Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുമായി നിങ്ങൾ എങ്ങനെ ബന്ധം സ്ഥാപിക്കുന്നു

മകനുമായും മകളുമായും നല്ല ബന്ധം തനിക്ക് ഉണ്ടെന്നാണ് രക്ഷിതാക്കളെല്ലാം സാധാരണ വിചാരിക്കാറുള്ളത്. ചിലപ്പോൾ അവർക്കിടിയിലെ ബന്ധം എത്രത്തോളമുണ്ടെന്നത് മനസ്സിലാക്കുക പ്രയാസകരവുമാണ്. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ കരുതുന്നു. പക്ഷേ, കുട്ടികൾ ചിന്തിക്കുന്നത് മറ്റൊരു ദിശയിലൂടെയായിരിക്കും. അതല്ലെങ്കിൽ, തങ്ങൾ മുന്നോട്ടുപോകുന്ന വഴിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കുട്ടികൾ വിശ്വസിക്കുന്നു. പക്ഷേ, രക്ഷിതാക്കളെന്ന നിലയിൽ പരാജയപ്പെട്ടുവെന്ന്  നിങ്ങൾ മനസ്സിലാക്കുന്നു. തങ്ങളുടെ കുട്ടികളുമായി നല്ല ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി പരീക്ഷണങ്ങൾ നടത്തുക എന്നതല്ല. അല്ലെങ്കിൽ, മറ്റുള്ളവരോട് ചോദിക്കുക എന്നതുമല്ല. കുട്ടികളോട് ചോദിക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല വഴി. അതിനാൽ,  നിങ്ങളുടെ കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് സഹായകമായ ഇരുപത് ചോദ്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. എന്നാൽ, ഈ ചോദ്യങ്ങളെല്ലാം ഒറ്റ ഇരുപ്പിൽ കുട്ടികളോട് ചോദിച്ച് തീർക്കേണ്ട ചോദ്യങ്ങളല്ല. നിങ്ങൾ അനുയോജ്യമായ സന്ദർഭങ്ങളിൽ നിങ്ങളുടെ കുട്ടികളോട് ചോദിക്കുകയും, ഉത്തരം കണ്ടത്തേണ്ടതുമായ ചോദ്യങ്ങളാണ്.

