ഒരു സഹോദരൻ എന്നോട് പറഞ്ഞതിങ്ങനെയാണ്. എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. അത്
എവിടെ നിന്ന് തുടങ്ങണം എന്ന് എനിക്ക് നിശ്ചയമില്ല. എന്നെ പിച്ചി ചീന്താൻ മാത്രം പ്രയാസത്തിലാണ് ഞാനുള്ളത്.
68 കാരിയായ ഉമ്മയുണ്ട് എനിക്ക്. മൂന്നുവർഷത്തോളമായി അവർ വിധവയാണ്. ഏതൊരു ഭാര്യയുടെയും സ്വപ്നതുല്യമായ ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്. ജീവിതത്തിന്റെ സർവ്വ ഘട്ടങ്ങളിലും എന്റെ പിതാവ് അവർക്ക് താങ്ങും തണലുമായിരുന്നു.
ഇന്ന് എന്റെ ഉമ്മ നാല് മക്കളുടെ മാതാവും 15 പേരക്കുട്ടികളുടെ വലിയുമ്മയും ആണ്. ഉപ്പയുടെ മരണ ശേഷം ഞങ്ങളെല്ലാവരും ഉമ്മാക്ക് ചുറ്റുമുണ്ട്. അടുത്തുള്ള യൂണിവേഴ്സിറ്റിയിലെ അറബി ഭാഷാ അധ്യാപികയായി ജോലി ചെയ്യുന്ന ഉമ്മ തന്റെ വിദ്യാർത്ഥികളുമായും അനാഥ മക്കൾക്കു വേണ്ടി സ്ഥാപിച്ച ചാരിറ്റി സംഘടനാ പ്രവർത്തനത്തിലും ഇടപെടുന്നുണ്ട്. കൂടാതെ തന്റെ ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും മറ്റുമുള്ള വിധവകളെ അവർ നേരിട്ട് കൂട്ടായ്മകളും നടത്തിപ്പോരുന്നുണ്ട്. ഉമ്മ എപ്പോഴും അറിവും സ്വീകാര്യതയും ആസ്വദിക്കുന്ന കൂട്ടത്തിലാണ്.
ഭാര്യ ഭർത്താക്കന്മാർ തമ്മിൽ അസ്വാരാസ്യങ്ങളുണ്ടാകുമ്പോൾ ഉമ്മയെ സമീപിക്കാറാണ് പതിവ്. ഇതെല്ലാം ഉണ്ടായിട്ടും അവർ ഇടക്ക് ദുഃഖവും ഏകാന്തതയും അനുഭവിക്കുന്നുണ്ട്. അതിന് മറികടക്കാൻ എന്നോണം ഉമ്മ പലയാവർത്തി ഞങ്ങളുമായി ഇടപെടാൻ ശ്രമിക്കുന്നുമുണ്ട്.
കൂട്ടുകാരോടൊപ്പം ആഴ്ചയിൽ ഒരിക്കൽ ക്ലബ്ബിൽ ഒത്തുകൂടൽ ഞങ്ങൾക്ക് പതിവാണ്. മിക്കവാറും സാമൂഹികമായതോ മതപരമായതോ ആയ വിഷയങ്ങളാണ് ചർച്ചക്ക് വരിക. ഈ സമയത്തെല്ലാം ഉമ്മ മിക്കവാറും ഒഴിഞ്ഞുമാറലായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ആറുമാസമായി ഉമ്മ ഞങ്ങളുടെ കൂടെ വരാറുണ്ട്. അങ്ങനെയിരിക്കെ ഒരു ചർച്ചയിൽ അതിഥിയായി എത്തിയത് സുഹൃത്തുക്കളിൽ ഒരാളുടെ പിതാവായിരുന്നു. അദ്ദേഹം 70 കാരനായ ഡോക്ടറാണ്, വിഭാര്യനാണ്. അതിനെല്ലാം പുറമേ ഒരു സാഹിത്യകാരൻ കൂടിയായിരുന്നു അദ്ദേഹം.
കുറച്ചുകഴിഞ്ഞ്, എന്റെ ഭാര്യ അടുത്തു വന്നു. എന്റെ സുഹൃത്തിന്റെ ഭാര്യ ഉമ്മയുടെ ഇമെയിൽ ചോദിച്ചു എന്ന് പറഞ്ഞു, അവന്റെ ഉപ്പാക്ക് രചനകൾ കൈമാറാൻ വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. ഞാനല്പനേരം മിണ്ടാതിരുന്നു. നീയെന്താണ് ആലോചിക്കുന്നത്? ഒരുപക്ഷെ ഉമ്മ നമ്മുടെ മീറ്റിങ്ങുകളിൽ കൂടി അവരുടെ സങ്കടങ്ങൾ തരണം ചെയ്തേക്കാം എന്ന് അവൾ പറയുന്നുണ്ടായിരുന്നു.
