Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ അഥവാ വ്യഭിചാരത്തിന്റെ രണ്ട് സംഭവ വിവരണങ്ങൾ എന്റെ മുന്നിൽ വരികയുണ്ടായി. വ്യഭിചാരമെന്ന മഹാ പാപത്തിലേ‍ർപ്പടുന്നവരെ പരലോകത്തിന് മുമ്പ് ഇഹലോകത്ത് വച്ച്തന്നെ അല്ലാഹു ശിക്ഷിക്കാതെ വിടുകയില്ല എന്ന എന്റെ ബോധ്യത്തെ ഉറപ്പിക്കുന്നതായിരുന്നു അവ. ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞ രണ്ട് സംഭവങ്ങളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. ആദ്യത്തേത് മറ്റൊരു പുരുഷനുമായി തന്റെ ശരീരം പങ്കുവച്ച്, നേരിട്ട് ഹറാമിലേർപ്പെട്ട് തന്റെ ഭർത്താവിനെ ശാരീരികമായി വഞ്ചിച്ച ഒരു സ്ത്രീയുടെതാണ്. രണ്ടാമത്തേത് നിരവധി സ്ത്രീകളുമായി അനുവദനീയമല്ലാത്ത ഇടപാടുകളിലേർപ്പെടുകയും അവരുമായി വ്യഭിചരിക്കുകയും ചെയ്ത ഒരാണിന്റേതാണ്. രണ്ട് സംഭവങ്ങളുടെയും അവസാനം ഇരുവർക്കും വേദനാജനകവും കൈപ്പുറ്റതുമായി എന്നതാണ് വസ്തുത.

ആദ്യ സംഭവത്തിലെ സ്ത്രീ പതിനെട്ട് വർഷമായി വിവാഹിതയും കുട്ടികളുള്ളവളുമാണ്. ഭർത്താവ് അവൾക്ക് താമസം, ഭക്ഷണം തുടങ്ങി എല്ലാ ജീവിതാവശ്യങ്ങളും മതിയായ അളവിൽ നൽകിയിരുന്നു. മെഡിക്കൽ യാത്രയായാലും വിനോദ യാത്രയായാലും അവളെ കൂടെ കൂട്ടുക ഭർത്താവിന്റെ പതിവായിരുന്നു. അങ്ങനെയിരിക്കെ ഈ സ്ത്രീ മറ്റൊരു പുരുഷനുമായി പരിചയത്തിലാവുകയും മിക്ക ദിവസവും അവനോട് സംസാരിക്കാനും തന്റെ ആശങ്കകളും ആവലാതികളും അവനുമായി പങ്കുവെക്കുന്നതിലേക്ക് വരെ ആ ബന്ധം വളർന്നു വികസിച്ചു. അവനാകട്ടെ അവളെ കൂടുതൽ ശ്രദ്ധിക്കുകയും അവളുമായി അടുത്തിടപഴകാനും തുടങ്ങി, അവളാകട്ടെ അവനോട് കൂടുതൽ ചേർന്നു നിൽക്കാനും തുടങ്ങി. പിന്നീടത് ഒരുമിച്ച് പുറത്ത് പോകാനും റസ്റ്റോറന്റുകളിലും മറ്റും കുടുതൽ സമയം ചെലവഴിക്കുന്നതിലേക്കും വികസിച്ചു. അവനില്ലാതെ തനിക്ക് ജീവിക്കാൻപോലും കഴിയില്ലെന്ന് വരെ അവൾക്ക് തോന്നി തുടങ്ങി. അധികം താമസിയാതെ കാര്യങ്ങൾ വിലക്കപ്പെട്ട പലതിലേക്കും ചെന്നത്തി. ഞാൻ നിന്നെ വിവാഹം ചെയ്യാമെന്നും അതിന്ന് നിന്റെ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെടണമെന്നും അയാൾ അവളെ നിർബന്ധിച്ചു. അങ്ങനെ അവൾ അതിനുള്ള ശ്രമങ്ങളും തുടങ്ങി. തന്റെ ഭാര്യയുടെ ആവശ്യം കേട്ട് ഭർത്താവ് ആശ്ചര്യപ്പെട്ടു. ജീവിതത്തിൽ ഒരു കുറവും വരുത്തിയിട്ടില്ലാത്ത എന്നോട് എന്താണിലൾ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ കാര്യമറിയാതെ ഭർത്താവ് ആകെ കുഴഞ്ഞു. അവളും ഈ മനുഷ്യനും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന നിഷിദ്ധ ബന്ധങ്ങളെ ഈ പാവം ഭർത്താവ് അറിയുന്നില്ലല്ലോ. അങ്ങനെ സമ്മർദ്ധങ്ങൾക്കൊടുവിൽ വിവാഹമോചനം നേടാനും ഭർത്താവിനെ വഞ്ചിച്ചയാളെ വിവാഹം കഴിക്കാനും അവൾക്ക് കഴിഞ്ഞു. അങ്ങനെ അവരുടെ ആദ്യ രാത്രിയിലെ മധുവിധുവിൽ അവളെ ആകെ തളർത്തിക്കളഞ്ഞു. പുതിയ ഭർത്താവിന്റെ കിടപ്പറയിലെ അലസതയും ബലഹീനതയും അവളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ഭർത്താവിന് എല്ലാം കൈവിട്ടപോലെ ഒരു മഹാമരവിപ്പാണ് അനുഭവപ്പെട്ടത്. ഈ സ്ത്രീയിലൂടെ തന്റെ ജീവിതത്തിൽ വന്നു ഭവിച്ചിരിക്കുന്നത് വലിയ നിർഭാഗ്യമാണന്നത് അവനെയും വല്ലാതെ തളർത്തി. ആയതിനാൽ അവൻ അവളെ വിവാഹമോചനം ചെയ്യുകയും ചെയ്തു. അങ്ങനെ അവളുടെ ആദ്യത്തെ പരിശുദ്ധമായ വീടും നിഷിദ്ധത്തിലൂടെ സ്ഥാപിച്ച രണ്ടാമത്തെ വീടും അവൾക്ക് നഷ്ടമായി.

