്ചു. തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സമീറക്ക് ഭര്‍ത്താവ് അനുവാദം നല്‍കി. സ്വന്തം കുടുംബക്കാരെ സന്ദര്‍ശിച്ച ശേഷം, സമീറ തന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ നേരില്‍ കണ്ടു. അയാള്‍ സമീറയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ആദ്യം മടിച്ചുനിന്നെങ്കിലും പിന്നീട് സമീറ കയറി. തുടര്‍ന്ന് സമീറയുടെ നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടു. അവര്‍ അയാള്‍ക്ക് തന്റെ മുഖം കാണിച്ചുകൊടുത്തു. നമുക്ക് കാറില്‍ ഒന്ന് കറങ്ങി പെട്ടെന്ന് തിരിച്ചുവരാമെന്ന് സമീറയെ അറിയിച്ചു.

കാരില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും സമീറ അയാളെ തടയാന്‍ ശ്രമിച്ചു. അയാളുടെ കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ സമീറയെ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. അവര്‍ ഓരോരുത്തരായി സമീറയെ പീഡിപ്പിച്ചു, ശേഷം വലിച്ചെറിഞ്ഞു. സമീറക്ക് സ്വന്തത്തോട് പുച്ഛം തോന്നി, തകര്‍ന്ന മനസ്സുമായി വീട്ടിലേക്ക് മടങ്ങി. ശേഷം, സമീറ ആരും കാണാതെ തന്റെ മുറിയില്‍ പ്രവേശിച്ച് വസ്ത്രം മാറുകയും, ഉച്ചത്തില്‍ കരയുകയും ചെയ്തു. തുടര്‍ന്ന് നാഡീ ഞരമ്പുകള്‍ തളര്‍ന്ന സമീറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലായിരുന്ന സമീറയെ കാണാന്‍ വന്ന ഭര്‍ത്താവിനോട് കൂടുതലായി ഒന്നും സംസാരിക്കാതെ, അവര്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. അത് ഭര്‍ത്താവിനെ സ്തബ്ധനാക്കി. പ്രയോജനമില്ലെന്നറിഞ്ഞിട്ടും, കാരണമെന്താണെന്നറിയാന്‍ ഭര്‍ത്താവ് ശ്രമിച്ചു. എന്നാല്‍, കുറച്ച് ആശ്വാസം തോന്നിയപ്പോള്‍ സമീറ അവരുടെ വീട്ടിലേക്ക് തിരിച്ചു. സമീറ വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. സംഭവിച്ച തെറ്റിന്റെ ഭയാനകത മനസ്സിലാക്കിയതിനാല്‍, കൂടുതലായി സമീറക്ക് തന്റെ ഭര്‍ത്താവിനെ വഞ്ചിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ഭര്‍ത്താവ് വിവാഹമോചനം എന്ന സമീറയുടെ ആവശ്യം നിരസിച്ചു. ഈയൊരു സംഭവം ഇവിടെ പറഞ്ഞുവെക്കുന്നത്, മത നിഷ്ഠയുള്ളവര്‍ എന്തൊന്നാണ് സമീറയോട് സ്വീകരിക്കാന്‍ ആവശ്യപ്പെടുകയെന്ന് അറിയാന്‍ വേണ്ടിയാണ്. അവര്‍ എല്ലാ തെറ്റുകളും കുഴിച്ചുമൂടി സ്വന്തം ഭര്‍ത്താവിലേക്ക് തരിച്ചുപോകണോ? അതല്ല, ഭര്‍ത്താവുമായുള്ള ബന്ധം എന്നന്നേക്കുമായി വിച്ഛേദിക്കണോ?