ഉമ്മയെ മീറ്റിങ്ങിൽ പങ്കെടുപ്പിക്കുന്നത് ഞങ്ങളെല്ലാവരും സന്തുഷ്ടരായിരുന്നു. അത് വഴി പതുക്കെ പതുക്കെ അവർ ജീവിതത്തെ അഭിമുഖീകരിക്കാനും തുടങ്ങി. ഒറ്റയ്ക്കിരിക്കുന്നതിൽ നിന്നും മാറി അവർ മറ്റുള്ളവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ താല്പര്യപ്പെട്ടു. പഴയ പുഞ്ചിരി ഉമ്മയുടെ മുഖത്ത് തെളിഞ്ഞു തുടങ്ങി. പേരമക്കളിൽ ഒരാൾ ഉമ്മയുടെ മാറ്റത്തെ കുറിച്ച് പറയുക കൂടിയുണ്ടായി. അവർ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുകയും ഓരോ ആഴ്ചയിലും മാസത്തിലും അവിടെ സന്ദർശിക്കുകയും ചെയ്തുതുടങ്ങി.
ഇന്നലെ എന്റെ ചെറിയ സഹോദരി എന്നെ നേരിട്ടു ബന്ധപ്പെട്ടു. വീട്ടിൽ നിന്നും അകലെയുള്ള ഒരു ക്ലബ്ബിൽ വെച്ച് തന്നെ നേരിട്ട് കാണണമെന്ന് നിർബന്ധം പറയുകയും ചെയ്തു. തിടുക്കപ്പെട്ട് ഞാവിടെ എത്തിച്ചേർന്നു. തുടർന്ന് സഹോദരി കാര്യത്തിലേക്ക് കടന്നു.
വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളും പ്രധാനമാണ്. നിങ്ങളെല്ലാവരും അടങ്ങുന്ന കുടുംബം മാതാവിന് സ്നേഹവും വാത്സല്യവും നൽകുന്നുണ്ടെന്നത് ശരിയാണ്. എന്നാൽ 68 കാരിയായ ഒരു ഉമ്മ തന്റെ മക്കളുമായും പേരമക്കളുമായും കൂടുതൽ സമയം ചെലവഴിക്കുന്ന കാലം കൂടിയാണിത്. എന്നാൽ അതിന് വിപരീതമായി സംഭവിക്കുന്നത് തെറ്റായി കണ്ട് കൂടാത്തതാണ്.
ഉമ്മാക്ക് വേണ്ടിയുള്ള ഒരു വിവാഹാന്വേഷണമാണ് നിന്നെ അറിയിക്കാനുള്ളത്. എന്റെ കൂട്ടുകാരി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവളുടെ അമ്മാവനായ ഡോക്ടർ ഉമ്മയുമായി താൽപര്യത്തിലാണെന്നും അവർ വിവാഹവാഗ്ദാനം നടത്തിയെന്നും ഉമ്മ സമ്മതം നൽകിയെന്നും പറഞ്ഞു. ഇനി നമ്മൾ മറ്റുള്ളവരെ അറിയിക്കാൻ മാത്രമാണ് ബാക്കിയുള്ളത്.
എന്തിനാണിപ്പോൾ ഉമ്മാക്ക് വിവാഹത്തിന് താൽപര്യമോ. ഇതുതന്നെയാണ് ഞാനും മനസ്സിൽ കരുതിയത്, സഹോദരിയും കൂട്ടിച്ചേർത്തു. എന്തു കുറവാണ് നമുക്കിടയിൽ ഉമ്മാക്കുള്ളത് . പരിഗണനയും സ്നേഹവും വാത്സല്യവും നൽകിക്കൊണ്ട് അവർക്ക് ചുറ്റും നമ്മളെല്ലാവരും ഇല്ലേ. 65 വയസ്സോളം പ്രണയം പങ്കിട്ട് അവർ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു. ഞാനെപ്പോഴും നമ്മുടെ ഉപ്പയുടെ കുടുംബ ജീവിതത്തെ പറ്റി എൻെറ ഭർത്താവിനോട് പറയാറുണ്ടായിരുന്നു. നിന്റെ ഉമ്മയെ പോലെ നീയും ആവണമെന്നാണ് അതിന്ന് അദ്ദേഹം എന്നോട് മറുപടിയായി പറഞ്ഞിരുന്നത്. ഇനി അദ്ദേഹത്തോട് ഞാനെന്ത് പറയും! എങ്ങനെയാണ് നമ്മൾ പേരമക്കളുടെ മുന്നിൽ ഈ വിവാഹക്കാര്യം അവതരിപ്പിക്കുക!!.