നിങ്ങളുടെ കുട്ടികളോട് ചോദിക്കേണ്ട ഇരുപത് ചോദ്യങ്ങൾ:-

ഒന്ന്: ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എങ്ങനെ നീ മനസ്സിലാക്കുന്നു?
രണ്ട്: എന്നോട് നീ സംസാരിക്കുമ്പോള്‍ നിനക്ക് എങ്ങനെയാണ് തന്നെ അനുഭവപ്പെടുന്നത്? നല്ല കേള്‍വിക്കാരന്‍, മോശം കേള്‍വിക്കാരന്‍, കുഴപ്പമില്ല എന്നതില്‍ നീ എനിക്ക് ഏതിലാണ് മാര്‍ക്കിടുന്നത്?
മൂന്ന്: നിന്റെ ഉപ്പയും ഉമ്മയും നിന്നെ സന്തോഷിപ്പിക്കുയാണോ അതല്ല, സങ്കടപ്പെടുത്തുകയാണോ ചെയ്യാറുള്ളത്? ഞങ്ങള്‍ കൂടുതല്‍ തര്‍ക്കിക്കുന്നതായി നിനക്ക് തോന്നിയിട്ടുണ്ടോ?
നാല്: ഉപ്പയും ഉമ്മയും എന്ന നിലക്ക് എന്തൊക്കെ കാര്യങ്ങളാണ് ഞങ്ങള്‍ കൂടുതല്‍ നന്നാക്കേണ്ടത്?
അഞ്ച്: എത്ര സമയമാണ് നാം ഒരുമിച്ച് ചെലവഴിക്കുന്നത്? ഈ സമയത്തില്‍ കൂടുതലായി നാം ഒരുമിച്ച് സമയം ചെലവഴിക്കേണ്ടതുണ്ടോ?
ആറ്: പുകഴ്ത്തുമ്പോള്‍ ശ്രേഷ്ഠനായും, വിമര്‍ശിക്കുമ്പോള്‍ മോശക്കാരനായിട്ടുമാണോ നിനക്ക് എന്നെ അനുഭവപ്പെടുന്നത്?
ഏഴ്: നിന്നെ ശിക്ഷിക്കുമ്പോള്‍ ഞാന്‍ നീതി പുലര്‍ത്താറുണ്ടോ?
എട്ട്: എത്ര പ്രാവശ്യം ഞാന്‍ നിന്നെ ആശ്ലേഷിച്ചിട്ടുണ്ട്. ഞാന്‍ നിന്നെ ആശ്ലേഷിക്കുന്നതില്‍ നിനക്ക് എന്തുതോന്നുന്നു?
ഒമ്പത്: നിന്റെ കൂട്ടുകാരെ അറിയുന്നതിനായി എന്റെ ശ്രമം എത്രത്തോളമുണ്ട്. അതില്‍ എനിക്ക് എത്ര മാര്‍ക്ക് നല്കും?
പത്ത്: എല്ലാ കാര്യത്തിലും നീ എന്നെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടോ?
പതിനൊന്ന്: നിന്നോട് വാഗ്ദാനം ചെയ്തതില്‍ ഞാന്‍ വല്ല ലംഘനവും വരുത്തിയിട്ടുണ്ടോ? ഉത്തരം ആണ് എന്നാണെങ്കില്‍ അതെന്താണെന്ന് ചോദിക്കുക.
പന്ത്രണ്ട്: നിന്നോടും, നിന്റെ സഹോദരിമാരോടും, സഹോദരന്മാരാടും ഞാന്‍ നിതിയിലും സമത്വത്തിലുമല്ലെ പ്രവര്‍ത്തിക്കുന്നത്?
പതിമൂന്ന്: നമ്മള്‍ ഒരുമിച്ചുകൂടുമ്പോള്‍ നിന്നെ കൂടുതലായി സന്തോഷിപ്പിക്കുന്നത് എന്താണ്?
പതിന്നാല്: ഞാന്‍ നിര്‍ത്തിവെക്കണമെന്ന് നീ ആഗ്രഹിക്കുന്ന ഓരേയൊരു കാര്യമെന്താണ്?
പതിനഞ്ച്: ഞാന്‍ തുടര്‍ന്നുകൊണ്ടിരിക്കണം എന്ന് നീ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമെന്താണ്?
പതിനാറ്: നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ നീ എന്നില്‍നിന്ന് പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യമെന്താണ് ?
പതിനേഴ്: നമുക്കിടയിലെ ബന്ധത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എങ്ങനെയാണ്?
പതിനെട്ട്: കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ നിന്നെ എങ്ങനെ സഹായിച്ചു? ഇനിയെങ്ങനെയാണ് കൂടുതലായി നിന്നെ ഞാന്‍ സഹായിക്കേണ്ടത്?
പത്തൊമ്പത്: എന്താണ് നീ എന്നില്‍നിന്ന് കൂടുതലായി പ്രതീക്ഷിക്കുന്നത്?
ഇരുപത്: നിന്നോട് കൂടുതലായി പറയണമെന്ന് നീ ആഗ്രഹിക്കുന്ന കാര്യമെന്താണ്?