Also read: ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്‍റെ കഥ

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കേള്‍ക്കാനിടയായി ഒരു സംഭവമാണിത്. താന്‍ മറ്റുള്ളവര്‍ക്ക് ഗുണപാഠമാകണമെന്ന് ഇതിലൂടെ സമീറ ഉദ്ദേശിച്ചു. സന്തോഷകരമായ ജീവിതം ഭാര്യഭര്‍ത്താക്കന്മാര്‍ നയിക്കുകയും, തുടര്‍ന്ന് ഭാര്യ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വഞ്ചിക്കുന്നതായി ഭര്‍ത്താവ് മനസ്സിലാക്കുകയും, അവര്‍ രണ്ടുപേര്‍ വേര്‍പിരിയുകയും ചെയ്യുകയെന്നത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു! കാരണം, കൗമാരക്കാര്‍ക്കിടയിലുണ്ടാകുന്ന യഥാര്‍ഥ പ്രണയമാണെന്ന് തെറ്റിധരിച്ച് സത്യന്ധമല്ലാത്ത സ്‌നേഹത്തിന് അവര്‍ ഉത്തരം നല്‍കുകയാണ്. ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താവിനെ വഞ്ചിച്ച് രാത്രിയില്‍ ഇതര പുരുഷന്മാരുമായി സംസാരിക്കുകയും തങ്ങളുടെ ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. തങ്ങള്‍ ചെയ്യുന്ന തെറ്റ് എത്ര വലുതാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. ഒരു മന:സാക്ഷി കുത്തുമില്ലാതെ അവരത് ചെയ്ത് കൊണ്ടിരിക്കുന്നു. മക്കളെ കുറിച്ചും, എന്താണിതിന്റെ അനന്തരഫലമെന്നും അവര്‍ ചിന്തിക്കുന്നില്ല. ഇത് ഭയാനകരമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്രകാരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യഭിചാരം പുതിയ വസ്ത്രമണിഞ്ഞിരിക്കുന്നു! അവരെ സംബന്ധിച്ചിടത്തോളം, ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടാകുന്നതും, ഇല്ലാതിരിക്കുന്നതും ഓക്‌സിജന്‍ പോലെയാണ്. ഇന്റര്‍നെറ്റ് സംവിധാനമില്ലയെങ്കില്‍ അവര്‍ക്ക് ശ്വാസതടസ്സവും, അസ്വസ്ഥതയും അനുഭപ്പെടുന്നു. അങ്ങനെ മയക്കമരുന്നിന് അടിപ്പെട്ടവരെ പോലെ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും, തര്‍ക്കിക്കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുകയാണെങ്കില്‍, അവര്‍ തങ്ങളുടെ മുറിയുടെ ഒരു മൂലയിലിരുന്ന് വഞ്ചന തുടരുന്നതുമാണ്.

വിശ്വാസ ദൗര്‍ബല്യവും, ഒഴിവ് സമയങ്ങളിലെ നിഷ്‌ക്രീയത്വവുമാണ് ഇത്തരം മ്ലേച്ഛകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി തീരുന്നത്. ഇത്തരത്തില്‍ വഞ്ചിക്കുന്നവര്‍ നമസ്‌കരിക്കുകയും, തങ്ങളുടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍, മോശകരമായ മ്ലേച്ഛകരമായ ഈ പ്രവര്‍ത്തനത്തിന് മുതിരുകയില്ല, വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ദാമ്പത്യത്തെ ദുര്‍ബലപ്പെടുത്തുകയില്ല. സമൂഹത്തിന് മുമ്പെ, ദീന്‍ പരിശുദ്ധപ്പെടുത്തിയ വിശ്വസനീയമായ ദൃഢമായ കരാറിനെ അവര്‍ അറുത്തുമാറ്റുകയില്ല. ഇതെല്ലാം സ്വപ്നലോകത്തെ ഭാവനാ ജീവതങ്ങളാണ്! കുടുംബത്തെയും, ജീവിതത്തെയും തകര്‍ക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് ഇതിലൂടെ ലഭിക്കുകയില്ല. അങ്ങനെ അവര്‍ ദൈവകോപവും വരുത്തിവെക്കുന്നു!

വിവ: അര്‍ശദ് കാരക്കാട്‌

Related Articles