എന്നെ വല്ലാതെ കുഴക്കുന്ന ഈ പ്രശ്നമാണ് എനിക്ക് നിങ്ങളുടെ മുമ്പിൽ വയ്ക്കാനുള്ളത്. 68 കാരിയായ എന്റെ മാതാവിനെ വിവാഹം കഴിപ്പിച്ചു കൊടുക്കാനൊക്കുമോ? അതും അവരുടെ ആഗ്രഹങ്ങൾ പോലെ… , എനിക്ക് വാക്കുകൾ പൂർത്തിയാക്കാൻ പോലും ലജ്ജ തോന്നുന്നു. ആരെങ്കിലും ഇതൊക്കെ മനസ്സിലാക്കുമോ!?. മരണപ്പെട്ട ഭർത്താവിനു വേണ്ടി പ്രാർത്ഥിക്കുകയും ധർമ്മങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ നന്മകളെ ഓർക്കുകയും തിന്മകളെ മറച്ചുവെക്കുകയും അല്ലേ ഒരു ഉത്തമ ഭാര്യ ചെയ്യേണ്ടത്.
ഇതായിരുന്നു എന്നെ ഏറെ മനപ്രയാസത്തോടെ ആ മനുഷ്യന് അറിയിക്കാനുണ്ടായിരുന്നത്.
ഞാനദ്ദേഹത്തോട് പരിഹാരമായി പറഞ്ഞത് ഇങ്ങനെയാണ് : ഇവിടെ രണ്ടു പ്രശ്നങ്ങളുണ്ട്.
ഒന്ന് : തെറ്റിദ്ധാരണയാണ്.
വിടപറഞ്ഞ തന്റെ ഇണക്ക് വേണ്ടി ഭാര്യ പ്രാർത്ഥിക്കുകയും ദാനധർമ്മങ്ങൾ ചെയ്യുകയും നന്മയെ സ്മരിക്കുകയും തിന്മയെ മറക്കുകയുമാണ് പരിപൂർണ്ണത എന്നൊക്കെ പറയാം. എന്നാൽ ആണിനും പെണ്ണിനും മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ അതൊന്നു തടസ്സമല്ല.
മനുഷ്യന്റെ മനഃശാസ്ത്രപരമായ ആവശ്യങ്ങളും അപ്രകാരം തന്നെയാണ്. തന്റേടമുള്ള ഒരാളുടെ ആവശ്യങ്ങളോടും മറ്റൊരാൾക്ക് നിയന്ത്രിക്കാനോ പരിധി നിശ്ചയിക്കാനോ കഴിയില്ല. അവൻ /അവൾ എന്താണ് തങ്ങൾക്ക് വേണ്ടതെന്ന് നിർണ്ണയിക്കുന്നു, നിങ്ങളുടെ മാതാവും
ഈ ഗണത്തിലാണ് ഉൾപ്പെടുക എന്ന് ഉറപ്പാണ്.
വൈകാരികവും ലൈംഗികവുമായ ആവശ്യങ്ങളും പ്രധാനമാണ്. നിങ്ങളെല്ലാവരും അടങ്ങുന്ന കുടുംബം മാതാവിന് സ്നേഹവും വാത്സല്യവും നൽകുന്നുണ്ടെന്നത് ശെരി തന്നെ, 68 കാരിയായ ഒരു ഉമ്മ തന്റെ മക്കളുമായും പേരമക്കളുമായും കൂടുതൽ സമയം ചെലവഴിക്കുന്ന കാലം കൂടിയാണിത്. എന്നാൽ അതിന് വിപരീതമായി സംഭവിക്കുന്നത് തെറ്റായി കണ്ട് കൂടാത്തതാണ്.