ഇനി, നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവരോട് ഓരോരുത്തരോടായി ഈ ചോദ്യങ്ങളെല്ലാം ചോദിക്കേണ്ടതാണ്. എല്ലാം ഒറ്റയടിക്ക് ചോദിച്ച് തീർക്കേണ്ടതല്ല. അവസ്ഥകൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ചാണ് നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത്. അതോടൊപ്പം, അധിക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളോട് സംസാരിക്കുന്ന കാര്യത്തിൽ വലിയ പ്രതിസന്ധി നേരിടാറുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരോട് സംസാരിക്കുമ്പോൾ. കാരണം, എങ്ങനെ തുടങ്ങണമെന്ന് അധിക രക്ഷിതാക്കൾക്കുമറിയില്ല.  അതിനാൽ, നിങ്ങൾക്ക് കുട്ടികളോട് സംസാരിച്ച് തുടങ്ങുന്നതിന് സഹായകരമായ ചില ചോദ്യങ്ങളാണ് താഴെ പങ്കുവെക്കുന്നത്,.

ഒന്ന്: നിനക്ക് ലോകത്തിന്റെ ഏതുഭാഗത്തേക്കും പോകുവാൻ കഴിയുമെങ്കിൽ എവിടേക്കാണ് നീ യാത്ര പോവുക?
രണ്ട്: ആരാണ് നിന്റെ ഇഷ്ടപ്പെട്ട കൂട്ടുകാർ?
മൂന്ന്: നിന്റെ ഒരു ദിവസം എങ്ങനെ നല്ലതായിരിക്കണമെന്നാണ് നീ കാണുന്നത്?
നാല്: ഞങ്ങളോടൊപ്പമുള്ള നിന്റെ ഏറ്റവും നല്ല ഓർമകളെന്തൊക്കെയാണ്?
അഞ്ച്: നിന്റെ കൂട്ടുകാരിൽ നിന്നെ അത്ഭുതപ്പെടുത്തിയ കാര്യമെന്താണ്?
ആറ്: നിനക്ക് മറ്റൊരു വ്യക്തിയാകവാൻ കഴിയുമെങ്കിൽ നീ ആരാകും?
ഏഴ്: നിന്നെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തിയ നിമിഷം ഏതാണ്?
എട്ട്: ഒരു മനുഷ്യനെ ജീവനോടെയോ, മരണപ്പെട്ടോ കാണുകയാണെങ്കിൽ നീ ആരെ കാണുവാനാണ് താൽപര്യപ്പെടുക?
ഒമ്പത്: എന്തു ജോലി നേടമണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
പത്ത്: നിന്റെ ശേഷിക്കുന്ന ജീവതത്തിൽ നിനക്ക് ഓരു ഭക്ഷണം മാത്രമാണ് കഴിക്കാൻ കഴിയുന്നതെങ്കിൽ നീ ഏതു ഭക്ഷണമാണ് തെരഞ്ഞെടുക്കുക?
പതിനൊന്ന്: കുട്ടിയായിരിക്കെ, നിനക്ക് കൂടുതൽ ഇഷ്ടപ്പെട്ട പുസ്തകമേതായിരുന്നു?
പന്ത്രണ്ട്: ഇപ്പോൾ നീ ഓർമിക്കുന്ന കാര്യമെന്താണ്?
പതിമൂന്ന്: നിന്റെ ജീവിതത്തിൽ ആദ്യം ചെയ്യണമെന്ന നീ ആഗ്രഹിക്കുന്ന കാര്യമെന്താണ്?
പതിനാല്: കടൽ തീരത്ത് താമസിക്കാനാണോ, മല മുകളിൽ താമസിക്കാനാണോ നീ ആഗ്രഹിക്കുന്നത്?
പതിനഞ്ച്: നിനക്ക് ഓരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിൽ നീ ഏത് സിനിമയാണ് തെരഞ്ഞെടുക്കുക?
ഇത്തരം ചോദ്യങ്ങളിലൂടെ തുടങ്ങുകയും പിന്നീട് സംസാരിച്ച് അവരെ കൂടുതൽ അറിയാൻ ശ്രമിക്കുകയും അതിലൂടെ നല്ല ബന്ധം ഉണ്ടാക്കിയെടുക്കുകയുമാണ് ചെയ്യേണ്ടത്.

അവലംബം: mugtama.com

Related Articles