മനുഷ്യനെ അവന്റെ പരലോകത്തിന് മുമ്പ് ഈ ലോകത്ത് വച്ച് തന്നെ അല്ലാഹു ശിക്ഷിക്കുന്നതിന്റെ വിചിത്രവും അത്ഭുതകരവുമായ ഹിക്മത്ത് എനിക്ക് ബോധ്യമാക്കിത്തന്നതാണ് രണ്ടാമത്തെ സംഭവം. ഒരു അമ്പത് വയസ്സുകാരൻ. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഏകദേശം മുപ്പത് വർഷത്തോളം യാത്ര ചെയ്തും, പലപല സ്ത്രീകളെ പരിചയപ്പെട്ടും, അവരുമായി സൗഹൃദം സ്ഥാപിച്ചും, ദീർഘ ദീർഘം സംസാരിച്ചും, താനിക്കിഷ്ഠപ്പെട്ടവരുമായി നിഷിദ്ധങ്ങൾ ചെയ്യാനും ചിലവഴിച്ചുവെന്ന് എന്നോട് തുറന്നു പറയുകയായിരുന്നു. അദ്ദഹം തന്റെ യുവത്വ കാലത്ത് ധാരാളം സ്ത്രീകളുമായി വ്യഭിചാരത്തിലേർപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ പരസ്ത്രീ​ഗമനവും വിലക്കപ്പെട്ട മറ്റു ബന്ധങ്ങളും നിർത്താനും തീരുമാനിച്ചു. തനിക്ക് കുട്ടികളുണ്ടാവണമെന്നും അങ്ങനെ തനിക്ക് സന്തോഷത്തോടെ ജീവിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദഹം ആഗ്രഹിച്ച പോലെ വിവാഹവും നടന്നു, മധുവിധു രാത്രിയിൽ ഭാര്യയോടൊപ്പം ശയിക്കാൻ കഴിയാതെ അയാൾ വിയർത്തു, തൻ്റെ പൂർവകാല ജീവിതത്തിൽ താൻ ചെയ്ത നിഷിദ്ധങ്ങളിൽ പശ്ചാത്താപിച്ചും ഹൃദയ നൊമ്പരത്താൽ വീർപ്പ്മുട്ടിയും ആ രാത്രി മുഴുവൻ അദ്ധേഹം കരഞ്ഞു തീർക്കുകയായിരുന്നു. പിന്നീട്, മെഡിക്കൽ പരിശോധനയിൽ താൻ ഷണ്ഡനാണെന്ന് കൂടി മനസ്സിലാക്കിയതോടെ അദ്ദേഹം ഹണിമൂണിന് ശേഷം ഭാര്യയെ വിവാഹമോചനം നടത്തുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം എന്റെ അടുത്ത് വന്നത്. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കേൾപ്പിച്ചു, അല്ലാഹു എന്നെ ഇങ്ങനെ ശിക്ഷിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല- അദ്ദേഹം പറഞ്ഞു നിർത്തി. വിദ​ഗ്ധ ഡോക്ടർമാരെ സമീപിച്ചപ്പോൾ ഷണ്ഠനാണന്നും സന്താന സൗഭാ​ഗ്യം സാധ്യമല്ലന്നുമുള്ള മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം കാണിക്കുകയുണ്ടായി.