ലൈംഗികമായ ആവശ്യങ്ങൾക്ക് പ്രായത്തിന്റെ കാര്യത്തിൽ ശക്തമായ സ്വാധീനമുണ്ട്. എങ്കിലും മറ്റു ചിലപ്പോൾ മനുഷ്യന്റെ പ്രകൃതം അതിനെ മറികടന്നു കൂടായ്കയില്ല. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ചിന്താഗതിയിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാം. അതിനാൽ ഉമ്മയുടെ തീരുമാനത്തെ ഒരു പാതകമായി കാണേണ്ട കാര്യമില്ല. വിവാഹം കഴിക്കാൻ സാധ്യമല്ലാത്ത യുവാക്കളോട് പ്രവാചകൻ നോമ്പുകൊണ്ട് കൽപ്പിക്കുകയുണ്ടായി. അതൊരു സമയബന്ധിതമായ പരിഹാരമാണ്. അവന് വിവാഹത്തിന് സാധ്യമാകുന്നത് വരെ അതിന്റെ സമയം നീണ്ട് കിടക്കും. അല്ലാതെ, നോമ്പുകൊണ്ട് ഒരു മനുഷ്യന്റെ സഹജമായ ആഗ്രഹങ്ങളും ആവശ്യങ്ങളും ഇല്ലാതായിപ്പോകും എന്നല്ല.
വിധവകളും വിവാഹമോചിതകളും പലപ്പോഴും രണ്ടാമതൊരു വിവാഹത്തെ ഒഴിവാക്കാറുണ്ട്. തന്റെ മക്കളെക്കുറിച്ചുള്ള ആകുലതകളും ആശങ്കകളുമാണ് അതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ നിങ്ങളുടെ മാതാവിന് സംബന്ധിച്ച് മക്കളായ നിങ്ങളോട് ഇനി എന്ത് ബാധ്യതയാണ് ഉള്ളത്?
രണ്ട് : മാനസികമായ പരിധി കടക്കൽ.
എല്ലാ മനുഷ്യനും മാനസികമായ പരിധിയുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താപരവും മാനസികവുമായ എല്ലാ സവിശേഷ ഗുണങ്ങളും അതിൽ ഉൾച്ചേർന്നിരിക്കും. ഓരോ മനുഷ്യന്റെയും ഹൃദയന്തരങ്ങളിലുള്ളതിനെ കുറിച്ച് അല്ലാഹുവിന് മാത്രമാണ് കൃത്യമായ ബോധ്യമുള്ളത്.
എന്നാൽ നിർഭാഗ്യകരം എന്നു പറയട്ടെ, മനുഷ്യനെപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുകയാണ്. ഓരോ കാര്യത്തിലും അനാവശ്യമായി ഇടപെട്ട് നിലപാടെടുത്ത് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. അത് മനുഷ്യമനസ്സുകളിൽ കൂടുതൽ അസ്വാരസ്യങ്ങൾക്ക് വഴിവെക്കുക മാത്രമാണ് ചെയ്യുന്നത്. വിമർശനങ്ങളും നിഷേധങ്ങളും അകൽച്ചയുമല്ലാതെ മറ്റൊന്നും ഇത്തരം സ്വഭാവങ്ങൾ മനുഷ്യന് സമ്മാനിക്കില്ല.
തന്റെ ആവശ്യങ്ങളെ തിരിച്ചറിയാനും തീരുമാനിക്കാനും ഉമ്മാക്ക് അർഹതയുണ്ട് . പ്രായം കൊണ്ടും അറിവുകൊണ്ടും അനുഭവം കൊണ്ടും അവരാണ് നിങ്ങളെക്കാൾ മുൻപന്തിയിൽ ഉള്ളത്. നിങ്ങളുടെ പിതാവിന്റെ മരണംവരെ ഭാര്യയുടെ കടമകളെ അവർ നിർവഹിച്ചിട്ടുണ്ട്, തുടർന്നും മാതൃത്വത്തിന്റെ, അതുകഴിഞ്ഞ് വൈജ്ഞാനികമായ വഴിയിലും, കൂടാതെ സാമ്പത്തികമായും സാമൂഹികമായും അവർ തന്റെ കടമകൾ നിർവഹിക്കുന്നുണ്ട്. എങ്കിൽ പിന്നെ തന്റെ വികാരങ്ങളെ പങ്കുവെക്കാൻ ഒരു പങ്കാളിയെ തേടുന്നതിൽ ഉമ്മക്കെന്ത് തടസ്സമാണുള്ളത്!!?
അതിനാൽ, സഹോദരങ്ങളെ കൂട്ടി വിവാഹത്തിനുള്ള ഏർപാടുകൾ ചെയ്യുക, അഭിപ്രായഭിന്നതകളെയും ആശങ്കകളെയും മാറ്റിവെച്ചു ഉമ്മാക്ക് ആശംസകളർപ്പിക്കുക.
വിവ: ഫഹ്മിദ സഹ്റാവിയ്യ
📲വാട്സാപ് ഗ്രൂപ്പില് അംഗമാകാന്👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp