Current Date

Search
Close this search box.
Search
Close this search box.

നവ ദമ്പതികളോട് സ്നേഹപൂർവം 

അനുഗ്രഹീതമായ ഒരു കര്‍മ്മമാണ് വിവാഹം. സാമൂഹ്യജീവിതമാണ് മനുഷ്യ പ്രകൃതം.
പരസ്പരം കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും ജീവിക്കുക. വാദ്യോപകരണങ്ങളോടൊപ്പമുള്ള സംഘഗാനം പോലെ.ഉപകരണങ്ങള്‍ വായിക്കുന്ന എല്ലാവരുടെയും താളവും ഈണവും ഒത്ത് വരണം അപ്പോഴാണ് മനോഹരമായ ആസ്വാദനമായിത്തീരുക. ഉമ്മയും ഉപ്പയും എളാപ്പയും മൂത്താപ്പയും ഇണയും തുണയും..എല്ലാവരും പരിഗണിക്കപ്പെടണം. അതിന് വേണ്ടിയുള്ള ശ്രദ്ധയും കരുതലും ജാഗ്രതയും വേണം.

വൈവാഹിക ജീവിതം വ്യവസ്ഥാപിതമായ സ്ഥാപനമായതിനാല്‍ കൃത്യമായ നിയമങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അതൊക്കെ പഠിക്കുകയും പാലിക്കുകയും വേണം എന്നാല്‍ കേവല നിയമനിര്‍വഹണത്തിലൂടെയല്ല കുടുംബം ഊഷ്മളമാവുന്നത്. പരസ്പര ആദരവിലൂടെയാണ്. ഇണതുണകള്‍ രണ്ട് നിലക്ക് ഈ ആദരവ് പുലര്‍ത്തണം മനുഷ്യന്‍ മനുഷ്യനെ ആദരിക്കണം എന്നതാണൊന്ന്.

ولقد كرمنا بني آدم

ഈ ആദരവ് നിലനിര്‍ത്താനാവശ്യമായ നിയമങ്ങളാല്‍ സമ്പന്നമാണ് ഖുര്‍ആന്‍. രണ്ട്. ഭൂലോകത്ത് നിന്ന് നാം തെരെഞ്ഞെടുക്കുന്ന ബന്ധമാണ് ഇണതുണകള്‍ നമുക്ക് തെരെഞ്ഞെടുക്കാന്‍ സാധിച്ചുവെന്നതിനാല്‍ നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു.

ഈ ആദരവും സ്‌നേഹവും നാം പ്രകടിപ്പിക്കണം. റസൂല്‍ ആഇശയെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ ശേഷം ആഇശയുടെ പിതാവിനെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞതും
പലഹാരപ്പാത്രം തട്ടിയിട്ടപ്പോള്‍ ‘നിങ്ങളുടെ ഉമ്മ’ കോപത്തിലാണെന്ന് പറഞ്ഞതും മാതൃകയാണ്. നല്ല ഭവനത്തിന്റെ അടിത്തറ കല്ലും മരവുമല്ല. ദമ്പതികളുടെ നിര്‍മ്മലമായ ഹൃദയമാണ്. പരസ്പരം മനസ്സിലാക്കുക എന്നതാണ്. ആഇശാ നിനക്ക് കോപം വരുമ്പോള്‍ എനിക്കറിയാം നബി പറഞ്ഞു.

കുറ്റങ്ങളും കുറവുകളും പരതി നടക്കരുത്. ഈച്ചകളില്‍ തേനീച്ചയെപ്പോലെയാവുക.
നന്മ കാണുകയും അംഗീകരിക്കുകയും ചെയ്യുക. നല്ലതൊന്നും അംഗീകരിക്കാത്തയൊരാളുണ്ടായിരുന്നു. കുറ്റമറ്റ ഒരു വീട് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞത് പൊളിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്നാണ്.

പലതും കണ്ടില്ലെന്ന് നടിക്കണം സമര്‍ത്ഥനായ ബുദ്ധിശാലി എല്ലാം ഗ്രഹിച്ചിട്ടും അജ്ഞത നടിക്കുന്നവനാണെന്ന് ഇമാം ശാഫി പറഞ്ഞിട്ടുണ്ട്. നമ്മില്‍ നിന്ന് സ്‌നേഹവും നന്മയും പ്രസരിക്കട്ടെ. നമ്മുടെ സാന്നിദ്ധ്യം ഏവരും കൊതിക്കട്ടെ.

Related Articles