വ്യഭിചാരിയുടെ ശിക്ഷയെക്കുറിച്ച് പറയുന്ന ഖുർആൻ വാക്യം നമ്മെ ഭയപ്പെടുത്തേണ്ടതാണ്. വ്യഭിചാരം, അല്ലാഹുവിൽ പങ്കുചേർക്കൽ, കൊലപാതകം എന്നിങ്ങനെ മൂന്ന് കുറ്റങ്ങൾക്കുള്ള ശിക്ഷ അല്ലാഹു ഒന്നിച്ചാണ് പറയുന്നത്. അവർക്ക് പുനരുത്ഥാന നാളിൽ ഇരട്ട ശിക്ഷ ലഭിക്കുമെന്ന താക്കീതാണ് ഖുർആൻ അവിടെ നൽകുന്നത്. അല്ലാഹു പറയുന്നത് കാണുക – അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും. അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. ( അൽ ഫുർഖാൻ 68-70). പശ്ചാത്തപിക്കുക എന്നത് ഒന്നാമത്തെ നിബന്ധനയും, വിശ്വസിക്കുക എന്നത് രണ്ടാമത്തെ നിബന്ധനയും, സൽകർമ്മങ്ങൾ ചെയ്യുക എന്നത് മൂന്നാമത്തെ നിബന്ധനയും പൂർത്തിയാക്കിയവരുടെ തിന്മകളെ അല്ലാഹു നല്ല പ്രവൃത്തികളാക്കി മാറ്റും എന്നാണ് ഖുർആൻ പറയുന്നത്.

വിവാഹിതയായ സ്ത്രീയെയും അവിവാഹിതനായ പുരുഷനെയും വഞ്ചകനും വഞ്ചകിയുമായി ഞാൻ വിശേഷിപ്പിച്ചത് വായനക്കാർ ശ്രദ്ധിച്ചു കാണും. വഞ്ചനകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തെയും അവന്റെ ദൂതനെയും ഒറ്റിക്കൊടുക്കലാണ്, അല്ലാതെ വ്യക്തികളെ ഒറ്റിക്കൊടുക്കലല്ല. എന്നാൽ ഈ രണ്ട് കേസുകളുടെയും ശരിയായ പദപ്രയോഗം വ്യഭിചാരം എന്നാണ്. ഇത് വൻ പാപങ്ങളിൽ ഒന്നുമാണല്ലോ.

വിവ. അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles